ഈ ലേഖനം കൂടുതൽ ആധികാരികതയും വിശദവിവരങ്ങളും സഹിതം പുഷ്ടിപ്പെടുത്തുന്നതിനു് ആ ബ്ലോഗിലെ സഹകാരികളായ വിക്കിപീഡിയ ഉപയോക്താക്കളോടു് സവിനയം അഭ്യർത്ഥിക്കുന്നു. വിശ്വപ്രഭ ViswaPrabha Talk 07:32, 5 ഓഗസ്റ്റ് 2012 (UTC)


ലേഖനത്തിലെ >>> പാർശ്വവത്കരിയ്ക്കപ്പെട്ട അദ്ധ്യാപകസമൂഹത്തിന്റെ ശബ്ദമാവുക <<< എന്ന വരി ഒഴിവാക്കാവുന്നതാണ്. അത് പക്ഷം പിടിച്ച നിലപാടുകൾ പോലെ വായിക്കുന്നു. അരുൺ / അരുൺ (സംവാദം) 08:00, 5 ഓഗസ്റ്റ് 2012 (UTC)


ലേഖനത്തിലെ >>> പാർശ്വവത്കരിയ്ക്കപ്പെട്ട അദ്ധ്യാപകസമൂഹത്തിന്റെ ശബ്ദമാവുക <<< എന്ന വരി ഒഴിവാക്കി. അത് പക്ഷം പിടിച്ച നിലപാടുകൾ പോലെ വായിക്കുേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഈ ലേഖനം കൂടുതൽ ആധികാരികതയും വിശദവിവരങ്ങളും സഹിതം പുഷ്ടിപ്പെടുത്തുന്നതിനു് ആ ബ്ലോഗിലെ സഹകാരികളായ വിക്കിപീഡിയ ഉപയോക്താക്കൾ തീർച്ചയായും ശ്രദ്ധിക്കാം.

ഇതു ഒഴിവാക്കേണ്ട ആർട്ടിക്കിളാണ്. ബ്ലോഗുകളെ ഒരിക്കലും വെബ്സൈറ്റിനുള്ള അത്ര പോലും പ്രാധാന്യം നൽകരുത്. ബ്ലോഗുകൾ ഒരിക്കലും ആധികാരികമാവില്ല. ബ്ലോഗ് എന്നും ബ്ലോഗു തന്നെ. വിക്കിയുടെ മൂല്യത്തിനു വില നൽകണ്ടതാണ്.--പാപ്പൂട്ടി (സംവാദം) 17:44, 5 ഓഗസ്റ്റ് 2012 (UTC)

അപ്പോഴേയ്ക്കും ആരോ അത് വളരെയധികം മെച്ചപ്പെടുത്തി. നന്ദി! മാത്സ് ബ്ലോഗ് ഒട്ടും തന്നെ കച്ചവടരൂപത്തിലുള്ളതല്ല. എത്രയോ കമ്പനികളെക്കുറിച്ചുള്ള ലേഖനം വിക്കിപീഡിയയിലില്ലേ? അത് പരസ്യമാണോ? ആധികാരികമായി പറയാൻ എനിയ്ക്കറിയില്ല. --നന്ദകുമാർ (നന്ദകുമാർ) 19:29, 7 ഓഗസ്റ്റ് 2012 (UTC)

നന്ദകുമാർ, താങ്കൾ ഈ താളിലെ {{AFD}}, {{Advert}} എന്നീ ഫലകങ്ങൾ മായ്ച്ചതായി കാണുന്നു. താളിന്റെ സംവാദം പേജിൽ (അതായത് ഇവിടെ) ഇതെപ്പറ്റി ഒന്നും കാണുന്നുമില്ല. ഈ വിഷയങ്ങളെപ്പറ്റി സംവാദം നടന്നുകൊണ്ടിരിക്കുകയാണെന്നിരിക്കെ, ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമാണോ എന്ന് എനിക്കു നല്ല സംശയമുണ്ട്. എനിക്ക് വിക്കിപ്പിഡിയയിൽ പ്രവർത്തിച്ച് വലിയ പരിചയമില്ല. അതുകൊണ്ട് ഇതൊരു നശീകരണ പ്രവർത്തിയായി കണക്കുകൂട്ടുമോ എന്ന് ഞാൻ സംശയിച്ചാൽ അത് തെറ്റാകുമോ എന്നറിഞ്ഞുകൂടാ. Gphilip (സംവാദം) 12:59, 8 ഓഗസ്റ്റ് 2012 (UTC)
ചർച്ച നടക്കുമ്പോൾ ഒരു ഉപയോക്താവ് സ്വന്ത ഇഷ്ടപ്രകാരം ഫലകങ്ങൾ നീക്കുന്നതു അനുവദനീയമല്ല. തിരിച്ചാക്കിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 13:04, 8 ഓഗസ്റ്റ് 2012 (UTC)

ചർച്ചയിലെ നിർദ്ദേശങ്ങൾ പരിഗണിച്ച് മാത്​സ് ബ്ലോഗിനെക്കുറിച്ചുള്ള വിവരണങ്ങളിൽ തിരുത്തൽ വരുത്തിയിട്ടുണ്ട്. ഇനി പോരായ്മകളെന്തെങ്കിലുമുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണേ. ലേഖനത്തിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പു ഫലകങ്ങൾ കാണുമ്പോൾ ഒരു വിഷമം തോന്നുന്നു.--ഹരികുമാർ (സംവാദം) 23:04, 11 ഓഗസ്റ്റ് 2012 (UTC)

താത്പര്യ സംഘട്ടനംതിരുത്തുക

ഈ താളിൽ തിരുത്തൽ വരുത്തുന്ന ഞാൻ ഈ താളിന്റെ പ്രധാന വിഷയമായ മാത്‌സ് ബ്ലോഗിന്റെ സംഘാടകരുടെ കൂട്ടത്തിൽ ഇല്ലയെങ്കിലും, അവിടത്തെ ചർച്ചകളിലും മറ്റും ഏറെക്കുറെ സജീവമായി പങ്കെടുക്കുന്ന ആളാണ്. എന്റെ തിരുത്തലുകളെ കൂടുതൽ സംശയത്തോടെ നോക്കിക്കാണുക! Gphilip (സംവാദം) 03:45, 8 ഓഗസ്റ്റ് 2012 (UTC)

താല്പര്യസംഘട്ടനം! conflict of interests! നല്ലൊരു പുതുവാക്കു്! നന്ദി! വിശ്വപ്രഭ ViswaPrabha Talk 09:58, 8 ഓഗസ്റ്റ് 2012 (UTC)
രണ്ട് സംസ്കൃതവാക്കുകൾ ഏച്ചുകെട്ടി ഉണ്ടാക്കിയതാണ്. ഇംഗ്ലീഷിലെ ആ പ്രയോഗത്തിൽ "conflict" എന്നതിന് "അടിപിടി" എന്നതിനെക്കാൾ "വൈരുധ്യം" എന്നതോ മറ്റോ ആണ് ചേരുക എന്ന് തോന്നുന്നു. "സംഘട്ടന"ത്തിന് മലയാളത്തിൽ ആദ്യത്തെ അർത്ഥം "അടിപിടി" എന്നല്ലേ? ഇപ്പോളാലോചിക്കുന്പോൾ "താത്പര്യസംഘട്ടനം" എന്ന "പ്രൗഢഗംഭീര" സംഭവത്തിനെക്കാൾ "രണ്ടിഷ്ടം" എന്ന ലളിതമായ വാക്കാണ് കൂടുതൽ നല്ലതെന്ന് തോന്നുന്നു. മലയാളത്തിൽ അറിവുള്ളവർ കൂടുതൽ പറഞ്ഞാൽ നന്നായിരുന്നു! Gphilip (സംവാദം) 10:31, 8 ഓഗസ്റ്റ് 2012 (UTC)

പരാമർശങ്ങളുടെ അവലംബംതിരുത്തുക

അവലംബങ്ങൾ ലേഖനത്തിൽ പരാമർശിക്കുന്ന് ബ്ലോഗിലേക്കാണ് കൂടുതലും നൽകിയിരിക്കുന്നത്. ഇത് അവലംബങ്ങളാക്കാൻ കഴിയുന്നതല്ല. പത്രവർത്തകളിലേതും മറ്റും ശരിയായ അവലംബങ്ങൾ ചേർക്കേണ്ടതുണ്ട്. ലേഖനങ്ങളിലെ പരാമർശം വിശ്വാസയോഗ്യമാണെന്ന് വസ്തുതകൾ പരിശോധിച്ചറിയാനും കൃത്യത ഉറപ്പിക്കാനും മൂന്നാം കക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള സ്രോതസ്സുകളെ സ്വീകരിക്കുക. --എഴുത്തുകാരി സംവാദം 03:26, 13 ഓഗസ്റ്റ് 2012 (UTC)

ബ്ലോഗിലെ വിവിധതരം പോസ്റ്റുകളെപ്പറ്റി (ഉദാ: സ്പാർക്കിനെപറ്റിയുള്ള പോസ്റ്റുകൾ) പറയുന്നിടത്ത് അവലംബമായി കൊടുത്തിരിക്കുന്നത് ഈ പോസ്റ്റുകൾ തന്നെയാണ്. ബ്ലോഗിലേക്കുള്ള പരാമർശങ്ങൾ അവലംബങ്ങളിൽ കൂടുതലാകാൻ ഒരു കാരണം ഇതാണ്.
ഇവ ആവശ്യമില്ലാത്ത അവലംബങ്ങളാണോ? ഉദാ: "അധ്യാപകരുടെ സർവീസ് സംബന്ധിച്ച ലേഖനങ്ങൾ ബ്ലോഗിൽ വരാറുണ്ട്" എന്നതിന് അവലംബം എടുത്തുപറയേണ്ട കാര്യം ഇല്ലേ? ബ്ലോഗിൽത്തന്നെ പോയി നോക്കാവുന്നതല്ലേയുള്ളു എന്നാണോ കരുതേണ്ടത്? Gphilip (സംവാദം) 03:45, 13 ഓഗസ്റ്റ് 2012 (UTC)

‍‍

മാത്​സ് ബ്ലോഗിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ അതിന്റെ. ആധികാരികത ഉറപ്പു വരുത്താൻ അവയുടെ ലിങ്ക് നൽകുന്നത് കൊണ്ട് ലേഖനത്തിന് ദോഷം വരുന്നില്ലല്ലോ. മാത്രമല്ല, ആ ലിങ്കുകളെല്ലാം തന്നെ വായനക്കാർക്ക് ഉപകാരപ്രദങ്ങളും വിവിധ വിഷയങ്ങളെക്കുറിച്ച് പരാമർശിക്കുന്നവയും വിജ്ഞാനപ്രദങ്ങളുമാണ്. എഴുത്തുകാരി വരുത്തിയ മാറ്റങ്ങളെല്ലാം കണ്ടു. വിക്കിയിൽ ഒരു ലേഖനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുറച്ചു കൂടി പഠിക്കാനായി. Hariekd (സംവാദം)
ഈ പ്രത്യേക വിഷയത്തെപ്പറ്റി മലയാളം വിക്കിപീഡിയയുടെയോ ഇംഗ്ലീഷ് വിക്കിപീഡിയയുടെയോ നയങ്ങൾ അന്വേഷിച്ചിട്ട് കിട്ടിയില്ല. കിട്ടിയത് ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഒരു താളാണ്. ഈ താളിലെ അവലംബങ്ങൾ ഭൂരിഭാഗവും, ഈ താളിൽ ആരെക്കുറിച്ചാണോ പറഞ്ഞിരിക്കുന്നത്, അദ്ദേഹം എഡിറ്ററായുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് കൊടുത്തിരിക്കുന്നത്. ഈ താളിന്റെ സംവാദത്തിൽ ഇക്കാര്യത്തെപ്പറ്റി നടന്ന (ചെറിയ) ചർച്ചക്കൊടുവിൽ, ഇത് കുഴപ്പമില്ല എന്നതാണ് സമവായം. Gphilip (സംവാദം) 14:54, 13 ഓഗസ്റ്റ് 2012 (UTC)
ഒരുപക്ഷേ മാത്‌സ് ബ്ലോഗിനോട് കൂടുതൽ ചേർന്നുപോകുന്ന മറ്റൊരുദാഹരണം. സ്വതന്ത്ര സോഫ്റ്റ്‌വെയർ സമൂഹത്തിന് താത്പര്യമുള്ള നിയമ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു ബ്ലോഗിനെപ്പറ്റിയാണ് ഈ താൾ. അവിടെ, ആ ബ്ലോഗിൽ ഉണ്ടെന്ന് പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് (ബ്ലോഗിനെപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കല്ല) അവലംബമായി ബ്ലോഗിലേക്കുള്ള ലിങ്കുകൾതന്നെ യഥേഷ്ടം കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. താളിന്റെ ഉള്ളടക്കത്തെപ്പറ്റി സാമാന്യം നല്ല അളവിൽ ചർച്ച നടന്നിരിക്കുന്ന അതിന്റെ സംവാദം താളിൽ, ഇക്കാര്യം ഒരു വിഷയമേ ആയിട്ടില്ല എന്നതും ശ്രദ്ധിക്കുക. Gphilip (സംവാദം) 15:42, 13 ഓഗസ്റ്റ് 2012 (UTC)


മുകളിൽ പരാമർശിച്ച അവസരങ്ങളിൽ (മാത്​സ് ബ്ലോഗിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ) അവലംബം അതത് ബ്ലൊഗ് പോസ്റ്റുകളിലേക്ക് തന്നെയാണ് കൊടുക്കേണ്ടത്. അതിനാൽ ആ തിരുത്തലുകൾ ശരിയാണ്. --ഷിജു അലക്സ് (സംവാദം) 16:01, 13 ഓഗസ്റ്റ് 2012 (UTC)

ലേഖനത്തിലെ ഭൂരിഭാഗം പരാമർശങ്ങൾക്കും അവലംബങ്ങൾക്കും ബ്ലോഗ് പോസ്റ്റുകളെത്തനെ ആശ്രയിച്ചിരിക്കുന്നു, ഇത് പരിശോധനായോഗ്യത ലംഘിക്കുന്നു. പ്രാഥമിക സ്രോതസ്സുകളെ ആശ്രയിക്കാതിരിക്കുക എന്നത് വിക്കിപീഡിയ നയമാണ്, അതിനുപകരം ശ്രദ്ധേയമായ ദ്വിതീയ സ്രോതസ്സുകളെ ആശ്രയിക്കുക. ഒരു വിഷയത്തിന് സ്വയം ശ്രദ്ധേയമായിരിക്കുക എന്നത് സാദ്ധ്യമാല്ല എന്നുതന്നെ പറയാം. നിലവിലെ പരാമർശങ്ങളും അവയ്ക്ക് ബ്ലോഗ് പോസ്റ്റുകളെ തന്നെ ആശ്രയിക്കുന്നതും വിക്കിപീഡിയ:കണ്ടെത്തലുകൾ_അരുത് എന്ന നയവും ലംഘിക്കുന്നു. അതായത് ലേഖത്തിൽ പരാമാർശിക്കപ്പെടാവുന്നത് എന്ന നിലയിൽ അവതരിപ്പിക്കുന്നകാര്യങ്ങളൊക്കെ രണ്ടാം കക്ഷി അവലംബങ്ങൾ ഇല്ലാത്തതിനാൽ നീക്കം ചെയ്യപ്പെടാവുന്നവയാണ്. ഓർക്കുക "പരിശോധനായോഗ്യതയും" "കണ്ടെത്തലുകൾ അരുത്" എന്നതും വിക്കിപീഡിയയുടെ അടിസ്ഥാന നയങ്ങളാണ്. ലേഖന രീതിയിൽ എത്രത്തോളം ശരിയുണ്ട് എന്നറിയുവാൻ മറ്റ് ലേഖനങ്ങളുമായി (ഇംഗ്ലീഷ് വിക്കി ഉൾപ്പെടെ‌) താരതമ്യം ചെയ്യാതിരിക്കുക, . മറിച്ച് വിക്കിപീഡിയ നയങ്ങൾ എന്ന ഉരക്കല്ലുകളുപയോഗിച്ച് മാറ്ററിയുക. --ജുനൈദ് | Junaid (സം‌വാദം) 18:09, 14 ഓഗസ്റ്റ് 2012 (UTC)

പരിശോധനായോഗ്യത എന്ന നയത്തിലെ "അവയെ ഉപയോഗിക്കാവുന്ന സന്ദർഭങ്ങൾ" എന്ന ഉപവകുപ്പിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു (ഈ ഉപവകുപ്പിലേക്ക് "ഇവിടം വൃത്തികേടാക്കാതെ" നേരിട്ട് ലിങ്ക് കൊടുക്കുന്നതെങ്ങനെയാണ്?). ബ്ലോഗിൽ ഉണ്ടെന്ന് പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് അവലംബമായി ബ്ലോഗിലേക്കുള്ള ലിങ്കുകൾതന്നെ കൊടുക്കുന്നത് ഈ വകുപ്പിൻകീഴിൽ വരില്ലേ? ഇംഗ്ലീഷ് വിക്കിപീഡിയയുടെ ഇതേ ഉപവകുപ്പും നോക്കുക (ഇതിന്റെ തർജമയാണെന്ന് തോന്നുന്നു മലയാള പേജിൽ ഉള്ളത് -- അല്ലെങ്കിൽ ക്ഷമിക്കുക!). Gphilip (സംവാദം) 19:24, 14 ഓഗസ്റ്റ് 2012 (UTC)
അവിടെ പറഞ്ഞിരിക്കുന്നത് ഒരു വിഷയത്തെപ്പറ്റിയുള്ള ലേഖത്തിൽ ആ വിഷയവുമായി നേരിട്ടുബന്ധപ്പെട്ട സ്രോതസ്സുകളെ അവലംബിക്കുന്ന രീതിയെ ആണ്. ഉദാഹരണത്തിന് മൈക്രോസോഫ്റ്റ് എന്ന ലേഖനത്തിലെ പരാമർശങ്ങൾക്ക് മൈക്രോസോഫ്റ്റിന്റെ തന്നെ വെബ്സൈറ്റുകളേയോ ബ്ലോഗുകളേയോ ആശ്രയിക്കുക. അതുതന്നെ അവിടെ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിച്ചുകൊണ്ട് അപൂർവ്വമായേ ചെയ്യാവൂ.
അതേ സമയം ഈ ലേഖനത്തിലെ വിഷയം മത്സ്ബ്ലോഗ് എന്ന ബ്ലോഗിനെക്കുറിച്ചു തന്നെയാണെന്ന് ശ്രദ്ധിക്കുക. ലേഖനത്തിൽ കുറേയേറെ സ്ഥലങ്ങളിൽ മാത്സ്ബ്ലോഗിലേക്കുള്ള കണ്ണികൾ സ്വയം പ്രമാണമായി ഉപയോഗിച്ചിരിക്കുന്നത് കാണാം. ഉദാഹരണത്തിന് കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പാഠ്യ, പാഠ്യേതര വിഷയങ്ങളെ സംബന്ധിച്ച, മലയാളഭാഷയിലുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന ഒരു ബ്ലോഗാണ് മാത്‌സ് ബ്ലോഗ്. എന്ന വാചകം തന്നെ എടുക്കുക. അതിനായി അവലംബിച്ചിരിക്കുന്നത് http://mathsblog.in എന്ന മത്സ്ബ്ലോഗിന്റെ ഹോം പേജിലേക്കുള്ള കണ്ണിയാണ്. മാത്സ്ബ്ലോഗ് എന്താണെന്ന് മാത്സ്ബ്ലോഗ് തന്നെ തീരുമാനിക്കുന്നു, സ്വയം അവലംബമാകുകയും ചെയ്തിരിക്കുന്നു. അതിനു പകരം മത്സ്ബ്ലോഗ് എന്താണെന്നും അതിനെ വിശദമായി പ്രതിപാദിക്കുന്നതുമായ ശ്രദ്ധേയമായ ഒരു മൂന്നാം കക്ഷി അവലംബമാണ് വേണ്ടത്. ഉദാഹരണത്തിന് പ്രമുഖം പത്രങ്ങളിൽ വന്ന വാർത്ത(കൾ) പ്രസിദ്ധീകരിച്ച തിയ്യതി തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടെ. ആദ്യത്തെ വാചകം ഒരുദാഹരണമായി ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം. ലേഖനത്തിന്റെ ബാക്കിഭാഗങ്ങളിൽ ഈ രീതി തുടർന്നുപോകുന്നു. --ജുനൈദ് | Junaid (സം‌വാദം) 06:38, 15 ഓഗസ്റ്റ് 2012 (UTC)

ലോഗോ ചിത്രംതിരുത്തുക

മാത്‌സ് ബ്ലോഗിന്റെ ലോഗോ ചിത്രത്തിന്റെ പകർപ്പവകാശം വിക്കിമീഡിയ നയങ്ങളോട് യോജിക്കാത്തതാകണം, വിക്കിമീഡിയ കോമൺസിൽനിന്ന് ആ ചിത്രം നീക്കം ചെയ്യാനുള്ള കാരണം.

ചിത്രത്തിന്റെ പകർപ്പവകാശത്തിന്റെ കാര്യത്തിൽ വ്യക്തത വരാത്തിടത്തോളം ആ ചിത്രം വീണ്ടും വിക്കിമീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. Gphilip (സംവാദം) 15:33, 14 ഓഗസ്റ്റ് 2012 (UTC)

പകർപ്പവകാശ ഉടമയല്ല അവിടെ അപ്ലോഡ് ചെയ്തത് എന്ന കാരണത്താലാണ് ലോഗോ കോമൺസിൽ നിന്ന് നീക്കം ചെയ്തത്. --ശ്രീജിത്ത് കെ (സം‌വാദം) 00:33, 15 ഓഗസ്റ്റ് 2012 (UTC)

ഫലകങ്ങൾതിരുത്തുക

നിർദ്ദേശങ്ങൾക്ക് അനുസൃതമായി ഒട്ടേറെ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. "വൃത്തിയാക്കേണ്ടവ", "Advert" ഫലകങ്ങൾ ലേഖനത്തിന്റെ തുടക്കത്തിൽ പ്രദർശിപ്പിക്കാതിരിക്കാൻ ഇനി എന്തെല്ലാമാണ് ചെയ്യേണ്ടത്? ഹരി 03:19, 18 ഓഗസ്റ്റ് 2012 (UTC)

അവലംബങ്ങൾ എല്ലാം ഇപ്പോഴും ബ്ലോഗുകൾ തന്നെയാണല്ലോ? അവയെല്ലാം നീക്കണം ആധികാരികമായ പത്രവാർത്തകളോ, വെബ്സൈറ്റ് ലിങ്കുകളോ നൽകണം. അല്ലാത്തപക്ഷം ഇതെങ്ങനെ വിലയ്ക്കെടുക്കും--റോജി പാലാ (സംവാദം) 04:45, 18 ഓഗസ്റ്റ് 2012 (UTC)
ബ്ലോഗ് അവലംബങ്ങൾ നീക്കം ചെയ്യുന്നു.--റോജി പാലാ (സംവാദം) 04:43, 19 ഓഗസ്റ്റ് 2012 (UTC)

"അവലംബങ്ങൾ എല്ലാം ഇപ്പോഴും ബ്ലോഗുകൾ തന്നെയാണല്ലോ? അവയെല്ലാം നീക്കണം" ഇതേക്കുറിച്ച് പറഞ്ഞു തന്ന ഉപയോക്താവ് തന്നെ അതെല്ലാം നീക്കിയല്ലോ? കൂട്ടത്തിൽ പത്രവാർത്തകളും നീക്കിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഹരി 16:39, 21 ഓഗസ്റ്റ് 2012 (UTC)

പരസ്യചുവയുള്ള ശകലങ്ങൾ പരമാവധി സന്തുലിതമായി മാറ്റിയെഴുതിയിരിക്കുന്നു, കൂടാതെ {{Advert}},{{വൃത്തിയാക്കേണ്ടവ}} നീക്കുന്നു. വിലയിരുത്തലിൽ നിലവാരത്തിലേക്കെത്തിയില്ലെങ്കിൽ ഈ ഫലകങ്ങൾ തിരിച്ചാർക്കും നിക്ഷേപിക്കാം. --എഴുത്തുകാരി സംവാദം 07:37, 19 നവംബർ 2012 (UTC)

സ്കൂൾ അഭ്യസനത്തെയുംതിരുത്തുക

സ്കൂൾ അഭ്യസനത്തെയും-ഇതെന്താണ്? ബിനു (സംവാദം) 12:00, 19 നവംബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മാത്സ്_ബ്ലോഗ്&oldid=1490206" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാത്സ് ബ്ലോഗ്" താളിലേക്ക് മടങ്ങുക.