സംവാദം:കുചേലൻ (തമിഴ് ചലച്ചിത്രം)

Latest comment: 13 വർഷം മുമ്പ് by Bluemangoa2z

കുചേലൻ ആണോ കുസേലൻ ആണോ ? മനോരമ പറയുന്നു കുസേലൻ ആണെന്ന് --Anoopan| അനൂപൻ 15:09, 30 ജൂലൈ 2008 (UTC)Reply

കുസേലൻ തന്നെ. --117.196.132.91 15:19, 30 ജൂലൈ 2008 (UTC)Reply
പക്ഷെ മലയാളത്തിൽ വന്ന സിനിമാ പോസ്റ്ററുകളിൽ കുചേലൻ എന്നാണ് ഓർമ്മ. ഒന്നു പരിശോധിക്കണം. -- സിദ്ധാർത്ഥൻ 15:20, 30 ജൂലൈ 2008 (UTC)Reply


തമിഴിൽ കുസേലൻ എന്നു തന്നെയാണു. അവരുടെ ഗ്രാമർ റൂൾ അങ്ങനെ ഒക്കെയാണു. സെന്നെ സെണ്ട്രൽ എന്നെഴുതി ചെന്നെ സെണ്ട്രൽ എന്നു വായിക്കും. എന്നാൽ ച എന്ന അക്ഷരംന് അവർക്കു ഉണ്ടു താനും. മലയാളം പോലെ എഴുതുന്നതു വായിക്കുന്നതല്ല തമിഴിന്റെ രീതി. അവർക്കു അക്ഷരങ്ങളും കുറവാണു. എനിക്കവരുടെ ഗ്രാമർ റൂളുകളും മറ്റും മനസ്സിലായിട്ടില്ല എങ്കിലും മറ്റൊരു ഇന്ത്യൻ ഭാഷയിലും ഇല്ലാത്ത രീതിയാണു തമിഴിനു. --Shiju Alex|ഷിജു അലക്സ് 15:22, 30 ജൂലൈ 2008 (UTC)Reply

കുസേലൻ എന്ന് മാറ്റുന്നു. --ലിജു മൂലയിൽ 13:14, 31 ജൂലൈ 2008 (UTC)Reply

കേരളത്തിൽ വന്നിട്ടുള്ള മലയാളം പോസ്റ്ററുകളിലെല്ലാം കുചേലൻ എന്നുതന്നെയാണ്. ഈ സാഹചര്യത്തിൽ മലയാളം വിക്കിപീഡിയ പിന്തുടരേണ്ട പാത ഏതാണ്? തലക്കെട്ട് വീണ്ടും കുചേലൻ എന്നുതന്നെ മാറ്റണോ? -- സിദ്ധാർത്ഥൻ 10:40, 2 ഓഗസ്റ്റ്‌ 2008 (UTC)

മലയാളം പോസ്റ്ററുകളെ അവലം‌ബം ആക്കാതെ ചലച്ചിത്രത്തിന്റെ യഥാർത്ഥ പേരു തന്നെ ഉപയോഗിക്കണം എന്നെന്റെ അഭിപ്രായം--Anoopan| അനൂപൻ 10:41, 2 ഓഗസ്റ്റ്‌ 2008 (UTC)

കുസേലൻ തന്നെ മതി --സാദിക്ക്‌ ഖാലിദ്‌ 10:45, 2 ഓഗസ്റ്റ്‌ 2008 (UTC)
തമിഴിൽ കുചേലൻ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്. குசேலன் കുസേലൻ എന്നല്ല. சே ഇത് ചേ എന്ന് തന്നെയാണ്. സേ എന്നല്ല. എന്നാൽ വായിക്കുമ്പോൾ കുസേലൻ എന്ന് വായിക്കും. മിക്ക തമിഴരും അങ്ങനെയാണ് ചെയ്യുന്നത്. தமிழ் = തമിഴ് എന്നെഴുതിയിട്ട് തമിൾ എന്നാണ് വായിക്കുക. ച മിക്കപ്പോഴും സ എന്ന് ഉച്ചരിക്കുന്നതും ഴ മിക്കപ്പോഴും ള എന്ന് ഉച്ചരിക്കുന്നതും തമിഴിൽ പതിവാണ്. മനോരമ പറയുന്നതിനെപ്പറ്റി ഇനി അധികമൊന്നും പറയാനില്ല. കുചേലൻ എന്ന ശീർഷകം സ്വീകരിക്കുന്നതാകും ഉചിതം എന്ന് തോന്നുന്നു. നിർബന്ധമാണെങ്കിൽ വായിക്കുമ്പോൾ തമിഴർ ചെയ്യുമ്പോലെ കുസേലൻ എന്ന് വായിച്ചോളൂ. തമിഴിലെ സ എന്ന അക്ഷരം ഇതാ : . അതുപോലെ சென்னை = ചെൻനൈ എന്നെഴുതി സെന്നെ എന്ന് വായിക്കുകയാണ് അവർ ചെയ്യുന്നത്. മറിച്ചല്ല. ശരിക്ക് ഉച്ചരിക്കുന്ന തമിഴരും ഉണ്ടെന്ന് വിസ്മരിക്കരുത്. --Naveen Sankar 11:35, 2 ഓഗസ്റ്റ്‌ 2008 (UTC)
ഈ അഭിപ്രായം തന്നെയാണ് എനിക്കും. എന്നു മാത്രമല്ല മലയാളത്തിൽ കുസേലൻ എന്ന പ്രയോഗമില്ല. കുചേലൻ തന്നെയാണ്. ചിത്രത്തിന്റെ പ്രമേയത്തിലും യഥാർത്ഥ കുചേലനുമായി ബന്ധമുണ്ടെന്നതാണല്ലോ വസ്തുത. -- സിദ്ധാർത്ഥൻ 11:47, 2 ഓഗസ്റ്റ്‌ 2008 (UTC)

ഞാൻ ഉദ്ഡേശിച്ചതു ചെന്നെ ചെണ്ട്റൽ എന്നെഴുതി ചെന്നെ സെൻട്രൽ എന്നു വായിക്കുമെന്നാണു. എഴുതിവന്നപ്പോൾ മാറിയതാണു. ച, സ എന്നിവയ്ക്കു വെവ്വേറെ അക്ഷരം അവര്ക്കു ഉണ്ടു താനും.

ഉദ്ദേശിച്ചതു ഇത്രയേ ഉള്ളൂ. മലയാളം പോലെ എഴുതുന്നതു അതേ പോലെ വായിക്കുക എന്നതല്ല തമിഴിന്റെ രീതി. അതിനാൽ തന്നെ അവർ എങ്ങനെ വായിക്കുമോ എതു പോലെ വേണം എഴുതാൻ എന്നാണു. ഒറ്റ തമിഴനും അതു കുചേലൻ എന്നു വായിക്കുന്നതു കണ്ടിട്ടില്ല. അവർ ട്രാസ്ലിറ്ററേറ്റ് ചെയ്തിരിക്കുന്നതു ഒക്കെ കുസേലൻ എന്നാണു. ഇം‌ഗ്ലിസ്ഷ് വിക്കി ലേഖനം നോക്കുക. kuchelan എന്നു ട്രാന്സ്‌‌ലിറ്ററേറ്റ് ചെയ്യാൻ അവര്ക്കു അറിയാത്തതു അല്ലല്ലോ. അതിനാൽ തന്നെയാണു തമിഴിൽ എഴുത്തിനേക്കാൾ വായനയാണു പ്രാധാന്യം എന്നു പറഞ്ഞത്.--Shiju Alex|ഷിജു അലക്സ് 11:51, 2 ഓഗസ്റ്റ്‌ 2008 (UTC)

എന്നാൽ ഒരു തമിഴനും അവർ ഉച്ചരിക്കുമ്പോലെ തമിൾ എന്നോ കുസേലൻ എന്നോ എഴുതി ഞാനും കണ്ടിട്ടില്ല. അവർ തമിഴ് എന്നും കുചേലൻ എന്നും തന്നെയാണ് എഴുതുന്നത്. വായിക്കുമ്പോഴും തർജ്ജമചെയ്യുമ്പോഴും എങ്ങനെയും ആകട്ടെ. എഴുത്തിന്റെ കാര്യത്തിൽ അവർ വിട്ടുവീഴ്ച്ചക്കില്ല. --Naveen Sankar 11:59, 2 ഓഗസ്റ്റ്‌ 2008 (UTC)
നവീൻ പറഞ്ഞ ഉദാഹരണം വളരെ ഉചിതമായി തോന്നുന്നു. ഭൂരിപക്ഷം തമിഴരും തമിൾ എന്ന് ഉച്ചരിക്കന്നതുകൊണ്ട് നമ്മൾ അങ്ങനെ എഴുതാറില്ലല്ലോ. റാവണൻ എന്ന പേരിൽ നാളെ ഒരു ലേഖനം ഉണ്ടാകുമോ? --Keral8 21:20, 26 ജൂലൈ 2010 (UTC)Reply

അതു തന്നെയാണു ഞാൻ പറഞ്ഞു വരുന്നതു. മലയാളം പോലെ, എഴുതുന്നതു അതെ പോലെ വായിക്കുന്ന ഭാഷയല്ല തമിഴ്. അതിനാൽ തന്നെ അവരുടെ വായനയക്കാണു പ്രാധാന്യം കൊടുക്കേണ്ടതു. കാരണം മലയാളം എഴുതുന്നതു വായിക്കുന്നു, വായിക്കുന്നതു എഴുതുന്നു.

ഈ വിഷയത്തിൽ ആധികാരികമായി സംവദിക്കാനുള്ള അറിവൊന്നും എനിക്കില്ല. എന്കിലും എനിക്കറിയുന്നതു പറയാം. തമിഴിന്റെ ഈ പ്രത്യേകതയ്ക്കു രണ്ടു കാരണങ്ങൾ ഉണ്ട്.

  1. അവരുടെ വ്യാകരണം
  2. അവര്ക്കു അക്ഷരങ്ങൾ നമ്മുടേതിനെ അപേക്ഷിച്ചു കുറവാണെന്ന വസ്തുത

അവർ എഴുതുന്നതു അതേ പോലെ മലയാളത്തിലേക്കു ട്രാൻസ്ലറേറേറ്റ് ചെയുന്നതു തെറ്റാണു. ഉദാഹരണങ്ങൾ ഇഷ്ടം പോലെ തരാം.

  1. சேலம்- ചേലം എന്നു നമ്മൾ എഴുതാറും വായിക്കാറുമില്ല
  2. கருணாநிதி- നമ്മൾ കരുണാനിതി എന്നു നമ്മൾ എഴുതാറില്ല
  3. ஜெயலலிதா- ജെയലലിതാ എന്നു എഴുതാറില്ല (വായിക്കാറുമില്ല) (അവര്ക്കു ലയും ളയും ഉണ്ട്)
  4. கட்சி - നമ്മൾ കട്‌‌ചി എന്നു എഴുതാറും വായിക്കാരുമില്ല.

ഉദാഹരണങ്ങള്ക്കല്ല വിഷമം. ഇവിടെ എന്തു നിലപാടു സ്വീകരിക്കണം എന്നതിലാണു.

തമിഴനു ഇങ്ങനെ ഒക്കെ എഴുതിയാലും അതു എങ്ങനെ ശരിയായി വായിക്കണം/ഉച്ചരിക്കണം എന്നറിയാം. എഴുതിയതു വായിച്ചു ശീലിച്ച നമുക്കു അതു ദഹിക്കാൻ പ്രയാസമാണു. അവിടാണു ഈ സംവാദത്തിന്റെ പ്രസക്തിയും. --Shiju Alex|ഷിജു അലക്സ് 13:01, 2 ഓഗസ്റ്റ്‌ 2008 (UTC)

ശരിയാണ് ഷിജൂ. ഉദാഹരണസഹിതമുള്ള വിശദീകരണത്തിന് വളരെ നന്ദി. എങ്കിലും ഒരുസംശയം ഇപ്പോഴും ബാക്കി. അവർ கட்சி എന്നെഴുതി കച്ചി എന്ന് വായിക്കുമ്പോൾ നമ്മൾ കക്ഷി എന്ന് മലയാളത്തിൽ എഴുതുകയല്ലേ ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ മലയാളത്തിലുള്ള കുചേലൻ എന്നതിനല്ലേ സാംഗത്യം. கருணாநிதி എന്നെഴുതുന്നത് അവർ വായിക്കുന്നതും കരുണാനിതി എന്ന് തന്നെയാണ്. പക്ഷേ നാം മലയാള അർഥം ശരിയാകുന്നവിധം കരുണാനിധി എന്നെഴുതുന്നു. അപ്പോഴും കുചേലൻ എന്നതിന് പ്രാമുഖ്യം കിട്ടുന്നില്ലേ. --Naveen Sankar 13:16, 2 ഓഗസ്റ്റ്‌ 2008 (UTC)

കൂടാതെ, അവർ വായിക്കുന്നത് തമിൾ എന്നാണെങ്കിലും, നമ്മൾ മലയാളത്തിൽ തമിഴ് എന്നുതന്നെയല്ലേ എഴുതുന്നത്. അവർ ഉച്ചരിക്കുന്നതുപോലെ തമിൾ എന്നല്ലല്ലോ. --Naveen Sankar 13:25, 2 ഓഗസ്റ്റ്‌ 2008 (UTC) --202.83.55.42 13:31, 2 ഓഗസ്റ്റ്‌ 2008 (UTC)--202.83.55.42 13:31, 2 ഓഗസ്റ്റ്‌ 2008 (UTC)

ഇത് ഒരു വ്യക്തിനാമമായി കരുതേണ്ട. ഒരു സിനിമയുടെ പേര് എങ്ങനെയാണോ അതിൻറെ നിർമ്മാതാക്കൾ ഉച്ചരിക്കുന്നത് അത് പോലെ വന്നാൽ മതി. ചില സിനിമകൾക്ക് തെറ്റായിത്തന്നെ പേർ നൽകാറുണ്ട്. ഉദാഹരണം രാപ്പകൽ. സന്ധി നിയമമനുസരിച്ച് ഇത് തെറ്റാണ്. പക്ഷെ നമ്മൾ അത് സിനിമയുടെ പേർ എങ്ങനെയോ അതേ പോലെ ചേർക്കണം. അതിനാൽ കുസേലൻ എന്നാണ് കേരളത്തിലെ മിക്ക മാധ്യമങ്ങളിലും വരുന്നത്. അവരുടെ പരസ്യത്തിലും അത് തന്നെ ഉപയോഗിച്ചിരിക്കുന്നു. നമ്മളായിട്ട് മാറ്റണ്ട.- ചള്ളിയാൻ
നിർമ്മാതാക്കൾ/കർത്താക്കൾ ഉച്ചരിക്കുന്നതാണു മാനദണ്ഡമെങ്കിൽ "പൊഥേർ പാഞ്ചാലി","ജൊനൊഗൊണൊമൊനൊ" എന്നൊക്കെ ലേഖനങ്ങളുടെ പേരുകൾ മാറ്റേണ്ടിവരും --Keral8 21:20, 26 ജൂലൈ 2010 (UTC)Reply

കൂടുതൽ ആധികാരികമായി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുവാനുള്ള അറിവെനിക്കില്ല. തമിഴ്, കരുണാനിധി, കക്ഷി എന്നിവയ്ക്കൊക്കെ മലയാളത്തിൽ അതൊക്കെ എഴുതുന്നതിനും വായിക്കുന്നതിനും സ്വന്തമായ രൂപങ്ങൾ ഉണ്ട് എന്നതാവാം കാരണം. തമിഴൻ വായിക്കുന്നതു പോലെയാണെങ്കിൽ കച്ചി എന്നു തന്നെ പറയണം. പട്ടാളി മക്കൾ കച്ചി.

ഇതിന്റെ കാര്യത്തിൽ, ഇതു ഒരു പടത്തിന്റെ പേർ ആയതു കൊണ്ടു, അവർ എന്തു വായിക്കുന്നതു എന്നതിനാണു പ്രസക്തി. മലയാളത്തിൽ കുചേലൻ എന്നാണെന്നു എനിക്കറിയാം. തമിഴ് വിക്കിയിൽ കുചേലനെ குசேலன் എന്നേ എഴുതൂ. പക്ഷെ നമ്മൾ ശരിക്കുള്ള കുചേലനെ കുറിച്ച് ഒരു ലേഖനം തുടങ്ങുമ്പോൾ കുചേലൻ എന്നു തന്നെ വേണം ഉപയോഗിക്കാൻ. ഇവിടെ ഒരു തമിഴ് പടം ആയതു കൊണ്ടു അതു തമിഴർ എന്തു വായിക്കുന്നു എന്നതിനു തന്നെയാണു പ്രാധാന്യം. നമ്മൾ എങ്ങനെ വായിക്കുന്നു എന്നതിനല്ല.--Shiju Alex|ഷിജു അലക്സ് 13:34, 2 ഓഗസ്റ്റ്‌ 2008 (UTC)

വിശദീകരണങ്ങൾ തന്നതിന് വളരെ നന്ദി. കുസേലൻ കുസലനായിത്തന്നെ നിൽക്കട്ടെ. ഈ നിയമം എന്തേ ദശാവതാരം (ചലച്ചിത്രം) എന്നതാളിൽ കണ്ടില്ല. ദസാവതാരം എന്ന് മാറ്റുന്നോ അതോ ദചാവതാരം എന്ന് മാറ്റുന്നോ?--Naveen Sankar 13:40, 2 ഓഗസ്റ്റ്‌ 2008 (UTC)

സിനിമയുടെ പോസ്റ്ററുകളിൽ എങ്ങനെ വന്നിരിക്കുന്നു അതേ പോലെ എഴുതണം ദച്ചാവതാരം എന്നാണെങ്കിൽ അങ്ങനെ, നമുക്ക് മാറ്റാനാവില്ല. --202.83.55.42 13:47, 2 ഓഗസ്റ്റ്‌ 2008 (UTC)

ഈ സം‌വാതവുമായി ബന്ധമില്ലെങ്കിലും ഒരു സം‌ശയം, തമിഴിൽ ദശാവതാരം എന്നു തന്നെയല്ലേ പറയുന്നത്.--Shiju Alex|ഷിജു അലക്സ് 13:50, 2 ഓഗസ്റ്റ്‌ 2008 (UTC)

ചലച്ചിത്രം ഒന്ന് കണ്ടുനോക്കൂ. ശീർഷകം കാണിക്കുമ്പോൾത്തന്നെ അത് അനേകം തവണ ഉച്ചരിക്കുന്നുണ്ട്. പിന്നെ പോസ്റ്ററുകളിലെപ്പോലെ ആക്കാനാണെങ്കിൽ ഏത് പോസ്റ്ററിലേത് സ്വീകരിക്കും? മലയാളത്തിൽ വന്നതോ? തമിഴിൽ വന്നതോ?--Naveen Sankar 14:01, 2 ഓഗസ്റ്റ്‌ 2008 (UTC)


പോസ്റ്ററിലെ പോലെ ആക്കണം എന്നു ഞാൻ പറഞ്ഞിട്ടില്ല. വേറെ ആരെകിലും പറയുന്നതിനു ഞാൻ ഉത്തരവാദി അല്ല. ആക്കണം എന്കിൽ ഈ പടത്തിന്റെ പേരു വേണമല്ലോ ആദ്യം മാറ്റാൻ.

ഞാൻ പറയുന്നതു മലയാളം അല്ല, തമിഴ് എന്നാണു. മലയാളത്തിന്റെ രീതിയിലല്ല തമിഴിനെ സമീപിക്കേണ്ടതും. അതു ഒന്നല്ല എന്നു സൂചിപ്പിക്കാനാനു ഉദാഹരണങ്ങൾ തന്നതും. --Shiju Alex|ഷിജു അലക്സ് 14:04, 2 ഓഗസ്റ്റ്‌ 2008 (UTC)

ரோயல் എന്ന് തമിളർ വാളിക്കുന്നത് ഞാൻ ഞാൻ റായൽ എന്ന് കേൾക്കാറ് ഇതു ശരിയാണോ? ഏതായാലും സം‌വാദം വിജ്ഞാനസ്വഭാവമുള്ളത് കൊണ്ട് ലേഖനമാക്കണോ? തമിഴ് ഭാഷ താളിൽ കൊടുക്കാം.--BlueMango ☪ 10:26, 1 ഓഗസ്റ്റ് 2010 (UTC)Reply

"കുചേലൻ (തമിഴ് ചലച്ചിത്രം)" താളിലേക്ക് മടങ്ങുക.