കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ശുകപുരം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


വിവരങ്ങൾ വളരെ കുറവണ്. മായ്ക്കാമെന്ന് തോന്നുന്നു.--അഭി 09:19, 22 ജൂൺ 2008 (UTC)Reply


പുതിയ ഉപയോക്താവിന്റെ സൃഷ്ടിയാണ്‌. കുറച്ച് വിവരങ്ങൾ കൂടി ചേർക്കാൻ ശ്രമിക്കാം. പ്രസ്തുത പ്രദേശത്തെക്കുറിച്ച് യാതൊരു വിവരണവും കിട്ടിയില്ല എങ്കിൽ ഡിലീറ്റാം --സുഗീഷ് 09:32, 22 ജൂൺ 2008 (UTC)Reply

മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത ശുകപുരം ഗ്രാമവും, പ്രശസ്തമായ 64 ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായ ശുകപുരവും ഒന്നാണോ എന്നൊരു സംശയം ഉണ്ട്. കാരണം ശുകപുരം ഗ്രാമം എന്ന ബ്രാഹ്മണഗ്രാമത്തിൽ തിരുവേഗപ്പുറ,കൊപ്പം,പട്ടാമ്പി തുടങ്ങിയ സ്ഥലങ്ങളിലെയും ഇല്ലങ്ങൾ വരുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയാകാൻ ഇന്നും ശുകപുരം ഗ്രാമത്തിലുള്ള നമ്പൂതിരിമാർക്കു മാത്രമേ സാധിക്കുകയുള്ളൂ--Anoopan| അനൂപൻ 14:42, 21 ജൂലൈ 2008 (UTC)Reply
"ഇവിടേയ്ക്കു കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും 10 കി.മീ. ത്രിശൂർ, കുന്നംകുളം ബസ്സിലും, പൊന്നാനിയിൽ നിന്നു 10 കി.മീ. പട്ടാമ്പി ബസ്സിലും, തൃശൂർ റയിൽവെ സ്റ്റേഷനിൽ നിന്നും 40 കി.മീ. കോഴിക്കോടു ബസ്സിലും വരാവുന്നതാണ്." ഈ സംഭവം ആകെ കുഴക്കുന്നതാണല്ലോ? കുറ്റിപ്പുറം റെയിവെ സ്റ്റേഷൻ 10 കി.മീ. അടുത്താണ് എന്നു പറയുന്നതിൽ തെറ്റില്ല. പൊന്നാനിയും പട്ടാമ്പിയും തമ്മിലുള്ള ബന്ധം മനസ്സിലാകൂന്നില്ല, കാരണം പൊന്നാനിയിൽ നിന്ന് പട്ടാമ്പി പോകുവാൻ രണ്ടിൽ കൂടുതൽ വഴിയുണ്ട്. എടപ്പാൾ വഴിയും ചങ്കരകുളം വഴിയും കുന്നംകുളം വഴിയും(വളഞ്ഞ്) പോകാം. പിന്നെ തൃശ്ശൂർ റെയിൽ വെ സ്റ്റേഷനിൽ നിന്ന് കോഴിക്കോട്ട് ബസ്സ് അത് തീരെ മനസിലായില്ല, കാരണം എനിക്ക് മനസിലാകുന്നത് ഈ സ്ഥലം എടപ്പാൾ അടുത്ത് ആണ്. 40 കി.മി അകലെ ഉള്ള തൃശ്ശൂരിനെ എന്തിന് ഉൾപ്പെടുത്തണം. ഇതുമൂലം ആകെ സം ശയം മാത്രമെ ഉണ്ടാകുകയുള്ളൂ . ഈ സ്ഥലം എവിടെയാണെന്ന്.-- ജിഗേഷ് സന്ദേശങ്ങൾ  07:32, 14 ഫെബ്രുവരി 2009 (UTC)Reply

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ശുകപുരത്തെക്കുറിച്ചു ഒരുപാട് പരാമരങ്ങൾ ഉണ്ടു. ആരെങ്കിലും എന്നെ സ്രോതസ്സുകൾ എങ്ങനെയാണു പരാമർശിക്കേണ്ടതു എന്നു പറഞ്ഞു തന്നു സഹയിക്കൂ. — ഈ തിരുത്തൽ നടത്തിയത് Vineeshuv (സംവാദംസംഭാവനകൾ)

ഉപയോക്താവിന്റെ സം‌വാദത്താളിൽ മറുപടി നൽകിയിട്ടുണ്ട്. --Vssun 12:23, 17 ഫെബ്രുവരി 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ശുകപുരം&oldid=727814" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശുകപുരം" താളിലേക്ക് മടങ്ങുക.