സംവാദം:മലയാള മനോരമ ദിനപ്പത്രം

Latest comment: 12 വർഷം മുമ്പ് by Johnchacks in topic പ്രചാരം

ഇന്നത്തെ( 23-11-2007) മലയാള മനോരമ ദിനപത്രത്തിന്റെ പഠിപ്പുര എന്ന സപ്ലിമന്റ്റിൽ വിക്കി കോമ്മൺസിലേയും മറ്റും 4 ലേറെ ചിത്രങ്ങൾ യതൊരു ആട്രിബൂഷനുമില്ലാതെ ഉപയോഗിച്ചാണ്‌ പ്രസിദ്ധീഇകരിച്ചിരിക്കുന്നത്. ഇത് മോഷണമാണ്‌ എന്നതിൽ സംശയമില്ല. നിയമങ്ങളുടെ ലംഘനം മാദ്ധ്യമങ്ങളും നടത്തുന്നുണ്ട് എന്നതിന്‌ പകൽ പോലെ വ്യക്തമായ തെളിവ്. ഇവിടെ പറയാൻ ഉദ്ധേശിക്കുന്നത് അതല്ല. ചിത്രങ്ങൾ തന്ന് സഹായിക്കുന്ന ഗുണഭോക്താക്കൾക്ക് എന്ത് മറുപടിയാണ്‌ വിക്കിപീഡിയ നൽകുക. മനോരമക്കും ഉത്തരവാദിത്തങ്ങൾ ഇല്ലേ?. ഇത്തരം പരിപാടികൾ ആവർത്തിക്കാതിരിക്കണമെങ്കിൽ മാദ്ധ്യമങ്ങളുമായി വ്യവഹാരത്തിലേർപ്പെടേണ്ടി വരില്ലേ. ഭാവിയിൽ അത് ദോഷം ചെയ്യുമോ ?. എന്തായാല്ഉം ഇത് ചർച്ച ചെയ്ത് തീരുമാനിക്കണം എന്നിട്ട് വേണം ഇനി പടം കേറ്റണോ എന്നൊക്കെ തീരുമാനിക്കാൻ. --ചള്ളിയാൻ ♫ ♫ 02:19, 23 നവംബർ 2007 (UTC)


കോമൺസിലെ ചിത്രം വിക്കിപീഡിഅയയ്ക് പുറത്ത് ഉപയോഗിച്ചാൽ കടപ്പാട് വിക്കിമീഡിയ ഫൗണ്ടേഷനു നലകണം എന്നല്ലേ. അതോ ക്രിയേകർക്കു തന്നെ നലകാണമോ . --Shiju Alex 02:58, 23 നവംബർ 2007 (UTC)Reply

യാതൊരു നീതീകരണവുമില്ലാതെ മലയാള മനോരമയുടെ ചരിത്രം ഒരു ഐപി വെട്ടിയിരിക്കുന്നു. ആ മാറ്റം തിരസ്കരിച്ചു.  മംഗലാട്ട്  ►സന്ദേശങ്ങൾ 

എഫ്.എം തിരുത്തുക

റേഡിയോ മാങ്കോ എന്ന fm മനോരമയുടേതല്ലേ ?--Vicharam 16:08, 21 ജൂലൈ 2009 (UTC)Reply

അതെ. ലേഖനത്തിൽ ആഡണം -- റസിമാൻ ടി വി 16:10, 21 ജൂലൈ 2009 (UTC)Reply

ഔദ്യോഗിക വെബ് സൈറ്റ്? തിരുത്തുക

"പത്രപ്രവർത്തന രംഗത്തെ അതിനൂതന മാറ്റങ്ങൾ ഏറ്റവും വേഗത്തിൽ നടപ്പാക്കിയാണ്‌ ഈ ദിനപത്രം മലയാള ഭാഷയിൽ ഒന്നാം സ്ഥാനത്തു തുടരുന്നത്‌[അവലംബം ആവശ്യമാണ്]." ഈ വാചകം വായിച്ചപ്പോൾ ഞാൻ അറിയാതെ URL നോക്കിപ്പോയി വിക്കിപ്പീഡിയ ആണോ അതോ manoramaonline.com ആണോ എന്നറിയാൻ.ആമുഖത്തിൽ തന്നെ ഇങ്ങനൊരു വാചകം ചേർക്കരുത്.ഉള്ളിലെവിടെയെങ്കിലും ചേർക്കുന്നതായിരിക്കും ഉചിതം.അവലംബം ചേർക്കുന്നത് വരെയെങ്കിലും.Comment.ഒപ്പം ഈ അതിനൂതന മാറ്റങ്ങൾ ഒന്നു വിശദീകരിച്ചാൽ നന്നായിരിക്കും(sarcasm അല്ല) --Gokucherai12 08:06, 4 ഒക്ടോബർ 2009 (UTC)Reply

ആധികാരികത തിരുത്തുക

ആധികാരികത ഫലകം നീക്കുന്നതായിരിക്കും നല്ലതെന്ന് അഭിപ്രായപ്പെടുന്നു--വിചാരം 14:47, 31 ഡിസംബർ 2009 (UTC)Reply

വേണ്ട എന്നഭിപ്രായപ്പെടുന്നു. ആമുഖത്തിലും ലേഖനത്തിൽ പിന്നീടുമായി നിരവധി വാചകങ്ങൾക്ക് അവലംബത്തിന്റെ അഭാവമുണ്ട്. ധാരാളം അവകാശവാദങ്ങൽ ഒരവലംബം പോലുമില്ലാതെ എഴുതിയിട്ടുണ്ട്. --Vssun 09:47, 1 ജനുവരി 2010 (UTC)Reply

വളരെ കൂടുതൽ അവലംബങ്ങളോട് കൂടി കൊടുത്ത കുറച്ചു തിരുത്തലുകൾ(ആരോപണങ്ങളെ കുറിച്ച് ) മായ്ക്കപെട്ടിരിക്കുന്നു , എന്ത് കൊണ്ട് ? പക്ഷെ യാതൊരു അവലംബവുമില്ലതവ അങ്ങനെ തന്നെ നില നിർത്തുകയും ചെയ്തിരിക്കുന്നു ..പക്ഷ പതിത്വം ഉണ്ടോ എന്നു സംശയം ..അല്ലെങ്കിൽ കാര്യങ്ങൾ വിവരിക്കണമെന്നു അഭ്യർത്ഥന --ഉപയോക്താവ്:faz 06:02, 21 ഏപ്രിൽ 2010 (UTC)Reply

ഒഴിവാക്കിയ ഭാഗത്തിനു അവലംബമായി നൽകിയിരിക്കുന്നത് ബ്ലോഗുകളും ശ്രദ്ധേയമല്ലാത്ത വെബ്സൈറ്റുകളും ആണ്‌. ബ്ലോഗുകൾ അവലംബമാക്കരുത് . അതുപോലെ അവലംബമാക്കപ്പെടുന്ന വെബ്‌സൈറ്റുകൾ ശ്രദ്ധേയമായിരിക്കണം. ഇക്കാരണങ്ങളാലാണ്‌ ആ ഭാഗം നീക്കിയത് --Anoopan| അനൂപൻ 12:48, 21 ഏപ്രിൽ 2010 (UTC)Reply
വീണ്ടും ചേർത്ത ഭാഗങ്ങൾ Original Research ആയാണ്‌ അനുഭവപ്പെടുന്നത്. നൽകിയ അവലംബങ്ങൾ സ്വയം ഈ ആവശ്യത്തിന്‌ പര്യാപ്തമല്ല. മിക്ക വസ്തുതകളും അവലംബങ്ങളിലില്ല താനും -- റസിമാൻ ടി വി 16:52, 21 ഏപ്രിൽ 2010 (UTC)Reply

ഒരു ഒറ്റവരി പോലും അവലംബം ഇല്ലാത്ത ലേഖനം ആണിത് , അത് കൊണ്ട് ഞാൻ കൂട്ടിച്ചേർത്തത് കൂടുതൽ ആധികാരികമായതാണ് എന്നു ഞാൻ വിശ്വസിക്കുന്നു , ഞാൻ കൊടുത്തത് എല്ലാം തന്നെ പത്രങ്ങളിൽ വന്ന വാർത്തകൾ ആണ് , അല്ലാതെ റിസർച്ച് അല്ല എന്നും ഈ അവസരത്തിൽ ഓർമ്മപെടുത്തുന്നു , അത് വായിച്ചു പോലും നോക്കാതെ കളഞ്ഞത് ശരിയായില്ല ഇന്നും അറിയിക്കുന്നു ,ഒരു ചെറിയ പ്രധിഷേധം -- User:faz

റെഫറൻസ് നൽകിയതുകൊണ്ടുമാത്രമായില്ല, അവയുടെ ആധികാരികത ഉറപ്പുവരുത്തുകയും വേണം. scoopeye, boolokamonline എന്നിവ എത്രത്തോളം ആധികാരികമാണ്‌? മാധ്യമത്തിൽ ഉള്ളത് തീർച്ചയായും അവലംബമാക്കാവുന്ന ഒരു വാർത്തയല്ല. മറ്റ് അവലംബങ്ങളിൽ മനോരമയെക്കുറിച്ച് ഒന്നുമില്ലതാനും. അങ്ങനെയുള്ള സ്ഥിതിക്ക് ഇത് ഒറിജിനൽ റിസർച്ചല്ലാതെ എന്താണ്‌? അവലംബമില്ലാത്ത ലേഖനങ്ങളിൽ അപര്യാപ്തമായ അവലംബത്തോടെ കാര്യങ്ങൾ കൂട്ടിച്ചേർക്കുകയല്ല വേണ്ടത്. നിലവിലെ വാചകങ്ങൾക്ക് അവലംബം കണ്ടെത്താൻ ശ്രമിക്കുക, പ്രശ്നമുള്ള വാചകങ്ങൾ നീക്കുക. ഇപ്പോൾ ചേർത്ത വാചകങ്ങൾക്ക് ആവശ്യമായ അവലംബം നൽകുകയോ അവ നീക്കുകയോ വേണമെന്ന് ആവശ്യപ്പെടുന്നു -- റസിമാൻ ടി വി 14:36, 22 ഏപ്രിൽ 2010 (UTC)Reply

ഇപ്പോൾ വ്യക്തമായ അവലംബം ആഡ് ചെയ്തിട്ടുണ്ട് തേജസ്‌ പത്രത്തിൽ നിന്നും , ശ്രദ്ധിച്ചു കാണുമെന്നു കരുതുന്നു --Faz 07:02, 23 ഏപ്രിൽ 2010 (UTC)Reply

scoopeye.com പോലുള്ള സൈറ്റുകൾ കൊടുക്കാനെ പറ്റില്ല. അതൊന്നും റിലൈയിബിൾ സോർസസ് അല്ല. നെറ്റിൽ കാണുന്ന വെബ്ബ് പേജുകൾ ഒക്കെ വിക്കിപീഡിയയിൽ അവലംബം ആക്കാമെന്ന് Faz എവിടെ നിന്നാണു് മനസ്സിലാക്കിയതു്. --ഷിജു അലക്സ് 07:21, 23 ഏപ്രിൽ 2010 (UTC)Reply

വിക്കിപീഡിയയിൽ വൈജ്ഞാനിക വിഷയങ്ങളിൽ നല്ല ഉദ്ദെശത്തോടു് കൂടെ (അതായതു് നിക്ഷിപ്ത താല്പര്യങ്ങൾ ഇല്ലാതെ) ലേഖനം എഴുതന്നവർ അവലംബം ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട സംഗതികൾ ശൈലീപുസതകത്തിൽ ഇവിടെ പറയുന്നുണ്ടു്. വിക്കിപീഡിയ:ശൈലീപുസ്തകം#അവലംബം (References). അതിലെ ഒരു വാചകം മാത്രം ഇവിടെ എടുത്ത് ചേർക്കാം.

ഇതു് വായിച്ചിട്ടും അവലംബം ചേർക്കുന്നതും വിക്കി ലേഖനങ്ങളിൽ വാചകങ്ങൾ ചേർക്കുന്നതും മനസ്സിലായില്ലെങ്കിൽ, നല്ല താല്പര്യത്തൊടെയാണോ, നിക്ഷിപ്ത താല്പര്യത്തൊടെ ആണോ എന്ന ചൊദ്യത്തിനു് ഉത്തരം കിട്ടും. --ഷിജു അലക്സ് 07:13, 23 ഏപ്രിൽ 2010 (UTC)Reply

പിന്നെയെന്താണ് ഇതിനുള്ള മാനദണ്ഡം , ആ ബഹിഷ്ക്കരണ സമരം നടന്ന സംഭവമാണല്ലോ , അതുമായി വന്ന വാർത്തകൾ വന്ന പത്രം ആരുടെയാണ് എന്നു നോക്കേണ്ട , എല്ലാം പ്രസ്‌ കൌൺസിൽ കീഴിലുള്ളതാണ് , ഇനി അതിൽ മാത്രമല്ല ആ സമരത്തെ കുറിച്ച് മാധ്യമം പത്രത്തിലും വന്നിട്ടുണ്ട് 12 -02 -2010 ഇൽ ചെക്ക്‌ ചെയ്താൽ കാണാം.അതിനു മുമ്പുള്ള ഭാഗങ്ങളിൽ ഹിന്ദു , ക്രിസ്ത്യൻ എന്നൊക്കെ ഉപയോഗിച്ചത് കൊണ്ടാണ് ഞാൻ അതും ചേർത്തത് (അതും യാതൊരു അവലംബവുമില്ലാതെ )മുസ്ലിം സമുദായത്തിന് പത്രതോടുള്ള സമീപനം എന്താണെന്നു അറിയിക്കാൻ ...അതല്ലയങ്കിൽ അതിനു മുകളിലുള്ള സമുധയങ്ങളെ പ്രതിപധിക്കരുതായിരുന്നു സത്യങ്ങൾ അറിയിക്കണം എന്നുള്ളതാണ് വികി , സത്യം നിരന്തരം തിരുത്തിയെഴുതിപ്പെടുന്നതും അല്ലാതെ നിക്ഷിപ്ത തല്പ്പര്യക്കാരുടെ വേദിയല്ല ഇതെന്നും എനിക്കറിയാം--Faz 12:33, 23 ഏപ്രിൽ 2010 (UTC)Reply

മതാടിസ്ഥാനത്തിലുള്ള പ്രചാരത്തിന്റെ ഭാഗം നീക്കി. ആരെങ്കിലും അവലംബങ്ങൾ ചേർത്ത് ഈ ലേഖനത്തെ രക്ഷിച്ചെടുക്കുക -- റസിമാൻ ടി വി 12:40, 23 ഏപ്രിൽ 2010 (UTC)Reply
അവലംബങ്ങളഅയി കൊടുത്തിരിക്കുന്നവയിൽ മാധ്യമത്തിലേക്കുള്ള കണ്ണി നിലവിലില്ല. അഞ്ചാമതായി കൊടുത്തിരിക്കുന്ന അവലംബത്തിൽ മനോരമയേക്കുറിച്ച് ഒന്നുമില്ല എന്നുമാത്രമല്ല അതിൽ പറഞ്ഞിരിക്കുന്നത് "I think it is only in the Malayalam media where Muslims have been able to make a real and substantial difference. There are four Malayalam daily newspapers brought out by Muslims in Kerala, and they exercise a considerable influence on the local scene. So, other newspapers in Kerala generally abstain from publishing concocted stories about Muslims in the state, because the very next day these Muslim newspapers can reply back by exposing the false claims that they might make." എന്നാണ്. അത് എങ്ങനെയാണ് ഈ വിമർശനത്തിന് അവലംബമാവുക?. ഒന്നും മൂന്നും അവലംബങ്ങൾ തേജസ് ദിനപ്പത്രത്തിലെ ഒരേ ലേഖനം തന്നെയാണ്. --AneeshJose 11:02, 10 മേയ് 2010 (UTC)Reply
ഷിജു ചൂണ്ടിക്കാണിച്ചതു പോലെ ഇത്തരം അവലംബങ്ങൾ സ്വീകരിക്കുന്നത് ശൈലീപുസ്തകത്തിൽ വ്യക്തമായും വിലക്കിയിരിക്കുന്നു. അതിനാൽ ലേഖനത്തിൽ നിന്നും വിമർശനങ്ങൾ നീക്കം ചെയ്യുന്നു. ഈ വിവരങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്നവർ സ്വീകാര്യമായ കൂടുതൽ അവലംബങ്ങളോടെ വീണ്ടും ചേർക്കുക. --AneeshJose 12:07, 14 ജനുവരി 2011 (UTC)Reply

പ്രചാരം തിരുത്തുക

പ്രചാരത്തിന്റെ കണക്കും താരതമ്യവും മനോരമക്കു പുറത്തു നിന്നും കിട്ടുമോ? http://www.auditbureau.org/ ഈ സൈറ്റിൽ ഇത്തരം വിവരങ്ങളൊന്നും കിട്ടുന്നില്ല. --Vssun (സുനിൽ) 12:24, 21 ഒക്ടോബർ 2011 (UTC)Reply

അതിന് ഒരു ശ്രമം നടത്തിയിരുന്നു. ആ വെബ്സൈറ്റിലും മനോരമയുടെ പരസ്യം മാത്രമേ ഇക്കാര്യത്തിൽ മനസ്സിലാകുന്നതായുള്ളൂ. അവിടെ കൊടുത്തിരുന്ന excel sheet ഡൗൺലോഡ് ചെയ്ത് വായിച്ച് നോക്കിയപ്പോൾ ത്രിശങ്കു സ്വർഗ്ഗത്തിലായിപ്പോയി. ശരിയ്ക്കുള്ള വിവരങ്ങൾ അവർ അംഗങ്ങൾക്ക് മാത്രമേ നൽകുകയുള്ളൂ എന്ന് തോന്നുന്നു ;) ---Johnchacks 12:44, 21 ഒക്ടോബർ 2011 (UTC)Reply
മനോരമക്ക് പുറത്തുനിന്നുള്ള ഐ.ആർ.എസ്. വിവരങ്ങളനുസരിച്ച് ആമുഖം മാറ്റി. പ്രാദേശികഭാഷ എന്ന പ്രയോഗം, ഒന്നാംസ്ഥാനത്തിനുവേണ്ടി ഉണ്ടാക്കുന്നതാണെന്ന് വിചാരിക്കുന്നു. ആധികാരികത ഫലകം ഒഴിവാക്കിയിട്ടുണ്ട്.--Vssun (സുനിൽ) 06:19, 22 ഒക്ടോബർ 2011 (UTC)Reply
പുറത്തുനിന്നുള്ള അവലംബമനുസരിച്ചുള്ള മാറ്റത്തിനോട് യോജിക്കുന്നു. അതു തന്നെയാവും നല്ല കീഴ്വഴക്കവും ---Johnchacks 06:29, 22 ഒക്ടോബർ 2011 (UTC)Reply
"മലയാള മനോരമ ദിനപ്പത്രം" താളിലേക്ക് മടങ്ങുക.