ഇസത്തിന്റെ മലയാളം തിരുത്തുക

താവോമതം എന്ന് മലയാളീകരിക്കട്ടേ? ഇസം പക്കാ ഇംഗ്ലീഷല്ലേ --അഭി 06:10, 5 മേയ് 2009 (UTC)Reply

ഇസം എന്നതിന് മതം എന്ന മലയാളം നൽകാൻ ആരാണോ എന്തോ വിക്കിപീഡിയന്മാരെ പഠിപ്പിച്ചത്. റിലീജിയൻ എന്നതിനല്ലേ പണ്ടുമുതലേ നാം മതം എന്ന് ഉപയോഗിക്കുന്നത്. താവോ റിലീജിയൻ പരിഭാഷപ്പെടുത്തുമ്പോൾ താവോ മതം എന്ന് എഴുതാം. സോഷ്യലിസത്തിന് തത്തുല്യമായി സമാജവാദം എന്ന ലേഖനം എഴുതാൻ തുടങ്ങിയപ്പോൾ എന്നെ ചുറ്റിവളഞ്ഞാക്രമിച്ച വിക്കിപീഡിയന്മാരെ ഓർത്തുപോകുന്നു. (മതം എന്ന വാക്ക് Religion എന്ന അർഥത്തിൽ എടുക്കുകയാണെങ്കിൽ..) ഇസം ഒരു മതമല്ല മറിച്ച് ഒരു ദർശനധാരയാണ് (Branch of Philosophy). എന്നാൽ മതം എന്ന വാക്ക് ചിന്താരീതി എന്ന അർ‍ഥത്തിൽ എടുക്കുക്കയാണെങ്കിൽ (മിക്ക മലയാളികളും അങ്ങനെയല്ല കാണുന്നത്) ഇസം ഒരു മതം ആണ്. ചില അംഗീകൃത പരിഭാഷകൾ കാണുക :- idealism = ആദർ‌‍ശവാദം, naturalism = പ്രകൃതിവാദം, existentialism = അസ്തിത്വവാദം, pragmatism = പ്രായോഗികതാവാദം, realism = യാഥാർഥ്യവാദം. (ഇവയൊന്നും യഥാക്രമം ആദർശമതമോ, പ്രകൃതിമതമോ, അസ്തിത്വമതമോ, പ്രായോഗികതാമതമോ, യാഥാർഥ്യമതമോ ആകുന്നില്ലല്ലോ..) അതുകൊണ്ട് ... ഇസം ഇസമായി നിന്നോട്ടെ. പലയിടത്തും പലനിയമം വേണ്ട. വിക്കിപ്പീഡിയർക്ക് ഇംഗ്ലീഷ് മലയാളം ലിപിയിൽ എഴുതുമ്പോൾ കിട്ടുന്ന മലയാളം മതിയല്ലോ സംതൃപ്തരാകാൻ.. സോറി സാറ്റിസ്ഫൈഡാകാൻ. --Naveen Sankar 07:56, 5 മേയ് 2009 (UTC)Reply

ഇസത്തിന്റെ മലയാളം മതമാണെന്നല ഉദ്ദേശിച്ചത്. താവോയിസം ഒരു ജീവിതമാർഗ്ഗവും ദർശനധാരയുമൊക്കെയാണെങ്കിലും പൊതുവിൽ അതിനെ ഒരു മതമായാണല്ലോ കണക്കാക്കുന്നത്. ബുദ്ധമതം, ഷിന്റൊ (മതം) തുടങ്ങിയ ലേഖനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന രീതി ഇവിടെയും ഉപയോഗിച്ചേക്കാമെന്ന് ചിന്തിച്ചു. (സോഷ്യലിസം താളിൽ നടന്ന സംവാദം ഞാൻ കണ്ടിരുന്നില്ല. ഒരു കാര്യനിർ‌വാഹകൻ എന്ന നിലയിൽ അത് എന്റെ ശ്രദ്ധയിൽ പെടേണ്ടതായിരുന്നു, എന്റെ പിഴ :( --അഭി 09:54, 5 മേയ് 2009 (UTC)Reply

താവോമതം എന്ന് സ്വീകരിക്കാമെന്ന് തോന്നുന്നു. താവോതത്വചിന്തകൾ ഒരു മതമായി മാറിയിട്ടുള്ള സാഹചര്യത്തിൽ --Challiovsky Talkies ♫♫ 10:36, 5 മേയ് 2009 (UTC)Reply

ഇസം എന്നതിന്റെ മലയാളമായി മതം എന്നുപയോഗിക്കാൻ പറ്റില്ല. അതുകൊണ്ട് താവോയിസം എന്നു തന്നെയിരിക്കെട്ടെ തലക്കെട്ട്--Anoopan| അനൂപൻ 11:08, 5 മേയ് 2009 (UTC)Reply
ചൈനക്കാരന്റെ താവോ തത്വചിന്തയെ ഇംഗ്ലീഷുകാരനാണ് ഇസം ചേർത്ത് താവോയിസമാക്കിയത്. നമ്മൾ അത് സ്വീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇത് ഒരു മതമായി പരിഗണിപ്പക്കെടുന്നുവെന്നതിനാൽ താവോമതമെന്നോ കുറഞ്ൻ പക്ഷം താവോ (മതം)‌ എന്നോ തലക്കെട്ട് മാറ്റണമെന്നാണ് എന്റെ അഭിപ്രായം.--അഭി 12:32, 5 മേയ് 2009 (UTC)Reply
താവോയിസം ഒരു മതമായി പരിഗണിക്കപ്പെട്ടിട്ടില്ല.Taoism does not fall strictly under an umbrella or a definition of an organized religion like the Abrahamic traditions, nor can it purely be studied as the originator or a variant of Chinese folk religion, as much of the traditional religion is outside of the tenets and core teachings of Taoism. മാത്രവുമല്ല ഇസം എന്ന വാക്ക് മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുമുണ്ട്. എസ്. ഗുപ്തൻ നായർ എഴുതിയ പ്രശസ്തമായ ഒരു ഗ്രന്ഥത്തിന്റെ തലക്കെട്ട് പോലും ഇസങ്ങൾക്കപ്പുറം എന്നാണ്‌.--Anoopan| അനൂപൻ 12:47, 5 മേയ് 2009 (UTC)Reply

ബുദ്ധിസം എന്നാക്കേണ്ടിവരുമോ ബുദ്ധമതത്തെ? മാത്രവുമല്ല ഹിന്ദുമതവും അബ്രാഹിക് മതങ്ങളുടെ പൊലെ കർശനമായ ഒരു ഓർഗനൈസ്ഡ് മതമല്ല. അപ്പോൾ ഹിന്ദുയിസം എന്നു മാറ്റുന്നതാവും ശരി. ഇംഗ്ലീഷ് വിക്കിപീഡിയയിലാണെങ്കിൽ ഹിന്ദുയിസം എന്നുമാണല്ലോ? --Challiovsky Talkies ♫♫ 13:04, 5 മേയ് 2009 (UTC)Reply

വിക്കിപീഡിയ:കണ്ടുപിടുത്തങ്ങൾ അരുത്--Anoopan| അനൂപൻ 13:11, 5 മേയ് 2009 (UTC)Reply

ഇവിടെ താവോയിസത്തെ ഒരു റിലീജ്യനായി ചേർത്തിട്ടുണ്ട്. കൂടാതെ "organized religion like the Abrahamic traditions" മാത്രമാണ് മതം എന്നും പറയാനാകില്ല. നവീൻ ഭായ് പറഞ്ഞതുപോലെ മതത്തിന്, "അഭിപ്രായം, കാഴ്ചപ്പാട്,ഇഷ്ടം" തുടങ്ങി മറ്റ് അർത്ഥങ്ങളുമുണ്ടെന്നൊരു വസ്തുതയുണ്ട്. എന്നാൽ അക്കാര്യം കണക്കാക്കാതെ തന്നെ ഇതിന്റെ പേര് താവോമതം എന്നാക്കണമെന്ന അഭിപ്രായത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളും വന്നാൽ നന്നായിരുന്നു.--അഭി 13:50, 5 മേയ് 2009 (UTC)Reply

മുകളില്പ്പറഞ്ഞ താളിൽ നിന്നൊരു വാചകം.--അഭി 13:52, 5 മേയ് 2009 (UTC)Reply

അനൂപൻ കണ്ടു പിടുത്തം അരുതെന്ന് ചേർത്തതിന്റെ ഉദ്ദേശ്യം മനസ്സിലായില്ല! --Challiovsky Talkies ♫♫ 17:19, 5 മേയ് 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:താവോയിസം&oldid=672169" എന്ന താളിൽനിന്ന് ശേഖരിച്ചത്
"താവോയിസം" താളിലേക്ക് മടങ്ങുക.