സംവാദം:പ്രകാശപ്രകീർണ്ണനം

Latest comment: 15 വർഷം മുമ്പ് by Razimantv

തലക്കെട്ട് പ്രകീർണ്ണനം എന്നു മാത്രം പോരേ? --Vssun 17:58, 18 മാർച്ച് 2009 (UTC)Reply

മതിയാവും, ഉറപ്പില്ല ;-), അങ്ങിനെയെങ്കിൽ എല്ലാ വിദ്യുത്കാന്തിക തരംഗങ്ങളേയും കുറിച്ചാകേണ്ടേ??--പ്രവീൺ:സംവാദം 07:48, 19 മാർച്ച് 2009 (UTC)Reply
ഇവിടെ പ്രകാശത്തെക്കുറിച്ചുമാത്രമേ പതിപാദിക്കുന്നുള്ളൂ. അതിനാൽ പ്രകാശപ്രകീർണ്ണനം എന്ന തലക്കെട്ട് മതി. :-) --സുഗീഷ് 12:46, 19 മാർച്ച് 2009 (UTC)Reply

കാഴ്ച എന്ന ദൃശ്യാനുഭവുമായി ബന്ധപ്പെട്ട കാര്യമാണു പ്രകീർണ്ണനം എന്നൊരാൾ പറയുന്നു. ബാക്കി തരംഗങ്ങളയെല്ലാം നമ്മൾ വ്യത്യസ്തങ്ങളായി കണക്കാക്കുന്നതിനാൽ പ്രകാശത്തിനു മാത്രമാണ്‌ പ്രകീർണ്ണനം എന്നും. ശരി ഏതാണെന്നുറപ്പില്ല. --പ്രവീൺ:സംവാദം 09:36, 25 മാർച്ച് 2009 (UTC)Reply

Dispersion എന്നത് തരംഗദൈർഘ്യത്തിനനുസരിച്ച് പ്രവേഗം വ്യത്യാസപ്പെടുന്ന എല്ലാ തരംഗങ്ങൾക്കുമുള്ളതാണ്‌ - വിദ്യുത്കാന്തികതരംഗങ്ങൾ, ജലത്തിലെ തരംഗങ്ങൾ എന്നിവ ഉൾപ്പെടെ. തരംഗദൈർഘ്യത്തിനനുസരിച്ച് പ്രവേഗം വ്യത്യാസപ്പെടുമ്പോൾ തരംഗം വ്യത്യസ്ത തരംഗദൈർഘ്യമുള്ള ഘടകങ്ങളായി പിരിയുന്നു. മലയാളത്തിൽ പ്രകീർണ്ണനം എന്നു സാധാരണ പറയുന്നത് ദൃശ്യപ്രകാശം ഘടകവർണ്ണങ്ങളായി പിരിയുന്നതിനാണ്‌. ഇംഗ്ലീഷിലും ഇങ്ങനെത്തന്നെയായിരിക്കണം തുടക്കം (തത്കാലം reference ഇല്ല. ന്യൂട്ടന്റെ കാലത്ത് തരംഗദൈർഘ്യവും പ്രവേഗവും അളക്കാൻ എളുപ്പമായിരുന്നില്ല എന്നതിനാൽ അനുമാനിക്കുന്നു). മലയാളത്തിൽ Dispersion എന്ന general അർത്ഥമുള്ള വല്ല പദവും ഉണ്ടോ? ഇല്ലെങ്കിൽ പ്രകീർണ്ണനം എന്നുതന്നെ അവയ്ക്കും ഉപയോഗിക്കുകയോ പുതിയ വല്ല പദവും കണ്ടെത്തുകയോ ചെയ്യേണ്ടിവരും. -- റസിമാൻ ടി വി 05:01, 26 മാർച്ച് 2009 (UTC)Reply

"പ്രകാശപ്രകീർണ്ണനം" താളിലേക്ക് മടങ്ങുക.