സംവാദം:കേരളത്തിലെ സുറിയാനി കത്തോലിക്ക‌ർ

Latest comment: 15 വർഷം മുമ്പ് by Georgekutty

ലിജു, ഷിജു.. ഈ ലേഖനം ശ്രദ്ധിക്കുക.--Vssun 20:41, 10 ഏപ്രിൽ 2007 (UTC)Reply

ഇത് മാക്കാനുള്ള കാരണം കൂടി എഴുതുക ഷിജു.. അല്ലെങ്കിൽ ഒന്നു വിപുലീകരിക്കൂ..--Vssun 16:51, 11 ഏപ്രിൽ 2007 (UTC)Reply


ഈ ലേഖനം ഇതിന് മുൻപ് ശ്രദ്ധിച്ചിട്ടില്ല. ഇപ്പോൾ വെറുതേ ഒന്നു വായിച്ചുനോക്കി. നേരുപറയുകയാണ്, ഉള്ളടക്കം മിക്കവാറും എബിയുടെ സംഭാവനയാണെന്നറിയാൻ നാൾവഴി നോക്കേണ്ടി വന്നില്ല. ഈ ഭാഗം നോക്കു:-

"റോമാസുറിയാനിക്കാരെന്നും പേരുണ്ടായിരുന്ന സീറോ-മലബാർ റീത്ത് റോമൻ കത്തോലിക്കാ സഭക്കാരെയാണു് ആദ്യകാലത്തു് സുറിയാനി കത്തോലിക്ക‌ർ എന്നു് വിളിച്ചിരുന്നതു്.1657-ൽ മലങ്കര സഭയിലെ വി.മാർത്തോമ്മാ പ്രഥമൻ മെത്രാന്റെ ഉപദേഷ്ടാക്കളായിരുന്ന പറമ്പിൽ ചാണ്ടിക്കത്തനാരും കടവിൽ ചാണ്ടിക്കത്തനാരും റോമൻ കത്തോലിക്കാ സഭയിലേക്കു് മാറിതോടെയാണീ വിഭാഗം രൂപം കൊണ്ടതു്.പറമ്പിൽ ചാണ്ടിക്കത്തനാർ പിന്നീടു് 1663-ൽ അലക്സാണ്ടർ ഡിക്കാമ്പോ എന്നപേരിൽ ഇവരുടെ പ്രഥമ മെത്രാനായി സീറോ-മലബാർ റീത്ത് റോമൻ കത്തോലിക്കാ സഭനിലവിൽവന്നു."

മാർത്തോമ്മാ മെത്രാന്റെ രണ്ട് സിൽബന്തികൾ കാലുമാറിയതോടെ ഉണ്ടായതാണ് സുറിയാനി കത്തോലിക്കാസഭ എന്ന് ഇത്ര ഉറപ്പായി എഴുതാൻ എബിക്കേ കഴിയൂ. ഓരോ സഭക്കാർക്കും സഭാചരിത്രത്തിന്റെ സ്വന്തം version ഉണ്ട്. കൊച്ചുന്നാളിൽ വേദപാഠത്തിന് 'തിരുസഭാചരിത്രം' എന്നൊരു പുസ്തകം ഞാനും പഠിച്ചിട്ടുണ്ട്. പുരോഹിതന്മാർ എഴുതിയ അത്തരം പുസ്തകങ്ങളെ വിശ്വസിക്കരുതെന്ന് അന്ന് എനിക്കും അറിയില്ലായിരുന്നു. എബി ഇനിയും അത് മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു.

കേരളക്രൈസ്തവസഭയിലെ ചേരിതിരിവുകളുടെ ചരിത്രം വേദനിപ്പിക്കുന്നതാണ്. പോർത്തുഗീസുകാരുടെ മത കൊളോണിയലിസവും കേരളനസ്രാണികളുടെ പിടിപ്പുകേടും ഒക്കെ അതിന്റെ കാരണങ്ങളിൽ പെടുന്നു. അതിനെ ഇങ്ങനെ ലളിതവൽക്കരിക്കുന്നത് ക്ഷമിക്കാവുന്നതല്ല. ഞാൻ ഏതായാലും ഇത് തിരുത്താനൊന്നും പോകുന്നില്ല. ഇത് ഇങ്ങനെ തന്നെ 'സത്യമായി' കിടക്കട്ടെ.Georgekutty 17:55, 16 സെപ്റ്റംബർ 2008 (UTC)Reply

"കേരളത്തിലെ സുറിയാനി കത്തോലിക്ക‌ർ" താളിലേക്ക് മടങ്ങുക.