വസ്തുതാ അധിഷ്ഠിതം = Fact Oriented എന്നല്ലേ.. Object Orientedന് മറ്റെന്തെങ്കിലും പദം വേണമല്ലോ.. --ജേക്കബ് 13:58, 3 സെപ്റ്റംബർ 2007 (UTC)Reply

സ്റ്റാൻഡേർഡ് ആയുള്ള C++ കമ്പൈലറുകളുടെ അടുത്തൊന്നും conio.h ഇല്ലല്ലോ. Hello World! മാറ്റി എഴുതണ്ടേ? --റസിമാൻ ടി വി 04:43, 9 ജൂൺ 2009 (UTC)Reply

checkY ചെയ്തു --ജേക്കബ് 04:47, 9 ജൂൺ 2009 (UTC)Reply

ഹലോ വേൾഡ് പ്രോഗ്രാം - എളുപ്പത്തിൽ തിരുത്തുക

#include <iostream.h>
void main()
{
  cout << "Hello, world!\n";
}

std:: ഇല്ലെങ്കിൽ കമ്പൈൽ എറർ കിട്ടും -- റസിമാൻ ടി വി 15:08, 15 ജൂലൈ 2009 (UTC)Reply

<iostream.h> .h വേണ്ടേ ?

വേണ്ട -- റസിമാൻ ടി വി 09:13, 17 ജൂലൈ 2009 (UTC)Reply

ഉദാഹരണത്തിൽ ഏതു കമ്പൈലറിന്റെ ഏതു വെർഷൻ എന്നു കൂടീ ചേർത്താൽ നന്നായിരിക്കും. --Vssun 16:30, 17 ജൂലൈ 2009 (UTC)Reply
ആൻസി സ്റ്റാൻഡേർഡ് അനുസരിക്കുന്ന എല്ലാ കമ്പൈലറുകൾക്കും ഇത് ബാധകമാണ്‌. gcc, Dev-C++ മുതലായവ ഇത്തരത്തിലുള്ളതാണ്‌. സ്റ്റാൻഡേർഡ് അല്ലാത്ത പഴയ Borland Turbo C++ മുതലായ കമ്പൈലറുകളിൽ ഇത് വർക്കില്ല -- റസിമാൻ ടി വി 01:41, 18 ജൂലൈ 2009 (UTC)Reply

ഇത് ലേഖനത്തിൽ ചേർത്തിട്ടുണ്ട്. --Vssun 06:43, 18 ജൂലൈ 2009 (UTC)Reply

ഉപയോക്താവ് ആദ്യം എഴുതിയ പ്രോഗ്രാം തന്നെയാണ് സ്റ്റാൻഡേർഡ് എന്ന് തോന്നുന്നു. ഈ കണ്ണികൾ കാണുക http://www.arachnoid.com/cpptutor/setup_unix.html, http://www.linuxquestions.org/linux/answers/Programming/Building_C_programs_on_Linux_0
#include <iostream>
using namespace std;
int main()
{
	cout << "Hello World!" << endl;
	return 0;
}

--മിഥുൻ 18:12, 17 ജനുവരി 2010 (UTC)Reply

പുതിയ തിരുത്തലുകൾ തിരുത്തുക

[1]ആൻസി സ്റ്റാൻഡേഡ് കൊടുക്കുന്നതായിരുന്നു ഉത്തമം, പ്രചുരപ്രചാരമുള്ളതിനാൽ ടർബോ രീതി വേണമെങ്കിൽ മാത്രം കൊടുത്താൽ മതിയെന്നെന്റെ അഭിപ്രായം. ബ്രയാൻ ആണോ ബ്യാൺ തന്നെയല്ലേ?--പ്രവീൺ:സംവാദം 17:39, 17 ജനുവരി 2010 (UTC)Reply

ഈ പ്രോഗ്രാം ലിനക്സിൽ ഓടുമോ ആവോ?--മിഥുൻ 17:45, 17 ജനുവരി 2010 (UTC)Reply
Bjarne = ബ്യാൻ/ൺ ആണ്‌. തീർച്ചയായും ബ്രയാൻ അല്ല. ആൻസി സ്റ്റാൻഡേർഡ് തന്നെ നൽകണം എന്നാണ് എന്റെ അഭിപ്രായം. എന്തുകൊണ്ടോ ഇപ്പോഴും സ്കൂളുകളിൽ ടർബോ സി++ പഠിപ്പിക്കുന്നു . സ്റ്റാൻഡേർഡ് ടെമ്പ്ലേറ്റ് ലൈബ്രറി മുതലായ സാധനങ്ങളൊന്നും ടർബോയിലില്ല. അതിനാൽ മിക്ക ആൻസി പ്രോഗ്രാമുകളും ടർബോ സി++ ൽ വർക്ക് ചെയ്യില്ല. മിഥുൻ പറഞ്ഞപോലെ ഈ പ്രോഗ്രാംൻ ജിസിസി പോലുള്ള കമ്പൈലറുകളിൽ വർക്ക് ചെയ്യില്ല. കാരണം cout, cin ഒക്കെ std നെയിംസ്പേസിലാണുള്ളത്. പിന്നെ ഒരു കാര്യം കൂടി : ടർബോ സി++ പകർപ്പവകാശമുള്ള സോഫ്റ്റ്വെയറല്ലേ? സ്വതന്ത്ര ഐഡിഇകൾ ഉള്ളപ്പോൾ അതിന്റെ ചിത്രം താളിൽ ഉപയോഗിക്കാൻ പറ്റില്ലല്ലോ. -- റസിമാൻ ടി വി 17:48, 17 ജനുവരി 2010 (UTC)Reply
ചിത്രം - ഈമാക്സിലൊരു ചിത്രം അപ്‌‌ലോഡി, ചേർത്തിട്ടുണ്ട്, പ്രമാണം:Cpp.png--പ്രവീൺ:സംവാദം 18:18, 17 ജനുവരി 2010 (UTC)Reply

ബ്യാൻ തന്നെ ആണ്. ഇംഗ്ലീഷ് വിക്കിപ്പീഡിയ അനുസരിച്ച് “A rough English attempt at pronunciation of his name would be "B-yarn-uh Strof-stwoop". “ Hrishikesh.kb 04:01, 18 ജനുവരി 2010 (UTC)Reply

സി++ ന്‌ ആൻസി അല്ല ഐ.എസ്.ഒ. ആണ്‌ സ്റ്റാൻഡേർഡ്. ആൻസി മുൻപുണ്ടായിരുന്നോ എന്നറിയില്ല. സി യിലും ആൻസി നിലവിൽ സ്വന്തം സ്റ്റാൻഡേർഡാക്കുന്നില്ല ഐ.എസ്.ഒ. യെ പിന്തുടരുകയാണ്‌ ചെയ്യുന്നത്. ഐ.എസ്.ഒ. മാനദണ്ഡം അനുസരിച്ച് .h ചേർക്കേണ്ടതില്ല. മാനദണ്ഡമനുസരിച്ചുള്ള പ്രോഗ്രാം നൽകുന്നതാണ്‌ നല്ലത്, മിഥുൻ മുകളിൽ നൽകിയ പ്രോഗ്രാം മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്‌. main() ഫങ്ഷൻ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്‌ പ്രോഗ്രാമിന്റെ ഫലം എന്തായിരുന്നു എന്ന് റിട്ടേൺ ചെയ്യേണ്ടതാണ്‌ 0 റിട്ടേൺ ചെയ്യുന്നത് പ്രവർത്തനം വിജയം/കുഴപ്പമില്ലാതെയായിരുന്നു എന്നു സൂചിപ്പിക്കുന്നു (പൂജ്യമല്ലാത്ത ഏതൊക്കെ എന്തിനെയൊക്കെ സൂചിപ്പിക്കുന്നു എന്നതിൽ ഏകീകരണമില്ലെന്നു തോന്നുന്നു). main() ന് void ഉപയോഗിക്കരുതെന്നാണ്‌ പ്രമാണം. ഒന്നുകിൽ മിഥുൻ നൽകിയ പ്രോഗ്രാം നൽകാം അല്ലെങ്കിൽ ഈ പ്രോഗ്രാം നൽകുകക.

#include <iostream>

int main()
{
  std::cout << "Hello, world!"<< std::endl;
  return 0;
}

--ജുനൈദ് | Junaid (സം‌വാദം) 04:32, 18 ജനുവരി 2010 (UTC)Reply

രണ്ടും ചേർത്തിട്ടുണ്ട്. ചിത്രത്തിൽ എന്റെല്ലും കൂടി ചേർത്ത് മാനകരൂപത്തിലാക്കിയിട്ടുണ്ട്. വസ്തു-അധിഷ്ഠിതം വേണോ, ഒബ്ജക്റ്റ് ഓറിയന്റഡ് പോരേ?--പ്രവീൺ:സംവാദം 05:58, 18 ജനുവരി 2010 (UTC)Reply

ഒബ്ജക്റ്റ് ഓറിയന്റഡ് ആക്കി. --Vssun 11:55, 18 ജനുവരി 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:സി%2B%2B&oldid=4026040" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സി++" താളിലേക്ക് മടങ്ങുക.