സംവാദം:ടുവാടര
Latest comment: 17 വർഷം മുമ്പ് by Calicuter in topic ന്യൂസിലാന്‍ഡ്
ന്യൂസിലാന്‍ഡ്
തിരുത്തുകNew Zealand എന്ന രാജ്യത്തെ ന്യീസിലാന്ഡ് എന്നു മലയാളത്തില്‍ പറയുന്നതിന് അറിവില്ലായ്മ മാത്രമേ കാരണമായുള്ളൂ. ഇതാരു തുടങ്ങി, എന്നു തുടങ്ങി എന്നൊന്നും അറിയില്ല. ഉള്ളത് എടുത്തുകൊടുക്കുന്നതാണ് വിക്കിപീഡിയ, ഉണ്ടാക്കുന്ന ഇടപാട് ഇവിടെ പാടില്ല. ശരി. എന്നാലും ഈ രാജ്യത്തിന്റെ പേരില്‍ ചെറിയൊരു പഴുതുണ്ട്. ഇതിന് മലയാളത്തില്‍ സാര്‍ വ്വത്രികമായി ഏകരൂപമല്ല. ന്യൂസിലാന്‍ഡ് എന്നു പറയുന്നവരും ന്യൂസിലാന്റ് എന്നു പറയുന്നവരും ഉണ്ട്. ഇതല്ലാതെ പറയുന്നവരും ഉണ്ടാവാം. ഈ പഴുതുപയോഗിച്ച് ഈ രാജ്യത്തിന്റെ പേര് ശരിയായി എഴുതിപ്പിടിപ്പിച്ചാലോ? ഒന്നാമതായി രണ്ടു പദങ്ങള്‍ വേറിട്ടു നില്ക്കുന്ന പേര്. അതങ്ങനെത്തന്നെ വേണം. പിന്നെ ന്യൂ സീലന്‍ഡ് ആണ്. സീ എന്നു ദീര്‍ഘം വേണം. പിന്നെ സീലന്‍ഡ് ആണ്. ലയ്ക്ക് ദീര്‍ഘം വേണ്ട. Calicuter 17:11, 7 ജൂലൈ 2007 (UTC)