ബിനായക്‌ സെൻ ആദിവാസിമേഖലയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ഡോക്ടർ ഒന്നുമല്ല. കേരളത്തിൽ തന്നെ ശിശുരോഗവിദഗ്ധനായ ഡോ.നാരായണനടക്കം നിരവധിപേർ ആദിവാസിമേഖലകളിൽ വർഷങ്ങളായി നിസ്വാർത്ഥസേവനം നടത്തുന്നുണ്ട്‌. അവർക്കൊന്നും ലഭിക്കാത്ത ഈ വീരപരിവേഷം ചാർത്തിക്കൊടുക്കുന്നത്, ഏഷ്യൻ രാജ്യങ്ങളെ ദുർബലമാക്കി ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന അമേരിക്കൻ, യൂറോപ്യൻ ശക്തികളാണ്. ഇദ്ദേഹത്തിന് കിട്ടിയ അവാർഡുകളും ആ സംശയത്തെ ബലപ്പെടുത്തുന്നു. ഏഷ്യയിൽ വിഘടനവാദ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്നവർക്കാണ് മനുഷ്യാവകാശത്തിന്റെ പേരിൽ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഗ്വാങ്ങ്ജു അവാർഡ് കിട്ടിയിട്ടുള്ളത്. ഇന്തോനേഷ്യ വിഭജിച്ച്‌ ക്രിസ്ത്യൻ രാജ്യമായ ഈസ്റ്റ്‌ തിമൂർ സ്ഥാപിച്ചതിന്‌ നേതൃത്വം നൽകിയ ജസ്യൂട്ടുകാരനായ സനന ഗസ്മാവോക്കാണ് ആദ്യമായി ഈ അവാർഡ് നൽകപ്പെട്ടത്‌. ജനാധിപത്യ പ്രക്ഷോഭങ്ങളുടെ പേരിൽ ബർമയെ ക്രൈസ്തവവൽക്കരിക്കാൻ നേതൃത്വം നൽകുന്ന ആക്സാങ്ങ്‌ സൂചി, നേപ്പാളി മതേതരത്വ ജനാധിപത്യനായി പ്രക്ഷോഭം നടത്തുന്ന സുശീൽ പ്യാകുറൽ, ശ്രീലങ്കയിൽ മനുഷ്യാവകാശത്തിന്റെ മറവിൽ എൽ.ടി.ടി.ഇ യ്ക്കുവേണ്ടി പ്രചാരണം നടത്തിയിരുന്ന ബാസിൽ ഫെർണാൻഡോ, മണിപ്പൂരിൽ ക്രൈസ്തവ തീവ്രവാദികൾക്ക് അനുകൂലമായ പരിസരം സൃഷ്ടിക്കാൻ സമരം നടത്തുന്ന ഇറോം ശർമ്മിള, അമേരിക്കയിലെ പാക്കിസ്ഥാൻ സംഘടനയായ അസോസിയേഷൻ ഓഫ്‌ കമ്മ്യൂണൽ ഹാർമണിയുമായി ചേർന്ന് ഇന്ത്യയിൽ ദളിത്‌ മേഖലയിൽ പ്രവർത്തിക്കുന്ന ലെനിൻ രഘുവംശി എന്നിവർക്കൊക്കെ ബിനായക്‌ സെന്നിന്‌ മുമ്പ്‌ ഈ അവാർഡ്‌ ലഭിച്ചിട്ടുണ്ട്. Anoop menon (സംവാദം) 18:52, 4 ജൂലൈ 2012 (UTC)Reply

മാദ്ധ്യമങ്ങൾ കൊട്ടിഗ്ഘോഷിക്കുന്ന ജോനാഥൻ മാൻ അവാർഡ്‌ ഗ്ലോബൽ ഹെൽത്ത്‌ കൗൺസിലാണ്‌ നൽകുന്നത്. അമേരിക്ക ലോകമെങ്ങും നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക്‌ ആളും അർത്ഥവും നൽകി ആസൂത്രണം നടത്തുന്ന യുഎസ്‌ എയ്ഡിന്റെ സന്തതിയാണ്‌ ഗ്ലോബൽ ഹെൽത്ത്‌ കൗൺസിൽ. യുഎസ്‌ എയിഡ്‌ അമേരിക്കൻ വിദേശകാര്യവകുപ്പിന്റേയും ആഭ്യന്തരവകുപ്പിന്റെയും ഭാഗമാണ്‌. വേൾഡ്‌ വിഷന്റേയും മാതൃസംഘടന യു.എസ്‌ എയ്ഡ് തന്നെയാണ്. നിർഭാഗ്യമെന്നു പറയട്ടെ, അസ്സം അടക്കമുള്ള സംസ്ഥാനങ്ങൾ വേൾഡ്‌ വിഷനെ ഗ്രാമീണവികസനത്തിനുള്ള ഔദ്യോകിക ഏജൻസിയായിത്തന്നെ അംഗീകരിച്ചിരിക്കുന്നു. Anoop menon (സംവാദം) 15:43, 7 ജൂലൈ 2012 (UTC)Reply


മുകളിൽ എഴുതിയിരിക്കുന്ന സംഗതികൾ ബിനായക് സെൻ എന്ന മലയാളം വിക്കിപീഡിയ ലെഖനം മെച്ചപ്പെടുത്താൻ ഏത് വിധത്തിലാണ് ഉപകാരപ്പെടുക എന്ന് വിശദീകരിച്ചാൽ നന്നായിരുന്നു.--ഷിജു അലക്സ് (സംവാദം) 17:03, 7 ജൂലൈ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ബിനായക്_സെൻ&oldid=1353311" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബിനായക് സെൻ" താളിലേക്ക് മടങ്ങുക.