അത്താഴം സൂര്യാസ്തമനത്തിനു മുൻപ് കഴിക്കണം എന്ന് ആയുർവേദം പറയുന്നു,രാത്രിയിൽ ഭക്ഷണം പാടില്ല. അതുകൊണ്ട് രാത്രി എന്നതിനു പകരം ദിനാന്ത്യത്തിലോ രാത്രിയിലോ എന്നാക്കുന്നത് നന്നായിരിക്കും.--ബിനു (സംവാദം) 05:10, 5 ഫെബ്രുവരി 2013 (UTC)Reply

വർത്തമാനകാലത്ത് മലയാളികൾ അത്താഴം എന്നത് ഡിന്നറിനു സമാനപദമായി പറയുന്നതാണ്. നിത്യജീവിതത്തിൽ വാക്കുകളിലെ ക്രിയ സംസ്കൃതത്തിലെ മൂല അർത്ഥം പോലെ ചെയ്യണം എന്നുണ്ടോ. നിലവിൽ ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നാണ് നോക്കേണ്ടത് --ഷിജു അലക്സ് (സംവാദം) 05:37, 5 ഫെബ്രുവരി 2013 (UTC)Reply

ഷിജൂ

  • വർത്തമാനകാലത്ത് മലയാളികൾ അത്താഴം എന്നത് ഡിന്നറിനു സമാനപദമായി പറയുന്നതാണ്- അത്താഴവും വിവർത്തനം ചെയ്തു വേണോ കഴിക്കാൻ,English-കാരുടെ പാത്രത്തിൽ നോക്കിവേണോ നമ്മുടെ അത്താഴം എന്തെന്നു തീരുമാനിക്കാൻ? അത്താഴം എന്ന താളിൽ ഇന്നത്തെ അത്താഴമാണ്.ഇന്നലത്തെ അത്താഴവും കൂട്ടത്തിൽ വിളമ്പിക്കൂടെ എന്നാണു ചോദ്യം.
  • നിത്യജീവിതത്തിൽ വാക്കുകളിലെ ക്രിയ സംസ്കൃതത്തിലെ മൂല അർത്ഥം പോലെ ചെയ്യണം എന്നുണ്ടോ--ഇതിൽ സംസ്കൃതമായി ഒന്നുമില്ല , അത്താഴം നമ്മുടെ ദ്രാവിഡ പഴഞ്ചോറാണ്.--ബിനു (സംവാദം) 06:55, 5 ഫെബ്രുവരി 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അത്താഴം&oldid=1640450" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അത്താഴം" താളിലേക്ക് മടങ്ങുക.