ഇതിൽ ഫയർ മാത്രമേ ഉള്ളല്ലോ,സേഫ്റ്റിയേക്കുറിച്ചൊന്നുമില്ല. ഇതിലെ വിവരങ്ങൾ അഗ്നി താളിലേക്ക് ലയിപ്പിക്കാം എന്ന് തോന്നുന്നു.--അഭി 17:31, 21 ഒക്ടോബർ 2008 (UTC)Reply

ഒരു പുതുമുഖം വളരെ താല്പര്യമെടുത്ത് തുടങ്ങിയതാണ്‌. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അദ്ദേഹം എഡിറ്റ് ചെയ്യുന്നുമുണ്ട്. ലയിപ്പിക്കേണ്ട എന്നെന്റെ അഭിപ്രായം. --Anoopan| അനൂപൻ 17:39, 21 ഒക്ടോബർ 2008 (UTC)Reply

രണ്ട് ദിവസം കിടക്കട്ടെന്നേ. പുള്ളി വിക്കി എഡിറ്റിങ്ങുമായി പരിചയിച്ചു വരുന്നതേ ഉണ്ടാവുകയുള്ളൂ. ചിലപ്പോൾ ഇതു നല്ല ഒരു ലേഖനമായി വികസിച്ച്ചേക്കാം. --Shiju Alex|ഷിജു അലക്സ് 17:41, 21 ഒക്ടോബർ 2008 (UTC)Reply

ഫയർ ആൻഡ് സേഫ്റ്റി ഇപ്പോഴത്തെ ഒരു എഞ്ചിനീയറിങ്ങ് വിഷയമല്ലേ? --ജ്യോതിസ് 17:46, 21 ഒക്ടോബർ 2008 (UTC)Reply

ഇപ്പോഴും ഇത് അങ്ങനെ തന്നെ കിടക്കുന്നു. എന്തു ചെയ്യണം? --Anoopan| അനൂപൻ 13:04, 17 ഡിസംബർ 2008 (UTC)Reply

പേരു മാറ്റണം --ചള്ളിയാൻ ♫ ♫ 17:06, 17 ഡിസംബർ 2008 (UTC)Reply

രക്ഷിക്കാൻ ഒരു ശ്രമം

തിരുത്തുക

ഇതിന്റെ ഉള്ളടക്കത്തിൽ കുറെ മലയാളീകരിച്ചിട്ടുണ്ട്. പിന്നെ ഉള്ളടക്കത്തിനനുസരിച്ച് പേരു മാറ്റിയിട്ടുണ്ട്. അഗ്നിയുടെ തരം തിരിക്കൽ എന്ന വിഭാഗത്തിൽ വ്യക്തമായ വിവരങ്ങൾ ചേർക്കാനുണ്ട്. അറിയാവുന്ന വിധത്തിൽ ചേർത്തിട്ടുണ്ട്. വൃത്തിയാക്കുക, നീക്കം ചെയ്യുക എന്നീ ഫലകങ്ങൾ നീക്കം ചെയ്യാൻ അഭ്യർഥിക്കുന്നു. --  Rameshng | Talk  09:49, 4 ജനുവരി 2009 (UTC)Reply


തലക്കെട്ട്

തിരുത്തുക

തലക്കെട്ടു വീണ്ടും മാറ്റേണ്ടി വരുമെന്നു തോന്നുന്നു. അഗ്നിബാധ, അഗ്നിശമനം, അഗ്നിസുരക്ഷ ഇവ ബന്ധമുള്ളവയാണെങ്കിലും വ്യത്യസ്ഥവിഷയങ്ങളാണ്. അഗ്നിസുരക്ഷ, Fire Protection ഉം അഗ്നിശമനം, Fire Extinguishing ഉം ആണ്. ആദ്യത്തേത് അഗ്നിബാധ തടയാനും, മറ്റേത് അഗ്നിബാധ നിറുത്താനും എടുക്കുന്ന നടപടികളാണ് ഇതുവരെ ഈ ലേഖനത്തിൽ അഗ്നിസുരക്ഷയെക്കുറിച്ച് ഒന്നുമെഴുതിയിട്ടില്ല. അത് കുറച്ചു വിപുലവുമാണ് . എല്ലാം കൂടി ഒറ്റലേഖനത്തിൽ തന്നെ വേണോ ? - --ബിപിൻ 18:16, 5 ജനുവരി 2009 (UTC)Reply

ഓരോ വിഷയവും വികസിക്കുന്നതിനനുസരിച്ച് വ്യത്യസ്ത ലേഖനങ്ങളായി പിരിച്ചാൽ പോരേ. പക്ഷെ അങ്ങനെ വേണമെങ്കിൽ ഇപ്പോൾ എല്ലാം കൂടി അഗ്നി എന്ന ഒറ്റത്താളിൽ ആക്കുന്നതാവും നല്ലത്. അല്ലെങ്കിൽ പല ലേഖനങ്ങൾ കൂടി ഒരു ബന്ധവുമില്ലാതെ കുഴഞ്ഞു മറിഞ്ഞു പോകും. --Shiju Alex|ഷിജു അലക്സ് 18:39, 5 ജനുവരി 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അഗ്നി_സുരക്ഷ&oldid=658253" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അഗ്നി സുരക്ഷ" താളിലേക്ക് മടങ്ങുക.