" ...... അഖിലേന്ത്യാ റേഡിയോയുടെ നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹം. " ഇങ്ങനെ ഒരു വിവരം കേട്ടിട്ടില്ല... ദയവായി ഒന്നു വിശദമാക്കമോ..

ദീപു [Deepu] 08:55, 14 ഡിസംബർ 2006 (UTC)Reply

"Akhilenthya radioyil nirmaathavu" enno matto thiruthi ezhuthanam ennu thonnunnu. AIR-l programukalude producer aayirunnu ennanu uddeshichirikkunnathu. അപ്പി ഹിപ്പി (talk) 12:24, 14 ഡിസംബർ 2006 (UTC)Reply

താളിന്റെ പേര്‌ തിരുത്തുക

ഈ ലേഖനത്തിന്‌ ഉറൂബ് എന്ന പേരല്ലേ നല്ലത്? -- റസിമാൻ ടി വി 09:02, 12 ഏപ്രിൽ 2010 (UTC)Reply

അതെ. ഉറൂബ് എന്നു തന്നെയാക്കണമെന്നാണു എന്റെയും അഭിപ്രായം. --Jairodz (സംവാദം) 13:26, 28 ജനുവരി 2013 (UTC)Reply
അതെ ---ജോൺ സി. (സംവാദം) 15:00, 28 ജനുവരി 2013 (UTC)Reply

പി.സി. കുട്ടികൃഷ്ണൻ എന്ന പേരിന് പ്രചാരക്കുറവൊന്നുമില്ല. സാഹിത്യത്തിനു പുറമെയും അദ്ദേഹത്തിന് പ്രശസ്തിയുണ്ട് (പി.സി. കുട്ടികൃഷ്ണൻ എന്ന പേരിലാണ്). യഥാർത്ഥപേർ പ്രചാരത്തിലില്ലാത്തപ്പോൾ മാത്രം തൂലികാനാമം ഉപയോഗിച്ചാൽ പോരേ?--തച്ചന്റെ മകൻ (സംവാദം) 17:36, 28 ജനുവരി 2013 (UTC)Reply

ഒരു വ്യക്തി തൂലികാനാമത്തിലൂടെ പ്രശസ്തനായാൽ തീർച്ചയായും യഥാർത്ഥപേരിനും അത്യാവശ്യം പ്രചാരം ലഭിക്കും. അക്കാരണത്താൽ തന്നെ ഉറൂബ് എന്നാൽ പി.സി. കുട്ടികൃഷ്ണൻ ആണെന്നു ഒരു നല്ല ശതമാനം മലയാളികൾക്ക് അറിയാം. എങ്കിലും കൂടുതൽ അറിയപ്പെടുന്ന പേരാണ് തലക്കെട്ടാവേണ്ടത്. ഏതാണ്ട് സമാനമായ ഉദാഹരണം: പ്രേംനസീർ - അബ്ദു ഖാദർ. --Jairodz (സംവാദം) 17:49, 28 ജനുവരി 2013 (UTC)Reply
പ്രേം നസീർ അബ്ദുക്കാദറാണെന്ന് എത്ര മലയാളികൾക്കറിയാം? പി.സി. കുട്ടികൃഷ്ണൻ താങ്കൾ പറഞ്ഞ 'അത്യാവശ്യം പ്രചാരം' അല്ല. അത് അറിയാൻ ഉറൂബ് (-wiki) എന്ന വാക്കുകൂടി തിരഞ്ഞുനോക്കുക. ഉറൂബിനു തുല്യമായോ അതിലധികമോ പി.സി. കുട്ടികൃഷ്ണൻ എന്ന പേരിന് പ്രചാരമുണ്ട്. ആകാശവാണിയിലായാലും മനോരമയിലായാലും ഏതു പൊതുവേദിയിലായാലും ഇദ്ദേഹം സ്വന്തം പേരിൽത്തന്നെയാണ് അറിയപ്പെട്ടിരുന്നത്.--തച്ചന്റെ മകൻ (സംവാദം) 20:52, 28 ജനുവരി 2013 (UTC)Reply
എന്റെ ഉദാഹരണം മികച്ചതായിരിക്കില്ല. പക്ഷേ ഉറൂബ് എന്ന പേരിനോളമോ അതിനപ്പുറമോ പ്രചാരം പി.സി. കുട്ടികൃഷ്ണൻ എന്നതിനുണ്ടെന്നു തോന്നുന്നില്ല. മറ്റു വേദികളിൽ അദ്ദേഹം യഥാർത്ഥ പേരിൽ അറിയപ്പെട്ടിരുന്നു എന്നതുകൊണ്ട് തലക്കെട്ട് അതാവണമെന്നു പറയുന്നതിനോടു യോജിക്കുന്നില്ല. സാഹിത്യകാരൻ എന്ന നിലയിൽ തന്നെയാണു അദ്ദേഹത്തിന്റെ പ്രാഥമിക പ്രശസ്തി എന്നതു തർക്കമില്ലാത്ത കാര്യമാണ്. സാഹിത്യരംഗത്ത് ഉറൂബ് എന്നു പേരിൽ തന്നെയാണ് ഏകദേശം എല്ലാ കൃതികളും അദ്ദേഹം രചിച്ചത് എന്നാണെന്റെ അറിവ്. താങ്കൾ തിരഞ്ഞുനോക്കാൻ പറഞ്ഞ രീതി വ്യക്തമായില്ല. --Jairodz (സംവാദം) 05:20, 29 ജനുവരി 2013 (UTC)Reply
TM പറഞ്ഞത് ശരിയാണ്,ഉറൂബിനോളം പ്രശസ്തി പി.സി.കുട്ടികൃഷ്ണനും ഉണ്ട്,അതു കൊണ്ട് രണ്ടും ശീർഷത്തിൽ വച്ച് ഒന്നു വലയത്തിൽ സൂക്ഷിച്ചുകൂടേ? ‌-ബിനു (സംവാദം) 06:17, 29 ജനുവരി 2013 (UTC)Reply
ലേഖനം വികസിപ്പിച്ചിട്ടുണ്ട്. ശീർഷത്തിൽ അനാവശ്യമായി വലയം ഉപയോഗിക്കേണ്ടതില്ല. പി.സി. കുട്ടികൃഷ്ണൻ അല്ലെങ്കിൽ ഉറൂബ്; ഏതെങ്കിലും ഒന്നു മതി. ഉറൂബ് എന്ന തൂലികാനാമത്തിലൂടെ തന്നെയാണ് അദ്ദേഹം പ്രശസ്തിയാർജ്ജിക്കുന്നത്. ഉറൂബ് എന്നുള്ളത് ഒരു വിശേഷണമല്ലെന്നിരിക്കെ അദ്ദേഹം കൂടുതൽ അറിയപ്പെടുന്ന ആ പേരിലേക്ക് തലക്കെട്ട് മാറ്റണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു. കൂടുതൽ പേരുടെ അഭിപ്രായമറിഞ്ഞാൽ തീരുമാനമെടുക്കാമായിരുന്നു. --Jairodz (സംവാദം) 12:59, 29 ജനുവരി 2013 (UTC)Reply
ഉറൂബ് എന്നത് തന്നെ ആണ് കൂടുതൽ നല്ലത്. ഇനി യഥാർത്ഥപേര് തന്നെ തലകെട്ട് ആവണം എന്നുണ്ടെങ്കിൽ ഇവിടെ ( ഗണ്ഡം രണ്ട് സുവർണ്ണകാലം) ചെയ്ത പോലെ വലയത്തിൽ ( പി.സി. കുട്ടികൃഷ്ണൻ) വെച്ചുകൂടെ - Irvin Calicut....ഇർവിനോട് പറയു 13:29, 29 ജനുവരി 2013 (UTC)Reply
ഉറൂബാണ് പ്രചാരം. സെർച്ചിൽ വലയം ഇർവിൻ പറഞ്ഞതിന്റെ വിപരീതവും കാണുന്നുണ്ട്.--റോജി പാലാ (സംവാദം) 13:38, 29 ജനുവരി 2013 (UTC)Reply
അഭിപ്രായങ്ങൾ കണിക്കിലെടുത്ത് കൂടുതൽ പ്രചാരമുള്ള പേരിലേക്ക് തലക്കെട്ട് മാറ്റുന്നു. --Jairodz (സംവാദം) 17:55, 29 ജനുവരി 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഉറൂബ്&oldid=4026550" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉറൂബ്" താളിലേക്ക് മടങ്ങുക.