വിശദീകരണം ശരിയാണോ? തീവ്രവാദം എന്നത് terrorism എന്ന അർത്ഥത്തിലല്ലേ സാധാരണ ഉപയോഗിച്ചുവരുന്നത്? ഭീകരവാദം എന്ന താളുണ്ട്. ലയിപ്പിക്കാൻ നിർദ്ദേശിക്കുന്നു -- റസിമാൻ ടി വി 08:23, 11 സെപ്റ്റംബർ 2009 (UTC)Reply

തീവ്രവാദം = extrimism; ഭീകരവാദം = terrorism. ഒരാശയത്തോട് തീവ്രമായ അഭിനിവേശമുണ്ടായി എന്നതുകൊണ്ട് മാത്രം ഒരാൾ ഭീകരത സൃഷ്ടിക്കണമെന്നില്ല. ലയന ഫലകം നീക്കാൻ നിർദേശിക്കുന്നു. --ജേക്കബ് 15:15, 11 സെപ്റ്റംബർ 2009 (UTC)Reply
തീവ്രവാദം എന്നത് extremism എന്ന പദത്തിന്റെ അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട് എന്ന് സമ്മതിക്കുന്നു. എന്നാൽ, ഒരാൾ തീവ്രവാദിയാണെന്ന് പറയുമ്പോൾ അർത്ഥമാക്കാറുള്ളത് terrorist എന്നല്ലേ, extremist എന്നല്ലല്ലോ. ലയനഫലകം നീക്കാം. എന്നാൽ നാനാർത്ഥത്താളെങ്കിലും വേണം -- റസിമാൻ ടി വി 16:30, 11 സെപ്റ്റംബർ 2009 (UTC)Reply
റസിമാൻ സൂചിപ്പിച്ച് ഇടകലർന്ന ഉപയോഗം ഞാൻ ഭീകരവാദം എന്ന താളിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
--ജേക്കബ് 03:02, 12 സെപ്റ്റംബർ 2009 (UTC)Reply
ജേക്കബിന്റെ അഭിപ്രായം തന്നെയാണ് എനിക്കും. നാനാർത്ഥത്താളിന് പകരം രണ്ടു താളുകളീൽ നിന്നും പരസ്പരം ലിങ്ക് ആണ് വേണ്ടത്. --Vssun 16:55, 11 സെപ്റ്റംബർ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:തീവ്രവാദം&oldid=4025722" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തീവ്രവാദം" താളിലേക്ക് മടങ്ങുക.