സംവാദം:ശുഐബ് മാലിക്

(സംവാദം:ഷോയിബ് മാലിക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 11 വർഷം മുമ്പ് by Razimantv

ശുഐബ് മാലിക് എന്നതാവും യഥാർത്ഥ ഉച്ചാരണം എന്ന് കരുതുന്നു -- റസിമാൻ ടി വി 14:40, 16 ഒക്ടോബർ 2012 (UTC)Reply

എനിക്കും സംശയമുണ്ട്. ചേട്ടന് അറബിയോ, ഉർദുവോ അറിയാമെങ്കിൽ ശരിയായ ഉച്ചാരണം കണ്ടുപിടിച്ച് ഒന്ന് തിരുത്താമോ? ഇത്തരം അറബി പേരുകളുടെ ഉച്ചാരണം ചേട്ടനാവും കൂടുതൽ പരിചയം എന്ന് കരുതുന്നു.--Abin jv (സംവാദം) 15:40, 17 ഒക്ടോബർ 2012 (UTC)Reply

شعیب ملک എന്നാണ് ഉർദുവിൽ പേര്. അറബിയായിരുന്നെങ്കിൽ ശുഐബ് ആണെന്ന് ഉറപ്പിക്കാമായിരുന്നു. ش എന്നത് ഷ അല്ല, ശ ആണ്. അത് കഴിഞ്ഞു വരുന്ന عی എന്നത് ഈ എന്നോ അയ് എന്നോ ആണ് ഉച്ചരിക്കുക - ഇവിടെ രണ്ടാമത്തെ സാധ്യതയേ സെൻസിബിൾ ആയിട്ടുള്ളൂ. അതുപോലെ ملک എന്നത് മാലിക് എന്നതിനെക്കാൾ മലിക് ആവാനാണ് സാധ്യത. ഇതൊക്കെ എന്റെ അറബി അറിവ് വച്ച് പറയുന്നതാണ്. ഉർദു സംസാരിക്കുന്ന പാക്കിസ്താനികൾ ഉച്ചാരണത്തിൽ എന്ത് വ്യത്യാസം വരുത്തും എന്ന് എനിക്ക് ഉറപ്പില്ല. -- റസിമാൻ ടി വി 15:49, 17 ഒക്ടോബർ 2012 (UTC)Reply

ശുഐബ് മാലിക് എന്ന് മനോരമ പത്രത്തിൽ പണ്ട് കണ്ടതുപോലെ തോന്നുന്നു, ചേട്ടന് ശരിയാണെന്ന് തോന്നുന്നത് വെച്ച് ഒന്ന് തിരുത്താമോ. എന്തായാലും ഷോയിബ് മാലിക്ക് എന്ന തികച്ചും തെറ്റായ ഉച്ചാരണത്തെക്കാൾ ഭേദമായിരിക്കുമല്ലോ--Abin jv (സംവാദം) 16:03, 17 ഒക്ടോബർ 2012 (UTC)Reply

 തിരിച്ചുവിടൽ നിലനിർത്തിക്കൊണ്ട് തലക്കെട്ട് മാറ്റി -- റസിമാൻ ടി വി 16:10, 17 ഒക്ടോബർ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ശുഐബ്_മാലിക്&oldid=4025003" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശുഐബ് മാലിക്" താളിലേക്ക് മടങ്ങുക.