സംവാദം:കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ

തലക്കെട്ട് തിരുത്തുക

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾ എന്നായിരിക്കും യോജിച്ച തലക്കെട്ട്. --Vssun 03:59, 7 മാർച്ച് 2008 (UTC)Reply

  കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾ എന്നാക്കിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 15:38, 23 മേയ് 2008 (UTC)Reply

അവലംബം തിരുത്തുക

ഇതാണോ രാഷ്ട്രീയകൊലപാതകങ്ങളൂടെ ചരിത്രം? അതു പോലെ ഈ വാചകം ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗത്തിന്റെ കോപ്പിയാണ്.ഇത് പൂ‌ർണ്ണമായും ശരിയുമല്ല.രാഷ്ട്രീയകൊലപങ്ങളിൽ നിരവധി നേതാക്കളും കൊല്ലപ്പെടുകയോ,നേതാക്കൾക്ക് നേരെ വധശ്രമമോ ഉണ്ടായിട്ടുണ്ട്.ഇത്തരം അപക്വവും വസ്തുതകൾക്ക് നിരക്കാത്തതുമായ വാചകങ്ങൾ വിജ്ഞാനകോശത്തിൽ വരരുത്--അനൂപൻ 05:13, 7 മാർച്ച് 2008 (UTC)Reply

ഇതിനുദാഹരണമായി ഒരു അവലംബം ചേർത്തിട്ട് ആ വാചകത്തിൽ ആവശ്യത്തിന്‌ മാറ്റം വരുത്തൂ അനൂപാ.. --Vssun 07:29, 7 മാർച്ച് 2008 (UTC)Reply

ഈ വാചകം മാറ്റിയിട്ടുണ്ട്. കൊല്ലപ്പെട്ട ജയകൃഷ്ണൻ മാസ്റ്റർ ബിജെപിയുടെ ഡിസ്ട്രിറ്റ് സെക്രട്ടറിയായിരുന്നു. അതെ പോലെ സുധീഷ് എസ്.എഫ്.ഐ യുടെ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയോ മറ്റോ ആയിരുന്നു{{തെളിവ്}}.--ഷിജു അലക്സ് 16:56, 8 മാർച്ച് 2008 (UTC)Reply

പ്രാധാന്യം തിരുത്തുക

ഒരു വിജ്ഞാനകോശത്തിൽ എഴുതാൻ മാത്രം പ്രാധാന്യമർഹിക്കുന്ന ഒന്നാണോ ഇത്? വിക്കി ഒരു രാഷ്ട്രീയപകപോക്കലിനു വേദിയാകുന്നത് കാണുമ്പോൾ വിഷമമുണ്ട്. നാളെ കണ്ണൂരിൽ മരിച്ചുവീണ ആർ.എസ്.എസ്സുകാർ എന്ന ഒന്നും, മരിച്ച സി.പി.എമ്മുകാർ എന്ന മറ്റൊന്നും തുടങ്ങി, ഇവർ തമ്മിൽ വിക്കിയിലും പരസ്പരം വെട്ടാൻ ശ്രമിക്കുമോ എന്നാണ് എന്റെ ശ‌ങ്ക.

-- നീലമാങ്ങ ♥♥✉  22:53, 10 മാർച്ച് 2008 (UTC)Reply

മൊത്തത്തിൽ ജാതിയും, മതവും, പാർട്ടിയും അടക്കം ഒരു പട്ടിക പ്രസിദ്ധീകരിക്കുകയാണെങ്കിൽ ഓൺലൈൻ സ്കോർ ബോർഡായി ഉപയോഗിക്കാം. സോർട്ടിംഗ് ഫിൽട്ടറിംഗ് ഒക്കെയുണ്ടെങ്കിൽ ഭേഷായി --പച്ചപീടിക 03:39, 11 മാർച്ച് 2008 (UTC)Reply

കൊലപാതകരാഷ്ട്രീയം തിരുത്തുക

ഈ താളിൽ രാഷ്ട്രീയത്തെക്കുറിച്ചല്ലല്ലോ പറയുന്നത്.. കൊലപാതകങ്ങളെക്കുറിച്ചല്ലേ? രാഷ്ട്രീയകൊലപാതകങ്ങൾ എന്ന തലക്കെട്ടായിരുന്നില്ലേ യോജിച്ചത്? --Vssun 05:42, 11 മാർച്ച് 2008 (UTC)Reply

  കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾ എന്നാക്കിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 15:38, 23 മേയ് 2008 (UTC)Reply

പറ്റിയ വിഷയം തിരുത്തുക

വിക്കിയിലെഴുതാന് പറ്റിയ വിഷയം തന്നെ!!!!ഈ ഒരു വിഷയം വിക്കിയെ രാഷ്ട്രീയവല്ക്കുന്നതിനു തുല്യമാണ ഇങ്ങനെയൊരു ലേഖനം വേണ്റ്റിയിരുന്നില്ല..കാര്യനിര്‌വാഹകരെവിടെപ്പോയി.വിക്കിയും മറ്റൊരു രാഷ്ട്രീയ സംഘട്ടനവേദിയായി ഉടനെ തന്നെ മാറുന്നതു കാണാം അല്ലെ--Riyad 07:47, 11 മാർച്ച് 2008 (UTC).Reply

വിതയത്തിൽ കമ്മീഷൻ? തിരുത്തുക

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾക്ക് തുടക്കം കുറിച്ച 1969-70 കാലഘട്ടത്തിൽ വന്ന ഒരു റിപ്പോർട്ട് (വിതയത്തിൽ കമ്മീഷൻ റിപ്പോർട്ട്) മൂലം അക്രങ്ങൾ കുടുതൽ രൂക്ഷമാകുകയും തലശ്ശേരിയിൽ വെച്ച പള്ളി സംരക്ഷിച്ചു എന്ന പേരിൽ സി.പി.എം പ്രവർത്തകനായിരുന്ന യു.കെ.കുഞ്ഞിരാമനെ ആർ.എസ്.എസ് വെട്ടിക്കൊലപ്പെടുത്തി എന്നും കണ്ടു. വിതയത്തിൽ കമ്മീഷൻ റിപ്പോർട്ട് എന്താണെന്ന് ആരെങ്കിലും ഒന്നു വിശദീകരിക്കാമോ? ഈ റിപ്പോർട്ടിനു ശേഷമാണ് സി.പി.എമ്മും,ആർ.എസ്.എസും തമ്മിലുള്ള രാഷ്ട്രീയ സ്പർദ്ധ കൂടുതൽ രൂക്ഷമായത്--അനൂപൻ 17:54, 12 മാർച്ച് 2008 (UTC)Reply

ശ്രദ്ധേയത തിരുത്തുക

ഇത് ക്രൈം റിക്കാർഡ് പോലെയാണ് തോന്നുന്നത്. പട്ടികയിലെ 'ഏതിരാളികൾ' എന്ന കോളം വിജ്ഞാനകോശസ്വഭാവമില്ലെന്ന് മാത്രമല്ല, രാഷ്ട്രീയവി‍ദ്വേഷം ജനിപ്പിക്കുന്നതാണ്. പട്ടിക en:List of assassinated Indian politicians മാതൃകയാക്കാം --Arjunkmohan (സംവാദം) 15:11, 26 ഏപ്രിൽ 2017 (UTC)   ആ കോളം ഒഴിവാക്കേണ്ടതാണ്.--KG (കിരൺ) 15:19, 26 ഏപ്രിൽ 2017 (UTC)Reply

ലേഖനം ഒഴിവാക്കേണ്ടതല്ലെ? തിരുത്തുക

ഇത് ഒഴിവാക്കി കണ്ണൂർ ജില്ല എന്നലേഖനത്തിൽ ലയിപ്പിക്കുന്നതല്ലെ നല്ലത്. വളരെ ചുരുക്കി ചേർക്കുന്നതല്ലെ നല്ലത്. --jigesh (സംവാദം) 18:12, 26 ഏപ്രിൽ 2017 (UTC)Reply

കേരളത്തിലെ രാഷ്ടീയ കൊലപാതകങ്ങൾ എന്ന് തിരിച്ചു വിട്ടതിനു ശേഷം ജില്ലകളെ പ്രത്യേകം ഖണ്ഡികയാക്കാം എന്നു കരുതുന്നു.--KG (കിരൺ) 18:45, 26 ഏപ്രിൽ 2017 (UTC)Reply

അങ്ങനെ വേണോ, വാർത്തകൾ പോലെ നൽകേണ്ടതുണ്ടോ, ഓരോ ജില്ലകളുടെ കോളത്തിൽ വളരെ ചുരുക്കി നൽകിയാൽ പോരെ, അല്ലെങ്കിൽ അതാത് രാഷ്ട്രീയ പാർട്ടികളുടെ കോളത്തിൽ. അല്ലാതെ വലിയ പ്രാധാന്യം വിക്കിപീഡിയയിൽ കൊടുക്കേണ്ടതുണ്ടോ?? കാരണം ഇതിൽ പല കൊലപാതകങ്ങളും ഇപ്പോഴും പ്രതിആരാണെന്ന് വ്യക്തമാക്കാതതും കോടതിയിൽ തെളിയാതെ പോകാത്തത് മാത്രമാണ്, അത് കൊണ്ട് പത്രങ്ങളിൽ വരുന്ന വാർത്തകൊണ്ട് നമ്മൽ വിക്കിപീഡിയയിൽ ഒരു തെളിവാക്കി മാറ്റണോ?? അടിസ്ഥാനമായ തെളിവില്ലാതെ ഇത് ഇവിടെ പ്രസിദ്ധീക്കരിക്കരുത് എന്നാണ് എന്റെ അഭിപ്രായം --jigesh (സംവാദം) 18:54, 26 ഏപ്രിൽ 2017 (UTC)Reply

"കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ" താളിലേക്ക് മടങ്ങുക.