സംവാദം:തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല

Latest comment: 11 വർഷം മുമ്പ് by Shijualex

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല എന്നാണ് ഔദ്യോഗിക നാമം എന്ന് ഓർഡിനൻസിൽ കാണുന്നു. മലയാളസർവ്വകലാശാല എന്നത് സമസ്ത പദമല്ലേ? പേരിൽ തന്നെ തിരുത്തൽ വേണ്ടി വരുമോ :) --ഷിജു അലക്സ് (സംവാദം) 06:15, 14 നവംബർ 2012 (UTC)Reply

മലയാളം എന്നു തന്നെയാണ് മാദ്ധ്യമങ്ങളിൽ കാണുന്നത്. മലയാളസർവ്വകലാശാല- എന്നത് മലയാളവ്യാകരണം പോലെ ഒരു സമസ്തപദമായി കരുതണോ? തിരുവനന്തപുരം നഗരസഭ എന്നല്ലാതെ തിരുവനന്തപുര നഗരസഭ എന്നു പറയുമോ? നാളെ കൊല്ലത്ത് ഒരു സർവകലാശാല സ്ഥാപിച്ചാൽ അതിനെ കൊല്ല സർവകലാശാല എന്നു പറഞ്ഞാൽ മലയാളികൾ നമ്മെ കൊല്ലാതെ വിട്ടാൽ ഭാഗ്യം. നാമപദങ്ങളുടെ അന്ത്യത്തിലെ അം എന്നത് നപുംസക പ്രത്യയമാണെന്ന് മിക്ക വൈയാകരണന്മാരും അഭിപ്രായപ്പെടുന്നു.സമസ്തപദങ്ങളിൽ അതു ലോപിക്കുമെങ്കിലും പ്രത്യയങ്ങൾ ലോപിക്കാത്ത സമസ്തപദങ്ങളും ഉണ്ടെന്നു കണ്ടല്ലോ? ആ നിലയ്ക്ക് മലയാളം സർവകലാശാലയും സ്വീകാര്യം തന്നെ ബിനു (സംവാദം) 04:55, 15 നവംബർ 2012 (UTC)Reply

അപ്പോൾ അങ്ങനെ മാറ്റുന്നു. സർവ്വകലാശാലയ്ക്കായി ഉണ്ടാക്കിയ ലോഗോയിൽ (അത് അവസാന ലൊഗോ ആണെന്ന് ഉറപ്പിച്ചിട്ടില്ല) തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവ്വകലാശാല എന്നാണെന്ന് കണ്ടു. ലോഗോ തിരുത്താൻ പറയേണ്ടി വരും. :) --ഷിജു അലക്സ് (സംവാദം) 05:15, 15 നവംബർ 2012 (UTC)Reply


http://www.mathrubhumi.com/story.php?id=353089 ഈ വാർത്ത അനുസരിച്ച് തലക്കെട്ട് മാറ്റിയിട്ടുണ്ട്.--ഷിജു അലക്സ് (സംവാദം) 02:23, 10 ഏപ്രിൽ 2013 (UTC)Reply
"തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല" താളിലേക്ക് മടങ്ങുക.