സംവാദം:ദേശീയപാത 544 (ഇന്ത്യ)

(സംവാദം:ദേശീയപാത 47 (ഇന്ത്യ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ദേശീയപാതകൾക്കു് ബ്രാക്കറ്റിൽ ഇന്ത്യ എന്നു വേണ്ട. തലക്കെട്ടു മാറ്റണം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 14:57, 10 മേയ് 2012 (UTC)Reply

പുതിയ പേര് തിരുത്തുക

544 എന്ന പേര് വ്യാപകമായോ? പാതയോരത്തൊക്കെ ഇങ്ങനെ എഴുതാനാരംഭിച്ചോ? --Vssun (സംവാദം)

പാതയോരത്തെ ബോർഡുകളിൽ പേരു മാറ്റാൻ തുടങ്ങിയോ എന്നു് ഇനിമുതൽ ശ്രദ്ധിക്കാം. എന്തായാലും ഗൂഗിൾ മാപ്സ് തുടങ്ങിയ പ്രധാന ഭൂപടസൈറ്റുകളിലും സർക്കാർ രേഖകളിലും പുതിയ പേരുകളാണു് ഉള്ളതു്. പത്രങ്ങളിലെല്ലാം പലപ്പോഴായി വാർത്തകളും വന്നു കഴിഞ്ഞു. ദേശീയാടിസ്ഥാനത്തിൽ ദീർഘകാലത്തേക്കു് ആസൂത്രണം ചെയ്തിട്ടുള്ള ഈ പുനർനാമപദ്ധതി ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കേണ്ടതിനു് വിക്കിപീഡിയ തന്നെ ഏറ്റവും നല്ലൊരുപാധി കൂടിയല്ലേ? ViswaPrabha (വിശ്വപ്രഭ) (സംവാദം) 05:18, 11 മേയ് 2012 (UTC)Reply

ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കേണ്ടത് വിക്കിപീഡിയയുടെ കടമയേ അല്ല. (വിക്കിപീഡിയ ഇത്തരത്തിലൊന്നും പ്രചരിപ്പിക്കാനേ പാടില്ല. മറിച്ച് പ്രചാരത്തിലുള്ളത് ഉപയോഗിക്കുകയാണ് വേണ്ടത്.). കുറഞ്ഞപക്ഷം റോഡരികിലെങ്കിലും എഴുതാൻ തുടങ്ങിയിട്ടേ വിക്കിപീഡിയ മാറ്റാൻ പാടൂള്ളൂ എന്നു വിചാരിക്കുന്നു. അങ്ങനെ മാറ്റുമ്പോൾ 47 - ൽ നിന്നുള്ള തിരിച്ചുവിടൽ ഒഴിവാക്കുകയും വേണം.--Vssun (സംവാദം) 07:55, 11 മേയ് 2012 (UTC)Reply

എറണാകുളം - ആലപ്പുഴ ഭാഗത്ത് ഇതു വരെ കണ്ടിട്ടില്ല. ജനങ്ങൾക്ക് ഈ പുതിയ നാമം അറിവിലേക്കായിട്ടില്ല.--റോജി പാലാ (സംവാദം) 08:09, 11 മേയ് 2012 (UTC)Reply

ഔദ്യോഗികമായതിനാൽ പുതിയ പേരെഴുതുന്നതിൽ തെറ്റില്ലെന്ന് കരുതുന്നു. ആവശ്യമെങ്കിൽ പഴയ കോഡ് ബ്രാക്കറ്റിൽ നൽകാം. --Anoop | അനൂപ് (സംവാദം) 12:14, 11 മേയ് 2012 (UTC)Reply
പ്രചാരമുള്ള പേരല്ലേ വേണ്ടത്. NHAI-യുടെ സൈറ്റിൽത്തന്നെ പഴയപേരുകൾക്കാണ് പ്രാമുഖ്യം കാണുന്നത്. ഇപ്പോഴത്തെ നിലക്ക്, പഴയപേരിൽ ലേഖനം നിലനിർത്തി, പുതിയ പേരിനെ ലേഖനത്തിനുള്ളിൽ പരാമർശിച്ചാൽ മതിയാകും. --Vssun (സംവാദം)

പഴയതലക്കെട്ടിലേക്ക് പേരുമാറ്റാം എന്നു കരുതുന്നു. --Vssun (സംവാദം) 12:04, 13 മേയ് 2012 (UTC)Reply

വിശ്വപ്രഭ ഗൂഗിൾമാപ്സിന്റെ കാര്യം പറഞ്ഞിരുന്നു. ഇവിടെയുള്ള 1, 10, 8 എന്നീ ദേശീയപാതകൾ പഴയ പേരുകൾ തന്നെയാണ്. --Vssun (സംവാദം) 12:06, 13 മേയ് 2012 (UTC)Reply

  തലക്കെട്ട് മാറ്റി. --Vssun (സംവാദം) 11:17, 15 മേയ് 2012 (UTC)Reply

ദേശീയപാത 544 ലയിപ്പിക്കുന്നത് തിരുത്തുക

അതു പോലെ പാത 544-നു വേണ്ടി താൾ വേറെ എഴുതുന്നതാണ് നല്ലത്. ഈ പാതയുടെ മുഴുവൻ ഭാഗവും 544-ൽ ഉൾപ്പെടില്ലെന്നു കരുതുന്നു. --Vssun (സംവാദം) 11:12, 15 മേയ് 2012 (UTC)Reply

ഈ പാതയുടെ പേര് പുതുക്കിയിട്ടുള്ളതിനാൽ ഇവിടെയും പേര് പുതുക്കണം. ഒരു ഖണ്ഡികയിലായി ഇതിന്റെ പഴയ പേര് 47 എന്നായിരുന്നുവെന്നും അത് കന്യാകുമാരിയിൽ വരെ ഉണ്ടായിരുന്നുവെന്നും എഴുതിയാൽ മതിയെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 17:50, 19 ജൂൺ 2013 (UTC)Reply

പുതിയ 544 എന്ന പാത, പഴയ (നിലവിലുള്ള) 47 അല്ല. 47 ന്റെ ചില ഭാഗങ്ങൾ മാത്രം ഉൾക്കൊള്ളുന്നതാണ് അത്. 544 എന്ന പേര് വ്യാപകമായിട്ടുണ്ടെങ്കിൽ ആ പേരിൽ പുതിയ താളുണ്ടാക്കുകയാണ് വേണ്ടത്. ഈ താളിനെ അതേപടി നിലനിർത്തണം. വേണമെങ്കിൽ പേരിനോടൊപ്പം പഴയത് എന്ന് കൂട്ടിച്ചേർക്കാം. --Vssun (സംവാദം) 19:36, 19 ജൂൺ 2013 (UTC)Reply
ലയിപ്പിക്കരുത്‌ - NH 47 -ഉം NH544-ഉം രണ്ടും രണ്ടാണ്. 47 എന്ന പാത സേലം മുതൽ കന്യാകുമാരി വരെ ആയിരുന്നു. 2010/11 മുതൽ 47ന്റെ സേലം - എറണാകുളം പാത 544 ആയും അതിന്റെ എറണാകുളം (ഇടപ്പള്ളി) - കന്യാകുമാരി ഭാഗം, പൻവേൽ - കന്യാകുമാരി പാതയായ NH66 -ൽ ചേർക്കുകയും ചെയ്തു. അതുകൊണ്ട് NH47-ഉം 17-ഉം എല്ലാം തലക്കെട്ടിൽ (പഴയത്) എന്ന് ചേർത്ത് നില നിർത്തുകയും, പുതിയ പാതകളുടെ താളുകൾ ലയിപ്പിക്കാതെ നിലനിർത്തുകയും വേണം എന്നാണ് എന്റെ അഭിപ്രായം - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 03:45, 21 ജൂൺ 2013 (UTC)Reply

പേര് പഴയത് എന്ന് വലയത്തിൽ നൽകുന്നതിനുമുമ്പ്, പുതിയ പേര് കാര്യമായി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടോ എന്ന കാര്യം കൂടി വിലയിരുത്തണം. ഉപയോഗിക്കപ്പെടാൻ തുടങ്ങിയിട്ടില്ലെങ്കിൽ പുതിയ പാതകളുടെ താളിന് വലയത്തിൽ നിർദ്ദിഷ്ടം എന്ന് വലയത്തിൽ നൽകുന്നതായിരിക്കും ഇപ്പോഴത്തെ നിലയിൽ നല്ലത്. --Vssun (സംവാദം) 04:34, 21 ജൂൺ 2013 (UTC)Reply

അടുത്ത തവണ നാട്ടിൽ പോകുന്ന വഴി നോക്കാം - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 04:55, 21 ജൂൺ 2013 (UTC)Reply

സുനിലിനോടും പ്രാഞ്ചിയേട്ടനോടും യോജിക്കുന്നു. രണ്ടു താളിനും നിലനിൽപ്പിനുള്ള സാദ്ധ്യതയുണ്ട്. ലയനനിർദ്ദേശത്തെ എതിർക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:50, 24 ജൂൺ 2013 (UTC)Reply

ലയനനിർദ്ദേശം നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:32, 10 ജൂലൈ 2013 (UTC)Reply

ഇതേ പേരിൽ മറ്റൊരു ദേശീയ പാതയുള്ളതിനാൽ ലയനനിർദ്ദേശം പുനഃസ്ഥാപിക്കുന്നു.--KG (കിരൺ) 19:14, 23 ഓഗസ്റ്റ് 2020 (UTC)Reply
"ദേശീയപാത 544 (ഇന്ത്യ)" താളിലേക്ക് മടങ്ങുക.