ഷിറാസ്
ഷിറാസ് (// ⓘ; പേർഷ്യൻ: شیراز // ⓘ) ഇറാനിലെ ഏറ്റവും ജനസംഖ്യയുള്ള അഞ്ചാമത്തെ നഗരവും[3] അതിലെ ഫാർസ് പ്രവിശ്യയുടെ തലസ്ഥാനവുമാണ്. ചരിത്രപരമായി പാർസ് (پارس, Pārs) എന്നും പേർസിസ് എന്നും ഈ നഗരം അറിയപ്പെടുന്നു.[4] 2016 ലെ ദേശീയ കനേഷുമാരി പ്രകാരം, 1,565,572 ആളുകളുണ്ടായിരുന്ന ഈ നഗരത്തിൻറെ ബിൽറ്റ്-അപ്പ് ഏരിയയിലും സദ്രയിലുമായി ഏകദേശം 1,800,000 നിവാസികൾ അധിവസിക്കുന്നു.[5] 2021 ലെ ഒരു സെൻസസ് നഗരത്തിലെ ജനസംഖ്യ 1,995,500 ആളുകളായി വർദ്ധിച്ചതായി കാണിക്കുന്നു.[6] തെക്കുപടിഞ്ഞാറൻ ഇറാനിൽ റുഡ്ഖാനെ ഖോഷ്ക് (ലിറ്റ്. 'വരണ്ട നദി') എന്ന സീസണൽ നദിക്കരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. മിതമായ കാലാവസ്ഥയുള്ള ഈ നഗരം ആയിരത്തിലധികം വർഷങ്ങളായി ഒരു പ്രാദേശിക വ്യാപാര കേന്ദ്രമാണ്. പുരാതന ഇറാനിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ് ഷിറാസ്.
ഷിറാസ് شیراز | |||||||||
---|---|---|---|---|---|---|---|---|---|
Clockwise from top: Skyline of Shiraz, Tomb of Saadi, Shāh Chérāgh, Nasir-ol-Molk Mosque, Eram Garden, Karim Khan Citadel, Tomb of Hafez | |||||||||
| |||||||||
Nickname(s): സിറ്റി ഓഫ് ഗാർഡൻസ് | |||||||||
Coordinates: 29°36′36″N 52°32′33″E / 29.61000°N 52.54250°E | |||||||||
Country | ഇറാൻ | ||||||||
പ്രവിശ്യ | ഫാർസ് പ്രവിശ്യ | ||||||||
County | ഷിറാസ് | ||||||||
Bakhsh | Central | ||||||||
• മേയർ | Ehsan Asnāfi | ||||||||
• നഗരം | 240 ച.കി.മീ.(86.487 ച മൈ) | ||||||||
• ഭൂമി | 240 ച.കി.മീ.(86.487 ച മൈ) | ||||||||
• ജലം | 0 ച.കി.മീ.(0 ച മൈ) 0% | ||||||||
ഉയരം | 1,500 മീ(5,200 അടി) | ||||||||
(2016 census) | |||||||||
• ജനസാന്ദ്രത | 6,670/ച.കി.മീ.(18,600/ച മൈ) | ||||||||
• നഗരപ്രദേശം | 1,565,572[2] | ||||||||
• മെട്രോപ്രദേശം | 1,800,000[1] | ||||||||
• Population rank | 5th (Iran) | ||||||||
സമയമേഖല | UTC+03:30 (IRST) | ||||||||
• Summer (DST) | UTC+04:30 (IRDT) | ||||||||
ഏരിയ കോഡ് | 071 | ||||||||
Routes | Invalid type: Road Invalid type: Road Invalid type: Road Upcoming: Shiraz–Isfahan Freeway | ||||||||
License plate | 63–93 | ||||||||
വെബ്സൈറ്റ് | shiraz |
ടിറാസിഷ് എന്നൊരു നഗരത്തെക്കുറിച്ചുള്ള ആദ്യകാല പരാമർശം 2000 ബിസിഇ മുതലുള്ള എലാമൈറ്റ് കളിമൺ ഫലകങ്ങളിലാണുള്ളത്. 693 CE-ൽ അറബ് ഉമയ്യദ് ഖിലാഫത്ത് പുനഃസ്ഥാപിക്കുകയോ അല്ലെങ്കിൽ സ്ഥാപിക്കുകയോ ചെയ്ത ആധുനിക നഗരം യഥാക്രമം 9-ഉം 10-11-ഉം നൂറ്റാണ്ടുകളിൽ യഥാക്രമം ഇറാനിയൻ സഫാരിദ്, ബുയിദ് രാജവംശങ്ങൾക്ക് കീഴിൽ ഒരു പ്രമുഖ നദകമായി വളർന്നു. പതിമൂന്നാം നൂറ്റാണ്ടിൽ, ഷിറാസ് നഗരത്തിലെ ഭരണാധികാരിയുടെ പ്രോത്സാഹനവും നിരവധി പേർഷ്യൻ പണ്ഡിതന്മാരുടെയും കലാകാരന്മാരുടെയും സാന്നിധ്യവും കാരണം കലകളുടെയും അക്ഷരങ്ങളുടെയും ഒരു പ്രമുഖ കേന്ദ്രമായി ഇത് മാറി. 1750 മുതൽ 1800 വരെ സാൻഡ് രാജവംശത്തിന്റെ കാലത്ത് ഇത് ഇറാന്റെ തലസ്ഥാനമായിരുന്നു. ഇറാനിലെ പ്രശസ്തരായ രണ്ട് കവികളായ ഹഫീസും സാദിയും ഷിറാസിൽ നിന്നുള്ളവരാണ്, അവരുടെ ശവകുടീരങ്ങൾ നിലവിലെ നഗരാതിർത്തിയുടെ വടക്ക് വശത്താണുള്ളത്.
ഇറാനിലെ പ്രമുഖ ടൂറിസ്റ്റ് നഗരങ്ങളിലൊന്നായ ഷിറാസ്, കവികളുടെയും സാഹിത്യത്തിന്റെയും പൂക്കളുടെയും നഗരം എന്നും അറിയപ്പെടുന്നു.[7][8] ഇറാം ഉദ്യാനം പോലെ നഗരത്തിലുടനീളം കാണാൻ കഴിയുന്ന നിരവധി പൂന്തോട്ടങ്ങളും ഫലവൃക്ഷങ്ങളും ഉള്ളതിനാൽ നിരവധി ഇറാനികൾ ഇത് പൂന്തോട്ടങ്ങളുടെ നഗരമായി കണക്കാക്കുന്നു. ലോകത്തിലെ തന്നെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഷിറാസ് നഗരം. എല്ലാ വർഷവും ലോകമെമ്പാടുമുള്ള നിരവധി വിനോദസഞ്ചാരികൾ ഷിറാസ് നഗരം സന്ദർശിക്കുന്നു. ഷിറാസിൽ ചരിത്രപരമായി ഒരു പ്രധാന ജൂത, ക്രിസ്ത്യൻ സമൂഹങ്ങൾ ഉണ്ടായിരുന്നു. ഷിറാസിന്റെ കരകൗശല വസ്തുക്കളിൽ ത്രികോണാകൃതിയിലുള്ള മൊസൈക്ക് വർക്കുകളും വെള്ളി പാത്രങ്ങൾ; പൈൽ പരവതാനി നെയ്ത്ത്, ഗ്രാമങ്ങളിലും ഗോത്രങ്ങളിലും ഗിലിം എന്നും ജാജിം എന്നും വിളിക്കപ്പെടുന്ന കിലിം നെയ്ത്ത് എന്നിവ ഉൾപ്പെടുന്നു.[9] നഗരത്തിലെ പ്രബലമായ വ്യവസായങ്ങളിൽ സിമന്റ്, പഞ്ചസാര, വളങ്ങൾ, തുണി ഉൽപന്നങ്ങൾ, മര ഉൽപന്നങ്ങൾ, ലോഹപ്പണികൾ, റഗ്ഗുകൾ എന്നിവ ഉൾപ്പെടുന്നു. ഒരു പ്രധാന എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്ന ഷിറാസിൽ ഇറാന്റെ ഇലക്ട്രോണിക് വ്യവസായങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിരുക്കുന്നതോടൊപ്പം ഇറാന്റെ ഇലക്ട്രോണിക് നിക്ഷേപത്തിന്റെ 53 ശതമാനവും ഈ നഗരത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു.[10] ഇറാന്റെ ആദ്യത്തെ സോളാർ പവർ പ്ലാന്റ് ഈ നഗരത്തിലാണ്.[11] അടുത്തിടെ, ഷിറാസിന്റെ ആദ്യത്തെ കാറ്റാടി യന്ത്രം നഗരത്തിനടുത്തുള്ള ബാബകുഹി പർവതത്തിന് മുകളിൽ സ്ഥാപിക്കപ്പെട്ടു.
പദോൽപ്പത്തി
തിരുത്തുക1970 ജൂണിൽ നഗരത്തിന്റെ തെക്ക് പടിഞ്ഞാറൻ കോണിലുള്ള ഒരു ഇഷ്ടിക ഫാക്ടറിക്ക് വേണ്ടി ഒരു ചൂളയുണ്ടാക്കാൻ കുഴിക്കുന്നതിനിടെ കണ്ടെത്തിയ, 2000 ബിസിഇ മുതലുള്ള എലാമൈറ്റ് കളിമൺ ഫലകങ്ങളിലാണ് നഗരത്തെക്കുറിച്ചുള്ള ആദ്യ പരാമർശം അടങ്ങിയിരിക്കുന്നത്. പുരാതന എലാമൈറ്റ് ഭാഷയിൽ എഴുതിയിരിക്കുന്ന കളിമൺ ഫലകങ്ങളിൽ ടിറാസിസ് എന്നു പേരുള്ള ഒരു നഗരത്തെക്കുറിച്ച് എഴുതിയിരിക്കുന്നു.[12] സ്വരസൂചകമായി, ഇത് /tiračis/ അല്ലെങ്കിൽ /ćiračis/ എന്ന് വ്യാഖ്യാനിക്കപ്പെടുന്നു. ഈ പേര് പഴയ പേർഷ്യനിൽ /širājiš/; എന്നും പതിവ് ശബ്ദമാറ്റത്തിലൂടെ ആധുനിക പേർഷ്യൻ നാമമായ ഷിറാസ് എന്നതിലേയ്ക്കും വരുന്നു. നഗരത്തിന്റെ കിഴക്ക് രണ്ടാം നൂറ്റാണ്ടിലെ സസാനിഡ് അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയ കളിമൺ മുദ്രകളിലും ഷിറാസ് എന്ന പേര് കാണപ്പെടുന്നു. ചില പ്രാദേശിക എഴുത്തുകാരുടെ അഭിപ്രായത്തിൽ, ഫിർദൗസിയുടെ ഷാഹ്‌നാമ പ്രകാരം ലോകത്തിലെ മൂന്നാമത്തെ ഷാ (രാജാവ്) തഹ്‌മുറസിന്റെ മകനിൽ നിന്നാണ് ഷിറാസ് എന്ന പേര് ഉരുത്തിരിഞ്ഞതെന്നാണ്.[13]
ഭൂമിശാസ്ത്രം
തിരുത്തുകഇറാന്റെ തെക്ക് ഭാഗത്തും ഫാർസ് പ്രവിശ്യയുടെ വടക്കുപടിഞ്ഞാറുമായാണ് ഷിറാസ് നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,500 മീറ്റർ (4,900 അടി) ഉയരത്തിൽ സാഗ്രോസ് മലനിരകളുടെ താഴ്വരയിലെ ഒരു ഹരിത സമതലത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ടെഹ്‌റാനിൽ നിന്ന് 800 കിലോമീറ്റർ (500 മൈൽ) തെക്ക് മാറിയാണ് ഷിറാസ് നഗരം സ്ഥിതിചെയ്യുന്നത്.[14]
അവലംബം
തിരുത്തുക- ↑ "Major Agglomerations of the World – Population Statistics and Maps". citypopulation.de. 2018-09-13. Archived from the original on 2018-09-13.
- ↑ "Statistical Center of Iran > Home".
- ↑ ^ After Tehran, Mashhad, Esfahan and Karaj; in 2015 Shiraz had a total population of 1,565,572.
- ↑ Sykes, Percy (1921). A History of Persia. London: Macmillan and Company. p. 43.
- ↑ "IRAN: Fars / فارس". citypopulation.de. Retrieved 24 December 2016.
- ↑ last26021401.xlsx (live.com)
- ↑ (Iran Chamber Society) "Shiraz" (php file)
- ↑ ""Shiraz"". Archived from the original on 2012-07-19. Retrieved 2022-11-24.
- ↑ محمد جواد مطلع. "the physical features of Shiraz". Shirazcity.org. Archived from the original on 2009-02-17. Retrieved 5 May 2011.
- ↑ "ARSH Co. site". Arshksco.com. Archived from the original on 7 July 2011. Retrieved 5 May 2011.
- ↑ "Iran's first solar power plant comes on stream". tehran times. 11 January 2009. Retrieved 25 September 2010.
- ↑ Cameron, George G. Persepolis Treasury Tablets, University of Chicago Press, 1948, pp. 115.
- ↑ Conder, Josiah (1827). Persia and China. Printed for J. Duncan. p. 339.
- ↑ "Shiraz". Landofaryan.tripod.com. Retrieved 5 May 2011.