സംവാദം:കുഴിയാന
കുഴിയാന ഒരു തരം ജീവിയോ??
തിരുത്തുകതുമ്പിയുടെ ലാർവയാണ് കുഴിയാന(Doodlebug) ദാ ഇവിടെ നോക്കൂ. W:Antlion --ടക്സ് എന്ന പെൻഗ്വിൻ 07:31, 23 സെപ്റ്റംബർ 2008 (UTC)
തുമ്പിയുടെ ലാർവ ജലത്തിൽ വസിക്കുന്നതായി തുമ്പി എന്ന ലേഖനത്തിൽ പറയുന്നു. noble 08:05, 23 സെപ്റ്റംബർ 2008 (UTC)
W:Antlion നോക്കിയിരുന്നു എന്ന് കരുതട്ടെ. അതിനെ നമ്മുടെ നാട്ടിലൊക്കെ കാണാം അതിന്റെ ലാർവ്വ തന്നെയാണ് കുഴിയാന. w:Dagonflyയും W:Antlionഉം വേറെ വേറെ ക്ലാസുകളിൽ പെടുന്നവയാണ് കുഴിയാനയെ മറ്റൊരു ജീവിയായി തരം തിരിക്കേണ്ടതില്ല അത് Myrmeleontidaeയുടെ ലാർവ്വ തന്നെ. ഇത് നോക്കൂ] --ടക്സ് എന്ന പെൻഗ്വിൻ 08:57, 23 സെപ്റ്റംബർ 2008 (UTC)
കുഴിയാനകളെ കണ്ടെത്തി പിടിക്കുന്നത് കുട്ടികളുടെ ഒരു വിനോദമാണ് എന്നെഴുതുന്നത് ശരിയാണോ? ഒരു ജീവിയെ കൊല്ലുകയോ അതിന്റെ ആവാസം ശല്യപ്പെടുത്തുകയോ ചെയ്യുന്നത് വിനോദം ആവാൻ വഴിയില്ല. suniltg 11:31, 23 സെപ്റ്റംബർ 2008 (UTC)
മൃഗനായാട്ട് ഒരു വിനോദമായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. noble 05:52, 25 സെപ്റ്റംബർ 2008 (UTC)
ലാർവയെപ്പറ്റി മാത്രം എഴുതുന്നതു ശരിയാണോ? അത് ഷഡ്പദമായി മാറുന്ന് അവസ്ഥക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. അതാൺ മിക്കവർക്കും അറിയില്ലാത്തതും അറിയേണ്ടതും --ചള്ളിയാൻ ♫ ♫ 05:02, 3 ഏപ്രിൽ 2009 (UTC)