ഈ പേജിൽ നല്കിയിരിക്കുന്ന വിവരങ്ങൾ നോക്കുക: http://www.keral.com/celebrities/Brittas/profile.htm ബ്രിട്ടാസ് പഠിച്ചത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലല്ല, അഫിലിയേറ്റഡ് കോളേജായ കേരളവർമ്മയിലാണ്. എം.ഫിലിനെക്കുറിച്ച് പറയുന്നുണ്ട്. അക്കാലത്ത് ദേശാഭിമാനിയുടെ ദില്ലി ബ്യൂറോ ചീഫായിരുന്നുവെന്നും പറയുന്നുണ്ട്. ബിരുദം നേടിയതായി പറയുന്നില്ല. ഡോക്ടറൽ ബിരുദത്തെക്കുറിച്ച് പരാമർശമൊന്നുമില്ല. വിജ്ഞാനകോശലേഖനം വസ്തുതാപരമായ പിഴവുകളില്ലാത്തതാകണം. അപൂർണ്ണമെങ്കിൽ ആരെങ്കിലും പൂർത്തീകരിച്ചുകൊള്ളുമെന്നും കരുതുക.

 മംഗലാട്ട്  ►സന്ദേശങ്ങൾ  11:03, 30 സെപ്റ്റംബർ 2007 (UTC)Reply

ഇംഗ്ലീഷ്‌ വിക്കിപീഡിയയിൽ നിന്നുള്ള വിവരങ്ങളാണ്‌ പേജിൽ ചേർത്തിരിക്കുന്നത്(കാണുക).ഏതു വിശ്വസിക്കണം --അനൂപൻ 11:19, 30 സെപ്റ്റംബർ 2007 (UTC)Reply

ഇതല്ലേ കൂടുതൽ വിശദവും ആധികാരികവും. ആംഗലവിക്കി ഞാൻ ആദ്യം തന്നെ പരിശോധിച്ചു. മലയാളികളെക്കുറിച്ച് അതിലുള്ള ലേഖനങ്ങൾ അധികവും പരിതാപകരമായ നിലവാരത്തിലുള്ളതാണ്.ഇതും അതിന് അപവാദമല്ല. എന്തായാലും ബ്രിട്ടാസിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും പരിശോധിക്കാനും ഏറെ പ്രയാസമില്ല.

 മംഗലാട്ട്  ►സന്ദേശങ്ങൾ  11:03, 30 സെപ്റ്റംബർ 2007 (UTC)Reply


വെറുമൊരു ടിവി ചാനൽ കമ്പനിയുടെ എം.ഡിയും പത്രപ്രവർത്തകനും മാത്രമായ വ്യക്തിയെ കുറിച്ചുള്ള ഈ താളിന്റെ ശ്രദ്ധേയത എങ്ങനെയാണ് നില നിൽക്കുന്നതെന്ന് വിശദീകരിക്കാമോ? എന്തു കൊണ്ട് ഈ താൾ നീക്കം ചെയ്യപ്പെടേണ്ട താൾ ആയി പരിഗണിക്കുന്നില്ല എന്നറിയാൻ താല്പര്യമുണ്ട്. riyazahamed 08:47, 24 സെപ്റ്റംബർ 2009 (UTC)Reply

ശ്രദ്ധേയതയെക്കുറിച്ച് സംശയമുണ്ടെങ്കിൽ ദയവായി താളിൽ ഫലകമിടുക. ഏത് രീതിയിലാണ് വ്യക്തിക്ക് പ്രശസ്തി എന്ന് താളിൽ നൽകിയിട്ടുണ്ടെന്ന് കരുതുന്നു. വിവാദത്തിന് വ്യക്തിക്ക് ശ്രദ്ധേയത നൽകാനാകും. എങ്കിലും ശ്രദ്ധേയത ശരിവയ്ക്കുന്ന അവലംബങ്ങളില്ലാത്തതിനാൽ ആധികാരികത ഫലകമിട്ടിട്ടുണ്ട് -- റസിമാൻ ടി വി 10:10, 24 സെപ്റ്റംബർ 2009 (UTC)Reply

അങ്ങനെയല്ല. ഏതു വിധമാണ് ഈ പേജ് ശ്രദ്ധേയമാവുന്നത് എന്ന് അറിയാൻ താല്പര്യമുള്ളതു കൊണ്ടാണ് ചോദിച്ചത് റസിമാൻ. വിവാദം കൊണ്ട് മാത്രമാണ് ശ്രദ്ധേയമാവുന്നതെങ്കിൽ അത് കഷ്ടമാണ്. മറിച്ച് ദിനേന ലക്ഷങ്ങളോട് സംവദിക്കുന്ന ഒരു മാധ്യമത്തിലെ വാർത്തകൾ എഡിറ്റ് ചെയ്യുന്നു എന്നതും വ്യക്തിപരമായ പ്രവർത്തനങ്ങളും അല്ലേ അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കുന്നത്. ഈ മാനദണ്ഡങ്ങൾ കമൽറാം സജീവിന്റേതുമായി താരതമ്യം ചെയ്യാനാണ് ഇത് പരിശോധിച്ചത്. riyazahamed 12:20, 24 സെപ്റ്റംബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ജോൺ_ബ്രിട്ടാസ്&oldid=4025531" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജോൺ ബ്രിട്ടാസ്" താളിലേക്ക് മടങ്ങുക.