സംവാദം:സെന്റ് ഫ്രാൻസിസ് പള്ളി, ഫോർട്ട് കൊച്ചി

തലക്കെട്ട് തിരുത്തുക

സെന്റ് ഫ്രാൻസിസ് ചർച്ച്, ഫോർട്ട് കൊച്ചി എന്നോ മറ്റോ ഉചിതമായ തലക്കെട്ടിൽ ആക്കണം--റോജി പാലാ (സംവാദം) 10:51, 10 സെപ്റ്റംബർ 2012 (UTC)Reply

തലക്കെട്ട് മാറ്റി. ആദ്യത്തെ തലക്കെട്ടിൽ മലയാളിത്തം വരുത്താൻ ശ്രമിച്ചതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:04, 11 സെപ്റ്റംബർ 2012 (UTC)Reply

ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയം? തിരുത്തുക

പോർച്ചുഗീസ് അധിവേശകാലഘട്ടത്തിലാണ് ക്രിസ്തുമതം കേരളത്തിലെത്തിയെന്ന വാദം ശരിയാണെങ്കിൽ ഈ പള്ളിയാവണം ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയം. Anoop Manakkalath (സംവാദം) 17:31, 10 സെപ്റ്റംബർ 2012 (UTC)Reply

ഏഴരപ്പള്ളികളിൽ (നിലയ്ക്കൽ ഒഴികെ) ഒന്നാം നൂറ്റാണ്ടുമുതൽ തുടർച്ചയായി ആരാധന നടക്കുന്നു എന്ന അവകാശവാദമുണ്ട്. സെന്റ് ഫ്രാൻസിസ് പള്ളിയുടെ നിലവിലുള്ള കെട്ടിടം 1779-ലാണ് പണിതത് (ഇഷ്ടികയുപയോഗിച്ച് ആദ്യം പണിത കെട്ടിടം 1506-ലായിരുന്നുവെങ്കിലും). മലയാറ്റൂർ പഴയപള്ളിക്കെട്ടിടത്തിന്റെ ഭാഗങ്ങൾ 1595-ലാണ് നിർമിച്ചതെന്ന് പറയപ്പെടുന്നു (ശരിയാണോ എന്നത് കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്). അതിലും പഴയതാണ് തരിസാപ്പള്ളി (849-ൽ സ്ഥാപിക്കപ്പെട്ടു എന്നതിന് ചരിത്രരേഖയുണ്ട്) എങ്കിലും ആദ്യം പണിത കെട്ടിടം ഇപ്പോൾ നിലവിലുണ്ടോ എന്നറിയില്ല. നിലവിലുള്ള കെട്ടിടത്തിന്റെ പഴക്കത്തിന്റെ കാര്യമെങ്കിലും തീർപ്പാക്കുക മറ്റു പള്ളികളിൽ അസാദ്ധ്യമെന്ന് തന്നെ പറയാം. സെന്റ് ഫ്രാൻസിസ് പള്ളിയുടെ കാര്യത്തിൽ അത്തരമൊരു ശങ്കയ്ക്ക് സ്ഥാനമില്ല എന്നതാണ് ഒരു പ്രത്യേകത. --അജയ് ബാലചന്ദ്രൻ (സംവാദം) 15:04, 11 സെപ്റ്റംബർ 2012 (UTC)Reply

തരിസ്സാപ്പള്ളി ഒരു ബുദ്ധവിഹാരമായിരുന്നു എന്ന് പ്രൊഫ. എം.ജി. ശശിഭൂഷൻ എവിടെയോ പറഞ്ഞതായി ഓർക്കുന്നു. --Anoop Manakkalath (സംവാദം) 12:38, 17 നവംബർ 2012 (UTC)Reply

അതു ശരിയാണെങ്കിൽ (ശരിയാണോ എന്നറിയില്ല) തന്നെ അവിടെ ക്രിസ്തുമതാരാധന നടത്താൻ 849-ൽ തരിസാപ്പള്ളി ശാസനം വഴി അനുവാദം കൊടുക്കപ്പെട്ടിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:53, 17 നവംബർ 2012 (UTC)Reply

"സെന്റ് ഫ്രാൻസിസ് പള്ളി, ഫോർട്ട് കൊച്ചി" താളിലേക്ക് മടങ്ങുക.