ഇംഗ്ലീഷ് താളിലെ en:Disability ക്ക് ഇന്റർവിക്കിയായി കിടക്കുന്ന ലേഖനം അംഗവൈകല്യം ആണ്. രണ്ടും രണ്ട് ടേമല്ലേ. ലയിപ്പിക്കേണ്ടിവരുമോ ? @Arunravi.signs--മനോജ്‌ .കെ (സംവാദം) 17:43, 15 സെപ്റ്റംബർ 2014 (UTC)

അംഗവൈകല്യവും ഭിന്നശേഷിയും രണ്ട് ആശയങ്ങളാണ്. അംഗവൈകല്യങ്ങളല്ലാത്ത ഭിന്നശേഷികളും ഉണ്ടാവാറുണ്ട്. ഓട്ടിസ്റ്റിക് സ്പെക്ട്രം, സെറിബ്രൽ പാൾസി ഒന്നും പരമ്പരാഗതരീതിയിലെ അംഗവൈകല്യമല്ല. എന്നു മാത്രമല്ല, ശാരീരിക, മാനസിക, ബുദ്ധിപര, ഇന്ദ്രിയപര പരിമിതികൾ മാത്രമല്ലാതെയും ഭിന്നശേഷികൾ ഉണ്ടാവാം. ഉദാ: മാരക രോഗങ്ങൾ ബാധിക്കുന്നവർ, ദാരിദ്ര്യമനുഭവിക്കുന്നവർ, സാമൂഹ്യ കാരണങ്ങളാൽ പാർശ്വവൽക്കരിക്കപ്പെടുന്നവർ തുടങ്ങിയവ. അംഗവൈകല്യം എന്ന ലേഖനം അത്യാവശ്യം വ്യക്തിത്വമുള്ള ഒന്നായതിനാൽ അങ്ങിനെ തന്നെ കിടക്കട്ടെ. en:Disability യുടെ ഇന്റർവിക്കി മാറ്റുന്നതാവും ഉചിതം. ഭിന്നശേഷി ലേഖനത്തിലേക്ക്, വിവിധ ഇനം ഭിന്നശേഷികൾ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക തലങ്ങൾ, വിവിധ ചിന്താപദ്ധതികൾ, നയങ്ങൾ, നിയമങ്ങൾ, രാഷ്ട്രീയപ്രശ്നങ്ങൾ അങ്ങിനെ ഒട്ടു പലതും ചേർക്കാനുണ്ട് @മനോജ്‌ .കെ --- അരുൺ രവി (സംവാദം) 18:40, 15 സെപ്റ്റംബർ 2014 (UTC)
floatഇന്റർവിക്കി മാറ്റിയിട്ടുണ്ട്. --മനോജ്‌ .കെ (സംവാദം) 19:08, 15 സെപ്റ്റംബർ 2014 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഭിന്നശേഷി&oldid=2012988" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഭിന്നശേഷി" താളിലേക്ക് മടങ്ങുക.