സത്യത്തെ, അതായത് വസ്തുതകളെ മറച്ചുവയ്കുകയോ, തുടച്ചുമായ്ചു കളയാൻ ശ്രമിക്കുകയോ, അടിച്ചമർത്തുകയോ ചെയ്യുന്ന കാലഘട്ടം എന്ന നിലയ്ക്കാണു സത്യാനന്തരകാലഘട്ടം എന്നു പറയുന്നതു്. പോസ്റ്റ് ട്രൂത്ത് എന്നതിന്റെ പരിഭാഷ എന്ന നിലയ്ക്ക് സത്യേതരകാലഘട്ടം എന്നും സത്യാന്തരകാലഘട്ടം എന്നും മലയാളത്തിൽ പരിഭാഷപ്പെടുത്താറുണ്ടു്. 1992ൽ സെർബിയൻ-അമേരിക്കൻ എഴുത്തുകാരനായ സ്റ്റീവ് ടെസിച്ച് എഴുതിയ നേഷൻ എന്ന ലേഖനത്തിലാണു് പോസ്റ്റ് ട്രൂത്ത് എന്ന പദം ആദ്യമായി സവിശേഷ അർത്ഥസൂചനയോടെ പ്രയോഗിച്ചതു്. രാഷ്ട്രീയവും രാഷ്ട്രീയ നേതാക്കളും സത്യത്തിൽ നിന്നും അകന്ന് പോകുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ആശയരൂപീകരണം നടത്തൽ - യുക്തിസഹമായ കാര്യകാരണബന്ധത്തിലൂടെയുള്ള ധാരണതകളുടെ നിർമ്മിതി ഇല്ലാതാകലാണു ഇതിന്റെ പ്രത്യേകത.

അവലംബം തിരുത്തുക

സാഹിത്യസംഘം, പുരോഗമനകലാസാഹിത്യസംഘം മാസിക, നവംബർ 2019

"https://ml.wikipedia.org/w/index.php?title=സത്യാനന്തരകാലഘട്ടം&oldid=3422672" എന്ന താളിൽനിന്ന് ശേഖരിച്ചത്