ചുരുക്കരൂപമാണ് എഴുതിയിട്ടുള്ളത് . അഭിപ്രായവ്യത്യാസമുള്ളവർ പറയുക .Sreejith.S.A 13:29, 24 ഫെബ്രുവരി 2017 (UTC)

ബഹുജനസമ്മതമായ പക്ഷമാണ് ചേർത്തിട്ടുള്ളത് . ഈ രീതിയാണ് ഉത്തരേന്ത്യയിലും മറ്റും അനുഷ്ടിച്ചു പോന്നിരുന്നത് . യുധിഷ്ഠിരന്റെ രാജസൂയത്തിലെ പശുയാഗവും ഇതേപോലെ ഒന്നായിരുന്നെന്ന് ഊഹിക്കാം . തെറ്റുണ്ടെകിൽ മാന്യ വായനക്കാർ തിരുത്തുക . സംവദിക്കുക . എന്ന് Sreeram SreeSreejith.S.A 07:48, 27 ഫെബ്രുവരി 2017 (UTC)Reply

റഫറൻസുകൾ ചേർക്കേണ്ട വരിയുടെ അല്ലങ്കിൽ ഉദ്ധരിച്ചിരിക്കുന്ന ഭാഗത്തായി നൽകണം. താഴെ റഫറൻസുകൾ എന്ന ഖണ്ഡികയിൽ കോഡ് മാത്രമേ ഉണ്ടാവൂ. --Challiovsky Talkies ♫♫ 07:58, 27 ഫെബ്രുവരി 2017 (UTC)Reply

ഇനി ശ്രദ്ധിക്കാം sir . Thank you for your suggestion float Sreeram SreeSreejith.S.A 08:05, 27 ഫെബ്രുവരി 2017 (UTC)Reply

മൃഗഹിംസ തിരുത്തുക

പൗരാണികമായ ഇത്തരം ആചാരങ്ങളിൽ മൃഗഹിംസയുണ്ടെന്നത് സമ്മതിക്കാതെ വയ്യ .എന്നിരിക്കിലും അവ അക്കാലത്തൊരു തെറ്റായിരുന്നില്ല . പകരം അതൊരു താന്ത്രിക വിധിയാണ് . ആ വിധിയനുസരിച്ചു ചെയ്‌താൽ അത് പാപമല്ലെന്നും അക്കാലത്തെ ജനങ്ങൾ വിശ്വസിച്ചിരുന്നു . കൂടാതെ മരിക്കുന്ന മൃഗത്തിന് എളുപ്പത്തിൽ മോക്ഷം ലഭിക്കുമെന്നും അറിവില്ലായ്മ മൂലം അക്കാലത്തുള്ളവർ കരുതിയിരുന്നു . എന്നാൽ ശുക്റാചാര്യർ ഇതിനെയൊക്കെ എതിർത്തിട്ടുമുണ്ട് . അദ്ദേഹം മൃഗഹിംസ പാപം എന്ന് തന്നെയാണ് പറഞ്ഞിരുന്നത് . കൂടാതെ ലോഭികളായ ചില ബ്രാഹ്മണരാണ് യാഗത്തിൽ ഹിംസയാകാം എന്ന് വേദങ്ങളിൽ എഴുതിയിട്ടുള്ളതെന്നും പറഞ്ഞു . എന്നാൽ ബൃഹസ്പതിയുടെയും , വസിഷ്ഠന്റെയും അഭിപ്രായം വേറെയായിരുന്നു . എന്തായാലും കഥയിൽ ചോദ്യമില്ല എന്ന നിയമമനുസരിച്ചു ഇത് ആചാരങ്ങളെ സൂചിപ്പിക്കുന്ന ഒരു ലേഖനമാകയാൽ മൃഗഹിംസയെ എതിർത്തു പറയേണ്ട കാര്യമില്ല . എന്താണോ പൗരാണികർ ചെയ്തിരുന്നത് അതുപോലെ പറഞ്ഞാൽ മതി .

പഴയകാലങ്ങളിലൊക്കെ നടന്ന ഇത്തരം ചടങ്ങുകൾ അപഹാസകരങ്ങളായ പലതുമുള്ളതാണെന്ന് സമ്മതിക്കുന്നു . പക്ഷെ അക്കാലത്ത് അതൊക്കെ സർവ്വസമ്മതമായ ആചാരങ്ങളായിരുന്നു . അത് അക്കാലത്തെ ആൾക്കാരുടെ വിവരമില്ലായ്മ മൂലമാകാം . എന്തായാലും ഇതിഹാസമെഴുതിയ വ്യാസമുനി പോലും ഇതിനെയൊക്കെ അംഗീകരിച്ചില്ലേ ? . അപ്പോൾ പറഞ്ഞിട്ടെന്തു കാര്യം ? എന്തായാലും കഥയിൽ ചോദ്യമില്ല തന്നെ . Sreeram SreeSreejith.S.A 03:00, 28 ഫെബ്രുവരി 2017 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പശുയാഗം&oldid=2489804" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പശുയാഗം" താളിലേക്ക് മടങ്ങുക.