സംവാദം:തത്ത്വശാസ്ത്രം
ഈ താളിൽ നിന്നു ഭാരതീയ ദർശനങ്ങൾ എന്ന ടേംപ്പ്ലേറ്റ് ഒഴിവാക്കണം. ഈ ലേഖനം പൊതുവായി തത്ത്വശാസ്ത്രംത്തെ കുറിച്ച് ഉള്ളതല്ലേ. ഹൈന്ദവ തത്ത്വശാസ്ത്രം എന്ന ഒരു ലേഖനം ഉണ്ടാവുകയാണെങ്കിൽ അതിൽ ഈ ടെമ്പ്ലേറ്റ് വയ്ക്കാം. --Shiju Alex 12:27, 21 ജൂലൈ 2007 (UTC)
ഭാരതീയ തത്വ(ത്ത്വ)ശാസ്ത്രം എന്ന സെക്ഷനിലാണ് അത് കൊടുത്തത് ഷിജൂ. ലേഖനം വലുതാവുമ്പോൾ അത് ശരിയാവില്ലേ? --ചള്ളിയാൻ 13:03, 21 ജൂലൈ 2007 (UTC)
ഭാരതീയ തത്വശാസ്ത്രം എന്ന തലക്കെട്ടിൽ കൊടുത്തിരിക്കുന്നവ ചിന്താക്കുഴപ്പമേ ഉണ്ടാക്കൂ. കൌടില്യന്റെ അർഥശാസ്ത്രം, തത്വശാസ്ത്രമല്ല, രാഷ്ട്രമീമാംസയാണ്. അതും, രാഷ്ട്രീയമീമാംസയെന്നതും തത്വശാസ്ത്രത്തിന്റെ പരിധിയിൽ വരില്ല. തർക്കശാസ്ത്രവും മാറ്റേണ്ടതാണ്. പിന്നെ വേദാന്തവും, അദ്വൈതവും ഒന്നു തന്നെയല്ലേ?Georgekutty 11:41, 3 ഫെബ്രുവരി 2008 (UTC)
തത്വശാസ്ത്രം എങ്ങനെ ഭാരതീയം മാത്രമാകും? --F2003305 10:54, 6 ഫെബ്രുവരി 2008 (UTC)
- ഭാരതീയ തത്വശാസ്ത്രം കേരളത്തിന്റെ - സംഭാവനകൾ ഈ ഭാഗം ലേഖനത്തില് പരാമര്ശിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തില് ഒരിക്കലും പൂര്ണ്ണമല്ല. ശരിയുമല്ല. കൂടാതെ ഈ വിഷയം ഹൈന്ദവ വിഷയമോ ഹൈന്ദവ ദര്ശനങ്ങളിലോ ഉള്പ്പെടുന്നുമില്ല. അതിനാല് അത്തരം വിഭാഗങ്ങള് ഈ ലേഖനത്തില് നിന്നും നീക്കണം എന്നു അബ്ഭ്യര്ത്ഥിക്കുന്നു. --സുഗീഷ് 13:48, 6 ഫെബ്രുവരി 2008 (UTC)
- ഇതെങ്ങനാ "ഹൈന്ദവദർശനം എന്ന പരമ്പരയുടെ ഭാഗം" ആകുന്നത്?--അഭി 19:04, 6 മേയ് 2008 (UTC)
'ഭാരതീയ തത്ത്വശാസ്ത്രം' എന്നതിലുപരി 'ഭാരതീയ ദർശനങ്ങൾ' എന്ന് പറയുന്നതാണ് കൂടുതൽ ശരി. ഞാൻ ചില തിരുത്തുകൾ നടത്തുന്നുണ്ട്. നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു