രാഗത്തിന്റെ നിർവചനം ആയിരിക്കണം ആമുഖത്തിൽ. --Shiju Alex|ഷിജു അലക്സ് 03:11, 23 സെപ്റ്റംബർ 2008 (UTC)Reply

രാഗത്തിന്റെ നിർവചനം ഒരു പുസ്തകത്തിലും വ്യക്തമായ രീതിയിൽ കണ്ടിട്ടില്ല. ഒരു സംക്ഷിപ്തം എന്ന രീതിയിൽ ഇങ്ങനെ എഴുതാം.

സപ്തസ്വരങ്ങളിലെ പന്ത്രണ്ടു ശ്രുതികളിൽ നിന്ന് തെരഞ്ഞെടുത്തവയെ നിർദ്ധിഷ്ട ആരോഹണ-അവരോഹണക്രമത്തിൽ ഒരു രാഗത്തിൽ ഉപയോഗിക്കുന്നു എന്നു വേണമെങ്കിൽ പറയാം. --Vssun 07:48, 23 സെപ്റ്റംബർ 2008 (UTC)Reply

ഇങ്ങനെ നിർവചിക്കാമോ?--Shiju Alex|ഷിജു അലക്സ് 08:44, 23 സെപ്റ്റംബർ 2008 (UTC)Reply

योऽसौ ध्वनिविशेषस्तु स्वरवर्णविभूषितः । रञ्जको जनचित्तानां स च राग उदाहृतः ।। "That which is a special dhvani, is bedecked with swara and varna and is colorful or delightful to the minds of the people, is said to be raga" - Matanga in the Brihaddeshi.(http://en.wikipedia.org/wiki/Rāga) എന്നത് നിർവ്വചനമാക്കിക്കൂടെ?

അതായത് സ്വരവർണാലം‌കൃതവും ആസ്വാദകവൃന്ദത്തെ ആനന്ദിപ്പിക്കുന്നതുമായ വിശേഷധ്വനിയെ രാഗം എന്ന് പറയുന്നു,എന്നരീതീയ്ൽ നിർവചനമായാലോ? ശാലിനി 09:08, 23 സെപ്റ്റംബർ 2008 (UTC)Reply

ഇതു ശാസ്ത്രീയമായ ഒരു നിർവചനം അല്ല. വേറെ കുറച്ചു കൂടി നല്ല നിർവചനം ആവണം. --Shiju Alex|ഷിജു അലക്സ് 13:06, 23 സെപ്റ്റംബർ 2008 (UTC)Reply

ഒന്നു കൂടി ആലോചിച്ചപ്പോൾ ഇപ്പോഴത്തേപ്പോലെ ഒന്നുമില്ലാതെ കിടക്കുന്നതിലും നല്ലത് ശാലിനി മുകളിൽ കൊടുത്ത നിർവചനം ചേർക്കുന്നതാണെന്നു തോന്നുന്നു. ആ നിർവചനത്തിനു ഒരു പ്രത്യേകതയും ഉണ്ട്. ശാർങ്ഗദേവന്റെ സം‌ഗീതരതനാകരത്തിൽ രാഗത്തിനു കൊടുത്ത നിർവചനം ആണ് അത്. ഒരു പക്ഷെ രാഗത്തെ ആദ്യമായി നിർവചിച്ചത് അദ്ദേഹമാണു എന്ന ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. --Shiju Alex|ഷിജു അലക്സ് 16:12, 23 സെപ്റ്റംബർ 2008 (UTC)Reply

വിദ്വാൻ എ.കെ. രവീന്ദ്രനാഥിന്റെ ദക്ഷിണേന്ത്യൻ സംഗീതം - ഭാഗം ഒന്ന്- എന്ന ഗ്രന്ഥത്തിൽ കണ്ട രണ്ട് നിർവചനങ്ങൾ ലേഖനത്തിൽ ചേർത്തിട്ടുണ്ട്.---Shiju Alex|ഷിജു അലക്സ് 18:18, 23 സെപ്റ്റംബർ 2008 (UTC)Reply

ഒരു രാഗം എങ്ങനെ മറ്റൊന്നിൽ നിന്നും വ്യത്യസ്ഥമായിരിക്കുന്നു. എന്നത് ഈ നിർവചനങ്ങളിൽ നിന്നും വ്യക്തമാവുന്നില്ലല്ലോ. അതു മനസിലാവുന്നു രീതിയിലുള്ള ലളിതമായ നിർവചനം വേണ്ടതല്ലേ? --Vssun 07:35, 24 സെപ്റ്റംബർ 2008 (UTC)Reply

പട്ടിക തിരുത്തുക

പട്ടികയിൽ ശബ്ദസാമീപ്യം ഏതുഭാഷയിൽ നിന്നാണ്‌.

  • ഷഡ്ജം - മയിൽ
  • രിഷഭം - കാള
  • ഗാന്ധാരം -
  • മധ്യമം - ക്രൗഞ്ചം
  • പഞ്ചമം - കുയിൽ
  • ധൈവതം -
  • നിഷാദം - ആന

എന്നിങ്ങനെയാണ് ശബ്ദസാമീപ്യം കേട്ടിട്ടുള്ളത്. (ഗാന്ധാരം, ധൈവതം മറന്നു പോയി) --Vssun 07:31, 24 സെപ്റ്റംബർ 2008 (UTC)Reply

സപ്തസ്വരങ്ങൾ എന്ന താളിൽ മുഴുവൻ പട്ടിക ഉണ്ട്. --Vssun 07:33, 24 സെപ്റ്റംബർ 2008 (UTC)Reply


രാഗത്തെക്കുറിച്ചാണു ലേഖനമെങ്കിലും ഇതിൽ ഇപ്പോൾ കൂടുതലും സ്വരങ്ങളെക്കുറിച്ചാണു പറയുന്നത്. രാഗത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ലേഖനത്തിൽ വരണം. --Shiju Alex|ഷിജു അലക്സ് 08:51, 24 സെപ്റ്റംബർ 2008 (UTC)Reply

വ്യക്തവും സുനിശ്ചിതവും ആയ സ്വരസ്ഥാനങ്ങളിലൂടെ ഉള്ള ശബ്ദ സഞ്ചാരം കൊണ്ട് ഉണ്ടാവുന്ന സംഗീതം ആണ്, രാഗം.അതായത് ചിട്ടയായി ക്രമീകരിച്ചിട്ടുള്ള സ്വരസ്ഥാനങ്ങളിലൂടെ ശബ്ദം കടന്നുപോവുമ്പോൾ വളരെ വ്യക്തമായ ഒരു ഈണം.ഇത് ആര് നിർവചിച്ചു എന്ന് നിശ്ചയമില്ല.ആദ്യകാലങ്ങളിൽ ജാതി എന്ന പദമാണ് രാഗത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. കാലക്രമേണ ജാതി എന്ന പദം രാഗത്തിന് വഴിമാറി.എന്നാൽ ഈ മാറ്റം നടന്നത് ഏതുകാലത്താണെന്ന് നിശ്ചയമില്ല.ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ രാഗം എന്ന പദം ഉപയോഗിച്ചുകാണുന്നില്ല.ആയതിനാൽ നാട്യശാസ്ത്രരചനക്ക് ശേഷമാണ് ഈ മാറ്റം നടന്നതെന്ന് ഊഹിക്കാം.സൗന്ദര്യലഹരിയിൽ ശങ്കരാചാര്യർ ഇന്നത്തെ അർത്ഥത്തിൽ രാഗം എന്ന പദം ഉപയോഗിക്കുന്നുണ്ടത്രേ

പക്ഷേ ഈ വസ്തുതകൾക്കൊന്നും തെളിവുകൾ നൽകാനില്ല.കേട്ടുപഴക്കം മാത്രമേ ഉള്ളൂ.ശാലിനി 17:03, 24 സെപ്റ്റംബർ 2008 (UTC)SaliniReply


ഈ നിർവചനവും ലേഖനത്തിൽ ചേർത്തിട്ടുണ്ട്. ലേഖനത്തിൽ ഇട്ടു തന്നെ മെച്ചപ്പെടുത്തുന്നാതാണു നല്ലത്. --Shiju Alex|ഷിജു അലക്സ് 17:08, 24 സെപ്റ്റംബർ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:രാഗം&oldid=907909" എന്ന താളിൽനിന്ന് ശേഖരിച്ചത്
"രാഗം" താളിലേക്ക് മടങ്ങുക.