മാഷെ, ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോഡിയുടെ പങ്കിനെക്കുറിച്ച് തെഹൽക റിപ്പോർട്ട് ചെയ്തെന്നല്ലേയുള്ളൂ. ഏതെങ്കിലും സോഴ്സുകൾ വസ്തുനിഷ്ഠമായി അത് അംഗീകരിച്ചിട്ടുണ്ടോ?--സുഗീഷ് 14:13, 26 ഒക്ടോബർ 2007 (UTC)Reply

ശരിയാക്കി checkY ചെയ്തു --ജേക്കബ് 14:16, 26 ഒക്ടോബർ 2007 (UTC)Reply

മാഷെ എങ്കിലും ഒരു വ്യക്തതയില്ലായ്മ അനുഭവപ്പെടുന്നു. കൂടാതെ ലിങ്കുകൾ ഒന്നും പ്രവർത്തിക്കുന്നില്ല.--സുഗീഷ് 14:41, 26 ഒക്ടോബർ 2007 (UTC)Reply

അവലംബം ചേർത്തിട്ടുണ്ട്. പിന്നെ ലിങ്ക് തെഹെൽക്ക ഡോട്ട് കോമിന്റെ പ്രധാന താളിൽനിന്നും പ്രവർത്തിക്കുന്നില്ല.. വ്യക്തതയില്ലായ്മ ഈ വിഷയം മാത്രം ഗുജറാത്ത് എന്ന സംസ്ഥാനത്തെക്കുറിച്ചുള്ള താളിൽ പരാമർശിക്കുന്നതുകൊണ്ടാവാം. പഴയ പ്ലേഗിന്റെയും സമാനമായ ദുരന്തങ്ങളുടെ ചരിത്രവുമൊക്കെ ചേർത്ത് ഒരു വിഭാഗം രൂപീകരിച്ചാൽ താളിനു ഈ വിഷയവും യോജിക്കും എന്നാണെന്റെ അഭിപ്രായം. --ജേക്കബ് 15:05, 26 ഒക്ടോബർ 2007 (UTC)Reply
തീർച്ചയായും ജേക്കബിൻറേത് വളരെ നല്ല അഭിപ്രായം തന്നെ. കൂടാതെ ഗുജറാത്തിൽ കലാപങ്ങളും വർഗ്ഗീയ സംഘട്ടനങ്ങളും 1991 ലും അതിനൂശേഷം പലരീതികളിലും പലസ്ഥലങ്ങളിലും പലകാലങ്ങളിലും നടന്നിട്ടുണ്ട്. അതൊന്നും ഇവിടെ പരാമർശിച്ചിട്ടില്ല. ഞാൻ ഗുജറാത്തിൽ കുറച്ച് കാലം ജീവിച്ചിട്ടുണ്ട്. അവിടെ മുസ്ലീങ്ങളും ഹിന്ദുക്കളുമായി അനേകം കൂട്ടുകാരുമൂണ്ട്. ഇപ്പോഴും ഞാൻ അവരുമായി ഫോണിൽ ബന്ധപ്പെറ്റുകയും ചെയ്യുന്നു. അവിടെ കലാപങ്ങളും ലഹളകളും രണ്ട് വിഭാഗത്തിലും പെട്ട ആളുകൾ നടത്തിയിട്ടുള്ളത് എനിക്ക് വളരെയധികം അറിയാം. ഗോധ്ര സംഭവുമഅയി ബന്ധപ്പെട്ട കലാപങ്ങൾ നടക്കുന്ന സമയം ഞാനും അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് ഈ പരാമർശം വിക്കിയിലെ ഗുജറാത്ത് എന്ന ലേഖനത്തിൽ ആവശ്യമില്ലാത്തതാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. നരേന്ദ്ര മോഡിയെക്കുറിച്ച് ലേഖനം ഉണ്ടെങ്കിൽ/എഴുതിയാൽ ഇത്തരം പരാമർശങ്ങൾ ഉപയോഗിക്കുന്നതിനോട് ഞാൻ പൂർണ്ണമായും യോജിക്കാം. --സുഗീഷ് 18:20, 26 ഒക്ടോബർ 2007 (UTC)Reply

എല്ലാവരുടേയും പ്രത്യേക ശ്രദ്ധക്ക് തിരുത്തുക

വാൻഡലിസം കുറക്കാനായി ഈ താൾ സെമി പ്രൊട്ടക്റ്റ് ചെയ്തിട്ടുണ്ട്. രെജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കുമാത്രമായി നിജപ്പെടുത്തി. സൌദിയിൽ ഇരിക്കുന്ന (റിയാദ് ആണെന്നു തോന്നുന്നു) നമ്മുടെ ഒരു സുഹൃത് നല്ലവണ്ണം ഇതിനേയും നരേന്ദ്ര മോഡിയേയും സ്നേഹിക്കുന്നതിനാലാണ് ഈ നടപടി. ആർക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ അറിയിക്കുമല്ലോ. --ജ്യോതിസ് 01:54, 27 ഒക്ടോബർ 2007 (UTC)Reply

ഇതും തുറന്നിടണമെന്ന് അഭിപ്രായപ്പെടുന്നു.. --Vssun 22:05, 27 ഒക്ടോബർ 2007 (UTC)Reply

  തുറന്നിട്ടു. --ജ്യോതിസ് 22:09, 27 ഒക്ടോബർ 2007 (UTC)Reply

ഗുജറാത്തിലെ ഒരു പ്രധാനസംഭവമാണ്‌ 2002-ലെ കലാപം. അത് നീക്കം ചെയ്യുന്നതിനോട് യോജിക്കുന്നില്ല.. നരേന്ദ്രമോദിയെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കി കലാപത്തെക്കുറിച്ച് ഈ താളിൽ പരാമർശമാവാം.. --Vssun 22:10, 27 ഒക്ടോബർ 2007 (UTC)Reply

മാഷെ ഗുജറാത്തിലെ കലാപങ്ങൽ സ്വാതന്ത്ര്യത്തിനുശേഷം പലതവണ പല മത ജാതി വിഭാഗങ്ങളുമായി വർഗ്ഗീയമായും അല്ലാതേയും നടന്നിട്ടുണ്ട്. അതെല്ലാം ഈ ലേഖനത്തിൽ ഉൾക്കൊള്ളിക്കണം എന്ന് അഭിപ്രായമുണ്ട്.--സുഗീഷ് 22:16, 27 ഒക്ടോബർ 2007 (UTC)Reply

സാമ്പത്തികം തിരുത്തുക

ജന്മഭൂമിയിലെ ലേഖനത്തിൽ ഇടക്കിടെ തെളിവ് ചേർത്ത് പകർത്തിയ ഭാഗം നീക്കം ചെയ്തു.--ഇർഷാദ്|irshad (സംവാദം) 05:57, 27 ഒക്ടോബർ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഗുജറാത്ത്&oldid=3522859" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗുജറാത്ത്" താളിലേക്ക് മടങ്ങുക.