എന്താണ് ദൈവദാസൻ? തിരുത്തുക

എന്താണ് ദൈവദാസൻ?--Vinayaraj (സംവാദം) 16:52, 2 സെപ്റ്റംബർ 2013 (UTC)Reply

കത്തോലിക്കാസഭയിലെ വിശുദ്ധപദവിയിലേക്കുള്ള ആദ്യപടിയാണ് ദൈവദാസൻ അഥവാ ദൈവദാസി. വിശുദ്ധരായി ജീവിച്ച വ്യക്തിയെ അവർ വിശുദ്ധരായിരുന്നു എന്ന് പ്രഖ്യാപിക്കുകയാണ് ഈ നടപടികളിലൂടെ സഭ ചെയ്യുന്നത്. ഭക്തർ ഒരു വ്യക്തിയുടെ മധ്യസ്ഥം അപേക്ഷിച്ച് പ്രാർഥിച്ച് അത്ഭുതം നടന്നാൽ മാത്രമാണ് രൂപതയ്ക്ക് ഈ ആവശ്യം ഉന്നയിക്കുവാനുള്ള അധികാരം ലഭിക്കുകയുള്ളു. ഇതിനായി സമൂഹത്തിന്റെ ആവശ്യപ്പെടലും പൊതുസമ്മതിയും ഉണ്ടായിരിക്കണം. നാമകരണനടപടികളുടെ ആരംഭത്തിൽ തന്നെ മെത്രാൻ ഈ തിരുസംഘത്തിൽ നിന്നും അനുവാദം വാങ്ങേണ്ടതാണ്. ഈ അനുവാദം ലഭിച്ച ശേഷം നടപടികൾക്കായി മെത്രാൻ ഒരു സമിതിയെ നിയോഗിക്കുന്നു. വിശുദ്ധനായി പ്രഖ്യാപിക്കുവാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ പുണ്യങ്ങളാണ് ആദ്യം പരിശോധിക്കുക. അസാധാരണമായ വിധത്തിൽ പുണ്യങ്ങൾ സ്വജീവിതത്തിൽ പാലിച്ച വ്യക്തിയാണെന്ന് തെളിയിക്കപ്പെട്ടാൽ നാമകരണനടപടിയുടെ ആദ്യഭാഗമെന്ന നിലയ്ക്ക് ദൈവദാസൻ (Servent of God) എന്ന നാമം നൽകും. പിന്നീട് രൂപതാനിലയിലുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം വിവരങ്ങളെല്ലാം വിശുദ്ധർക്കുള്ള തിരുസംഘത്തിന് നൽകും. തുടർന്ന് രൂപതാതലത്തിലുള്ള എല്ലാ നടപടികളും ഈ തലത്തിലും ആവർത്തിക്കും. രൂപതാതലത്തിലുള്ള കണ്ടെത്തലുകൾ എല്ലാം സഭാകോടതിയിൽ തെളിയിക്കപ്പെട്ടാൽ നാമകരണനടപടികളുടെ രണ്ടാം തലമെന്ന നിലയ്ക്ക് ആ വ്യക്തിക്ക് ധന്യൻ (Vererable) എന്ന പദവി നൽകും. ഈ പദവി ലഭിച്ചാൽ ആ വ്യക്തിയുടെ ചിത്രങ്ങളും പ്രാർഥനകളും അച്ചടിക്കുവാൻ സാധിക്കും.
ധന്യൻ എന്ന പദവി ലഭിച്ച ശേഷം ആ വ്യക്തിയുടെ മധ്യസ്ഥശക്തിയാൽ ഒരു അത്ഭുതം നാമകരണകോടതിയിൽ തെളിയിക്കപ്പെട്ടാൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവൻ (Blessed) എന്ന പദവിയിലേക്ക് ഉയർത്തും. ഒൻപത് ദൈവശാസ്ത്രജ്ഞർ ഉൾപ്പെടുന്ന സമിതിയാണ് പ്രാഥമിക പരിശോധനകൾ നടത്തുന്നത്. ഈ ദൈവശാസ്ത്രജ്ഞരിൽ ചിലർ പിശാചിന്റെ വക്കീൽ എന്നറിയപ്പെടുന്നവരാണ്. ഇതിൽ അനുകൂല വോട്ടുകൾ ലഭിച്ചാൽ നടന്ന അത്ഭുതം കർദ്ദിനാൾമാരും മെത്രാന്മാരും ഉൾപ്പെടുന്ന സമിതി തുടർ പരിശോധന നടത്തും. ഇവിടെയും അനുകൂല വോട്ടുകൾ ലഭിച്ചാൽ മാത്രമാണ് തുടർന്ന് ആ വ്യക്തി അൾത്താര വണക്കത്തിന് യോഗ്യനാകുന്നത്.
വാഴ്ത്തപ്പെട്ടവൻ എന്ന പദവിയിലേക്ക് ഉയർത്തുപ്പെട്ട ശേഷം മറ്റൊരു അത്ഭുതം കൂടി സഭാകോടതിയിൽ തെളിയിക്കപ്പെട്ടാൽ ആ വ്യക്തിയെ വിശുദ്ധനായി പ്രഖ്യാപിക്കും. എന്നാൽ രക്തസാക്ഷിത്വം വരിച്ചവരെ വിശുദ്ധനായി പ്രഖ്യപിക്കുന്ന നടപടികൾ ഇതിലും ലളിതമാണ്. കാരണം രക്തസാക്ഷിത്വം എന്നത് ജീവിതവിശുദ്ധിയുടെ അടയാളമായതിനാൽ ഇവരെ സാധാരണ നിലയിലേക്കാൾ വേഗത്തിൽ വിശുദ്ധനായി പ്രഖ്യാപിക്കും.
ആദ്യകാലങ്ങളിൽ പ്രാദേശികസഭകൾക്ക് വ്യക്തികളെ വിശുദ്ധരായി പ്രഖ്യാപിക്കുവാനുള്ള അധികാരമുണ്ടായിരുന്നു. അക്കാലത്ത് തെറ്റായ സമ്പ്രദായങ്ങൾ രൂപം കൊണ്ടതിനാൽ പിന്നീട് സാർവത്രികസഭയ്ക്ക് മാത്രമായി ഈ നടപടി മാറ്റി. കത്തോലിക്കാസഭയിൽ എളുപ്പത്തിൽ ആരെയും വിശുദ്ധരാക്കാതിരിക്കുവാനായി സങ്കീർണ്ണമായ ഈ നടപടി വളരെ വർഷങ്ങൾ കൊണ്ടാണ് പൂർത്തീകരിക്കുന്നത്.--റോജി പാലാ (സംവാദം) 03:04, 3 സെപ്റ്റംബർ 2013 (UTC)Reply

ശ്രദ്ധേയത തിരുത്തുക

വിനയരാജ് ചേർത്ത ശ്രദ്ധേയത ശ്രദ്ധിക്കുക. എന്തുകൊണ്ടെന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 10:25, 8 സെപ്റ്റംബർ 2013 (UTC)Reply

പല മതങ്ങളിലും ധാരാളം വിശുദ്ധർ, സ്വാമിമാർ എന്നിവരെല്ലാം ഉണ്ടാകും. ആ മതത്തിലുള്ളവർക്ക് അവർ ചെയ്ത പ്രവൃത്തികൾ അദ്ഭുതമോ ആദരണീയമോ ഒക്കെ ആയിരിക്കും. ഈ ലേഖനത്തിൽ നിന്നു തന്നെ എടുത്തെഴുതട്ടെ "1883 സെപ്തംബർ 12 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഇടവകയിൽ വാകയിൽ പൈലിയുടെയും ഫ്രാൻസിസ്‌കയുടെയും മൂന്നുമക്കളിൽ രണ്ടാമനായി ജനിച്ചു. ഏഴു വയസ്സുള്ളപ്പോൾ അമ്മ മരണമടഞ്ഞു. എറണാകുളം സെന്റ് ആൽബർട്ട്‌സ് ഹൈസ്‌കൂളിൽ പഠിച്ചശേഷം വരാപ്പുഴ പുത്തൻപള്ളി സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. ഒപ്പം തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂർത്തിയാക്കി. 1912 ഡിസംബർ 30-ന് പുത്തൻപള്ളി സെമിനാരിചാപ്പലിൽ വെച്ച് വരാപ്പുഴ അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്ത ബെർണാർദ് അർഗ്വിൻസോൺസിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. ഇപ്പോഴത്തെ കോട്ടപ്പുറം രൂപതയിൽ ഉൾപ്പെടുന്ന ഗോതുരത്ത്, മടപ്ലാത്തുരുത്ത് എന്നിവിടങ്ങളിലും കോട്ടയം വിജയപുരം രൂപതയിലെ തിരുവഞ്ചിയൂർ, കുറിച്ചി, തോട്ടകം എന്നീ ഇടവകകളിലും സേവനമനുഷ്ഠിച്ചു. 1922 നവംബർ മാസത്തിൽ മൂത്തേടം ഇടവക വികാരിയായി നിയമിക്കപ്പെട്ടു. ശ്വാസകോശസംബന്ധമായ അസുഖം മൂലം എറണാകുളം ജനറൽ ആശുപത്രിയിൽ 1931 നവംബർ 4-ന് മരണമടഞ്ഞു. മരട് മൂത്തേടം ദേവാലയത്തിലാണ് ഇദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്." ഇതിൽ സാധാരണ ഒരു മനുഷ്യൻ/വികാരി/മതപ്രവർത്തകൻ എന്നതിൽ നിന്നും വ്യത്യസ്തമായി വിക്കിപ്പീഡിയയിൽ എത്തപ്പെടാൻ ഒന്നും കണ്ടില്ല. ആ മതത്തിലെ ഉന്നത നേതൃത്വം തന്നെയാണ് അദ്ദേഹത്തെ "ദൈവദാസൻ" ആയി പ്രഖ്യാപിച്ചത്, അല്ലാതെ പുറത്തുനിന്നുമുള്ള ആരുമല്ല. കുറെ വാർത്താകണ്ണികൾ നൽകിയതുകൊണ്ടു മാത്രം ശ്രദ്ധേയത വരണമെന്നില്ലല്ലോ. വ്യത്യസ്തനായി വിക്കിയിൽ ഒരു ലേഖനം വരണ്ടത്തക്ക വിധത്തിൽ എന്തു പ്രാധാന്യമാണ് ഇദ്ദേഹത്തിന് ഉള്ളതെന്ന് എനിക്ക് മനസ്സിലായില്ല, അതിനാലാണ് "ശ്രദ്ദേയത" ഫലകം ചേർത്തത്. - I remain. --Vinayaraj (സംവാദം) 13:52, 8 സെപ്റ്റംബർ 2013 (UTC)Reply
അപ്പോൾ AFD ഫലകമാണ് അനുയോജ്യം. താങ്കളുടെ കാഴ്ചപ്പാടിൽ ഇതിനും, ഇതിനും ശ്രദ്ധേയതയുണ്ടാകില്ല. ശ്രദ്ധേയത ചാർത്തി നിലനിർത്തേണ്ടതില്ല. ഇതിന് ഇതിലധികം ശ്രദ്ധേയതുണ്ടാകാൻ പോകുന്നില്ല.--റോജി പാലാ (സംവാദം) 14:16, 8 സെപ്റ്റംബർ 2013 (UTC)Reply
ഇപ്പോൾ ലേഖനത്തിൽ ഉള്ളതിൽക്കവിഞ്ഞൊരു ശ്രദ്ധേയത ഇനി ഉണ്ടാകാൻ പോകുന്നില്ല. അതിനാൽ ഇങ്ങനെ നിലനിർത്തുന്നതിൽ അർഥമില്ല. മായ്ക്കാൻ നിർദ്ദേശിക്കുന്നതാണ് ഉചിതം. കത്തോക്കിക്കാസഭയിലെ വിശുദ്ധരെയെല്ലാം ആ സഭ തന്നെയാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്. അതിനാൽ മലയാളം, ഇംഗ്ലീഷ്, മറ്റുവിക്കികൾ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള ആയിരക്കണക്കിന് ലേഖനങ്ങളും താങ്കളുടെ അഭിപ്രായ പ്രകാരം നീക്കം ചെയ്യപ്പെടേണ്ടതാണല്ലോ?--റോജി പാലാ (സംവാദം) 15:07, 8 സെപ്റ്റംബർ 2013 (UTC)Reply
ആയിരക്കണക്കിനു ലേഖനങ്ങൾ ഉണ്ടെന്നുള്ളത് ശ്രദ്ധേയത കൊണ്ടുവരുന്നില്ലെന്നു ഞാൻ കരുതുന്നു. പിന്നെ വിക്കിയെ നന്നാക്കൽ എന്നതൊന്നും എന്റെ ലക്ഷ്യവുമല്ല. ഞാൻ വിചാരിക്കുന്നതേ വിക്കിയിൽ ഉണ്ടാവൂ എന്ന് വലിയ വാശിയുമില്ല. വിക്കിയാണ് ലോകം (എന്ന് ഏറെനാൾ ധരിച്ചിരുന്ന) മുൻധാരണയിൽ നിന്നു ഞാനും ഏറെ മുന്നോട്ടു പോയിട്ടുമുണ്ട്.--Vinayaraj (സംവാദം) 01:28, 9 സെപ്റ്റംബർ 2013 (UTC)Reply

ജോർജ്ജ് വാകയിലച്ചൻ ഒരു സാധാരണ വ്യക്തിയായിരുന്നു. ഏതൊരു വൈദികനെയും പോലെ താനെത്തിച്ചേർന്ന, തനിക്ക് പ്രവർത്തിക്കേണ്ട, ഇടവകയുടെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ട ബാധ്യതയെ, ഉത്തരവാദിത്വത്തെ ഏറ്റവും ആത്മാർത്ഥതയോടെ അദ്ദേഹം പാലിച്ചു എന്ന് പറയാം. ശോച്യാവസ്ഥയിലായ ദേവാലയത്തെ തനിക്ക് കഴിയാവുന്ന പോലെ പുനരുദ്ധരിച്ചത്, ദേവാലയത്തോടു ചേർന്ന് പള്ളിക്കൂടം ഉണ്ടാക്കി ഇടവകക്കാർക്ക് വിദ്യാഭ്യാസം നൽകാൻ ശ്രമിച്ചത്, ഓരോ ദിവസവും ഭവനസന്ദർശനവും, കുടുംബ യോഗങ്ങളും നടത്തി ഇടവക ജനങ്ങൾക്കിടയിൽ പരസ്പര സഹകരണവും സ്നേഹവും വർദ്ധിപ്പിച്ചത്.. ഇതൊക്കെ ഒരു വൈദികനെന്ന നിലയിൽ അദ്ദേഹത്തിൽ നിന്നു അപ്രതീക്ഷിതമായ അസാധാരണ കർമ്മങ്ങളല്ല.. തീർത്തും സാധാരണമാണ്.. അന്നത്തെ കാലത്തെ വൈദികരിൽ ഭൂരിഭാഗവും ഇതുപോലെയൊക്കെ തന്നെ സമൂഹത്തിൽ പ്രവർത്തിച്ചു കാണണം. ജോർജ്ജ് വാകയിലച്ചനും തൻറെ ഇടവകയെ മരണം വരെ സ്നേഹിച്ചു, അതിനു വേണ്ടി പ്രവർത്തിച്ചു. നവംബർ ഒന്ന് രണ്ടു ദിവസങ്ങൾ കത്തോലിക്ക സമൂഹം സകല വിശുദ്ധരെയും മരിച്ച വിശ്വാസികളെയും അനുസ്മരിക്കുന്ന ദിവസങ്ങളാണ്. മുൻപ് കോട്ടയം കുറിച്ചി ഇടവകയിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടായ സൈക്കിളപകടത്തിൽ പറ്റിയ പരിക്ക് മൂലവും മറ്റു രോഗപീഡകളാലും തീർത്തും അവശനായിട്ടും 1931ലെ ഈ രണ്ടു ദിവസങ്ങളിൽ വിശ്രമമില്ലാതെ കുർബാനയ്ക്കും കുമ്പസാരം കേൾക്കുന്നതിനും കല്ലറകളിൽ പ്രാർത്ഥന ചൊല്ലുന്നതിനുമായി അദ്ദേഹം ചിലവഴിച്ചു. അതിനെത്തുടർന്നാണ് ആരോഗ്യം മോശമായി പിറ്റേന്ന് അദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതും നവംബർ നാലിന് ദിവംഗതനാവുന്നതും. തങ്ങൾക്കുവേണ്ടി അവസാനശ്വാസം വരെ പ്രവർത്തിച്ച് അകാലത്തിൽ വേർപിരിഞ്ഞു പോയ വൈദികനോട് തോന്നുന്ന ജനങ്ങളുടെ സഹതാപവും ആദരവും അദ്ദേഹത്തെ മരണശേഷം ഒരു നായകനാക്കി മാറ്റി. അവരദ്ദേഹത്തെ ആ ഇടവകയിൽ തന്നെ സമർഹമായ രീതിയിൽ സംസ്കരിച്ചു. പക്ഷെ ആ സാധാരണക്കാരനായ വൈദികനെക്കുറിച്ചുള്ള സ്മരണകൾ ആ തലമുറയോടെ മാഞ്ഞു പോയില്ല. വിശ്വാസികൾ അദ്ദേഹത്തെ വിശുദ്ധനായി കണ്ടു. ഭക്തിയോടെ "അച്ചൻ പുണ്യാളൻ" എന്ന് വിളിച്ചു.. അദ്ദേഹത്തിൻറെ മദ്ധ്യസ്ഥതയാൽ അത്ഭുത രോഗശാന്തികൾ ലഭിക്കുന്നതായി വിശ്വസിച്ചു.. ദൂരദേശങ്ങളിൽ നിന്ന് വരെ വിശ്വാസികൾ അദ്ദേഹത്തിനെ അടക്കിയ കല്ലറ സന്ദർശിച്ച് തങ്ങളുടെ ആകുലതകളിൽ ആശ്വാസം കണ്ടെത്തി. അതാണ്‌ എൺപത്തിരണ്ടു വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന മറ്റേതൊരു വൈദികനെയും പോലെ സാധാരണക്കാരനായി കാലയവനികയ്ക്കുള്ളിലേക്ക് നിശബ്ദം കടന്നുപോകേണ്ടിയിരുന്ന ജോർജ്ജ് വാകയിലച്ചനെന്ന വൈദികനെ ഈ തലമുറയിലും ഭാഗ്യസ്മരണാർഹനാക്കി തീർത്തത്. എട്ടുപതിറ്റാണ്ടു കാലം ജനമനസുകളിൽ മരിക്കാത്ത ഓർമ്മയായിക്കിടന്ന ഈ വൈദികനെ ഇപ്പോൾ കത്തോലിക്ക സഭ ദൈവദാസൻ എന്ന പദവി നൽകി ആഗോളസമൂഹത്തിനു മുന്നിലേക്ക് പരിചയപ്പെടുത്തുകയാണ്, അദ്ദേഹത്തെ കൂടുതൽ അറിയുകയാണ്. ഇതുപോലെ ഒരു സാധാരണമായ, നിശബ്ദമായ ജീവിതമായിരുന്നു അൽഫോൻസാമ്മയുടെത്, ചവറ കുര്യാക്കോസ് ഏലിയാസച്ചന്റെത് ഇവരൊക്കെ ഓരോ കാലഘട്ടത്തിൽ ഓരോ ചെറു സമൂഹങ്ങളുടെ ഹീറോകൾ ആയിരുന്നു. ഇപ്പോൾ അവർക്കെല്ലാം പുതിയ മാനങ്ങളും ശ്രദ്ധേയതകളും കൈവന്നിരിക്കുന്നു. അവരുടെ കഥകൾ പതിയെ പതിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കൊണ്ടിരിക്കും. (വാകയിലച്ചൻ അന്ത്യവിശ്രമം കൊള്ളുന്നത് എന്റെ ഇടവകയിലാണ്.. ഞാൻ ചെറുപ്പം മുതൽ കേൾക്കുന്ന ചരിത്രമാണിത്..) -ജിതിൻ- (സംവാദം) 18:01, 23 ഒക്ടോബർ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ജോർജ്_വാകയിൽ&oldid=1925725" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജോർജ് വാകയിൽ" താളിലേക്ക് മടങ്ങുക.