സംവാദം:കോക്കമംഗലം മാർ തോമാ സിറോ-മലബാർ കത്തോലിക്കാ പള്ളി

(സംവാദം:കോക്കമംഗലം പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 11 വർഷം മുമ്പ് by Georgekutty

"വിശുദ്ധ തോമാശ്ലീഹാ കൊക്കോതമംഗലം എത്തി ഏകദേശം ഒരു വർഷത്തോളം വചന പ്രഖോഷണം നടത്തി എന്നാണ് വിശ്വാസം. 1600 പേരോളം അന്ന് ക്രിസ്തുമതം സ്വീകരിച്ചതായി കേരളത്തിലെ പുരാതന ക്രിസ്തീയ നാടോടി ഗാനരൂപമായ റമ്പാൻ പാട്ടിൽ പറയുന്നു."

തോമാശ്ലീഹാ പൊ.വ 52-ൽ എത്തിയെന്നാണല്ലോ മാർത്തോമാക്രിസ്ത്യാനികളുടെ അവകാശവാദം! അങ്ങനെ വരുകയാണേങ്കിൽ റമ്പാൻ പാട്ട് രൂപപ്പെട്ടത് തുഞ്ചന്റെ കിളി പാടുന്നതിനും ഉദ്ദേശം 1500 വർഷം മുമ്പായിരിക്കണം. ഈ കാലഗണനയനുസരിച്ചാണെങ്കിൽ മലയാളത്തിന് ഉദാത്തഭാഷാ പദവി ലഭിക്കാൻ ഒരു തടസ്തവുമില്ല. മാത്രവുമല്ല മലയാളഭാഷയുടെ പിതാവെന്ന വിശേഷണത്തിന് തുഞ്ചത്താചാര്യനേക്കാൾ അഭിമതരായി പല ജൂതന്മാരും, ക്രൈസ്തവരും ഉണ്ടായിരുന്നിരിക്കണം. ഇനി അവരുടെ പേരുവിവരങ്ങൾ കൂടി മാത്രമേ അറിയാനുള്ളൂ. വൈക്കം എൻ. കെ ജോസിനേയും, എബ്രഹാം ബെൻഹറിനേയും പോലുള്ള ചരിത്രകാരന്മാർ ഒന്നാഞ്ഞുപിടിച്ചാൽ അതും നടക്കും. Anoop Manakkalath (സംവാദം) 08:13, 31 ഓഗസ്റ്റ് 2012 (UTC)Reply

നിങ്ങളുടെ ചരിത്ര അഗ്ര പ്രവീണ്യം എല്ലാ മതത്തിലും കാണിക്കുന്നതു നന്നായിരിക്കും. നിങ്ങൾ ഒരു മിശ്രകുടുംബത്തിലെ അംഗമാണോ. ക്രിസ്തുമതത്തോട് ഇത്ര വൈരാഗ്യം വരാൻ. --Roshan (സംവാദം) 12:34, 1 സെപ്റ്റംബർ 2012 (UTC)Reply

റമ്പാൻ പാട്ട് തോമാശ്ലീഹയുടെ കാലത്ത് എഴുതിയതാണെന്നു ആരു പറഞ്ഞു? തോമാശ്ലീഹയുടെ വരുവു തന്നെ വിശ്വാസമാണ്. എല്ലാം വിശ്വാസമല്ലേ - സോഷ്യലിസവും, കമ്മ്യൂണിസവും, രാമരാജ്യവും സ്വർഗ്ഗരാജ്യവും എല്ലാം.
ഒരു മാതിരി hit and run ശൈലിയിലുള്ള ഇടപെടലുകളാണ് ഇമ്മാതിരി ലേഖനങ്ങളിൽ അനൂപ് ഇട്ടുപോകുന്ന കുറിപ്പുകൾ എന്നു പറയാതെ വയ്യ. ഇത് ഉത്തരവാദിത്വരഹിതമായ വിക്കിപ്രവർത്തനമാണ്. ആരെങ്കിലും മറുപടി എഴുതിയാൽ അതിലെ വാദങ്ങളെ നേരിടാൻ കുറിപ്പിടുന്നയാൾ താത്പര്യം കാട്ടാറില്ല. ബാലിശമായ "കൊഞ്ഞനം കുത്തൽ" എന്നേ ഈ സംവാദശൈലിയെ വിശേഷിപ്പിക്കാൻ പറ്റൂ. മലയാളഭാഷയുടെ പിതാവ് ആരുമാകട്ടെ, കേരളക്രിസ്തീയതയുടെ ചരിത്രത്തിനു പിതാമഹൻ തന്നെ ആകാൻ അർഹതയുള്ളയാണ് താനെന്ന് ഈ കുറിപ്പുകളിലൂടെ അനൂപ് തെളിയിച്ചുകൊണ്ടിരിക്കുന്നു.ജോർജുകുട്ടി (സംവാദം) 13:38, 1 സെപ്റ്റംബർ 2012 (UTC)Reply

"കോക്കമംഗലം മാർ തോമാ സിറോ-മലബാർ കത്തോലിക്കാ പള്ളി" താളിലേക്ക് മടങ്ങുക.