സംവാദം:ചുംബനം
Latest comment: 17 വർഷം മുമ്പ് by Challiyan
"മനശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ കൊച്ചു കുഞ്ഞിന് ഏറ്റവും കൂടുതൽ ലൈംഗിക സംതൃപ്തി ലഭിക്കുന്നത് അതിന്റെ വായിലും നാക്കിലുമായാണ്." കൊച്ചുകുഞ്ഞിൻറെ ലൈംഗികതൃപ്തിയെപ്പറ്റിയൊക്കെ പറയുന്നത് അല്പം സൂക്ഷിച്ചു വേണം. ച്ചാൽ റെഫെറൻസ് വേണമെന്ന്. Calicuter 10:17, 13 ഏപ്രിൽ 2007 (UTC)
- ഈഡിപ്പസ് കോംപ്ലക്സ് ഒക്കെ പറയേണ്ടി വരുമോ.--Shiju Alex 10:25, 13 ഏപ്രിൽ 2007 (UTC)
- ഇംഗ്ലീഷു പീഡിയയിൽ kissing ലേഖനത്തിൽ കൊച്ചുകുഞ്ഞിൻറെ ലൈംഗികതൃപ്തിയെപ്പറ്റി പറയുന്നതു കാണുന്നില്ല. ഇതെവിടെനിന്നുവന്നു? റെഫെറൻസില്ലെങ്കിൽ നീക്കുന്നതല്ലേ ഉചിതം? Calicuter 10:30, 13 ഏപ്രിൽ 2007 (UTC)
റെഫറൻസിനു വേറെ എവിടെയും പോകണ്ട. വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയെപറ്റിയുള്ള എം.എൻ വിജയന്റെ നിരൂപണം വായിച്ചാൽ മതി--Shiju Alex 10:37, 13 ഏപ്രിൽ 2007 (UTC)
Sexuality of pre-pubescent children is established once and for good by Freud. That is not the point here. മാമ്പഴം ടോക് പേജിലെ നർമോക്തിക്കല്ലേ ഉതകൂ. Calicuter 10:55, 13 ഏപ്രിൽ 2007 (UTC)
- ഇംഗ്ലീഷ് ലേഖനത്തിൽ ഇല്ല എന്ന് കരുതി ഇവിടെ പാടില്ലാ എന്നുണ്ടോ കാലിക്കൂട്ടറേ? റഫറൻസ് ഇല്ല എന്ന് പറഞ്ഞാൽ സമ്മതിക്കാം. പക്ഷേ മറ്റു വിക്കിയിൽ ഇല്ല എന്നു പറഞ്ഞാൽ അത് ശരിയാവുമോ? മൂന്നു റഫറൻസ് വച്ചിട്ടുണ്ട്. വാക്കുകൾ ഉദ്ധരിക്കണമെങ്കിൽ പറയുക . അതും ആവാം. --ചള്ളിയാൻ 11:50, 13 ഏപ്രിൽ 2007 (UTC)