സംവാദം:മലയാളം ബൈബിൾ പരിഭാഷാ ചരിത്രം

Latest comment: 6 വർഷം മുമ്പ് by BeNiza

ഒഴിവാക്കാനായി പരിഗണിക്കപ്പെട്ടതിനാൽ ഞാനീ ലേഖനം ഒന്നു വിക്കിവത്കരിച്ചിട്ടുണ്ട്. ലേഖനത്തിൽ കൊടുത്തിരിക്കുന്ന വിവരങ്ങളുടെ ആധികാരികത വിശദമായി പരിശോധിച്ചില്ല. എനിക്കറിയാവുന്ന ചില കാര്യങ്ങൾ തെറ്റായി ചേർത്തിരുന്നത് തിരുത്തിയിട്ടുണ്ട്. (ഉദാ: മലയാളത്തിൽ ആദ്യമായി അച്ചടിച്ച പുസ്തകം ബൈബിൾ ആണ്). - Beniza 20:33, 27 സെപ്റ്റംബർ 2017 (UTC)Reply

ലേഖനത്തിൽ വരുത്താനാകാവുന്ന പരിഷ്കാരങ്ങൾ.

  • കൂടുതൽ അവലംബങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്
  • ഹെർമ്മൻ ഗുണ്ടർട്ടിന്റെ പരിഭാഷയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചേർത്താൽ കൊള്ളാം
  • പരിഭാഷകരുടെ ചിത്രങ്ങൾക്ക് പകരം പരിഭാഷയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതാകും കൂടുതൽ ഉചിതം
  • പി.ഒ.സി ബൈബിളിന്റെ ചരിത്രം ഉൾപ്പെടുത്തണം
  • പൂർണ്ണ പരിഭാഷകളെ മാത്രം ഇവിടെ ഉൾപ്പെടുത്തിയാൽ മതിയാകും. ബൈബിൾസൊസൈറ്റിയുടേയോ മറ്റോ ബൈബിളുകൾ പരിഷ്കരിച്ച് പ്രസിദ്ധീകരിച്ച ബൈബിളുകളെക്കുറിച്ചുള്ള വിവരങ്ങൾ അതാത് ബൈബിളുകളുടെ പേജിൽ ഉൾപ്പെടുത്തിയാൽ മതിയാകും
  • ഡിജിറ്റൈസേഷൻ, വെബ്‌സൈറ്റുകൾ, ആപ്പുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അതാത് ബൈബിളുകളുടെ പേജുകളിൽ ഉൾപ്പെടുത്തിയാൽ മതിയാകും. ഇത് പരിഭാഷയുടെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനമായി പരിമിതപ്പെടത്തണം
  • ആമുഖഭാഗത്തെ സംഗ്രഹം പരിഭാഷയുടെ ചരിത്രത്തിന്റെ സംഗ്രഹമായി ഉൾപ്പെടുത്തണം. ഇപ്പോൾ അത് പരിഭാഷയുടെ തുടക്കത്തിന്റെ വിവരണമായാണ് എഴുതിയിരിക്കുന്നത്

- Beniza 04:34, 28 സെപ്റ്റംബർ 2017 (UTC)Reply

ഇതേ കാര്യം പരാമർശിക്കുന്ന മറ്റൊരു ലേഖനം ഇപ്പോൾതന്നെ നിലവിലുണ്ട്. ഡൂപ്ലിക്കേഷൻ എങ്ങനെയാണ് കൈകാര്യം ചെയ്യുക. ഈ ലേഖനത്തിൽ മാത്രം കാണുന്ന ആധികാരികമായ വിവരങ്ങൾ മറ്റേ പേജിൽ ഉൾപ്പെടുത്തിയ ശേഷം ഈ ലേഖനം മാറ്റവുന്നതാണ്. - Beniza 05:13, 28 സെപ്റ്റംബർ 2017 (UTC)Reply

"മലയാളം ബൈബിൾ പരിഭാഷാ ചരിത്രം" താളിലേക്ക് മടങ്ങുക.