ലോകപ്രശസ്ത അറേബ്യൻ കഥയായ ആയിരത്തൊന്നു രാവുകളിലെ കേന്ദ്രകഥാപാത്രം. ഷഹരിയാറോട് ഭാര്യയായ ഷഹറസാദ പറയുന്ന കഥകളായാണ് ആയിരത്തൊന്ന് രാവുകളുടെ ചട്ടക്കൂട് ഒരുക്കിയിരിക്കുന്നത്. ആയിരത്തൊന്ന് രാവുകളുടെ സംഹാരം ഇങ്ങനെയാണ്

ഷഹരിയാറുടെ നിർദ്ദേശാനുസാരം നാടിന്റെ നാനാഭാഗത്ത് നിന്നും എഴുത്തുകാർ വന്ന് ഈ കഥ 30 വാല്യങ്ങളിലായി എഴുതി.മൂലകൃതി സുവർണ പേടകത്തിലാക്കി ഖജനാവിൽ സൂക്ഷിക്കാനും എണ്ണമറ്റ പതിപ്പുകൾ ഉണ്ടാക്കി പ്രജകളുടേയും സന്തതിപരമ്പരകളുടേയും വിജ്ഞാന പോഷണത്തിനായി നാടൊട്ടുക്കും വിതരണം ചെയ്യാനും കൽപനയായി

.

ഷഹരിയാറോട് ഭാര്യയായ ഷഹറസാദ കഥ പറയുന്നത്

കഥകളിൽ വിവരിച്ചിരിക്കുന്ന രാജകൊട്ടാരവും അന്തഃപുരവും ദർബാറുകളുമൊക്കെ അബ്ബാസിദ് ദരണാധികാരിയായ ഹാരൂൺ അൽ റഷീദിലേക്കാണ് സൂചന നൽകുന്നത്. പല കഥകളിലും ഹാറൂൺ റഷീദ് തന്നെ പ്രത്യക്ഷപ്പെടുന്നു. അദ്ദേഹത്തിന്റെ മന്ത്രിയായ ജാഫർ, ആരാച്ചാർ മസ്റൂർ, ആസ്ഥാനകവി അബൂനുവാസ് എന്നിവരൊക്കെയും പല ഘട്ടങ്ങളിൽ പലകഥകളിൽ വരുന്നു. ഈ സൂചനകളിൽ നിന്നൊക്കെ മനസ്സിലാകുന്നത് ഷഹരിയാർ ഹാറൂൻ അൽ റഷീദ് തന്നെയാണ് എന്നാണ്.

വിധി വശാൽ സ്ത്രീ വിരോധിയായ ഷഹരിയാർ രാജാവ് ഓരോ ദിവസം ഓരോ സ്ത്രീയെ പരിണയിക്കുകയും അടുത്ത ദിവസം അവരെ കൊന്നുകളയുകയും ചെയ്യുന്ന പതിവ് തെറ്റിക്കുന്ന ഷഹറസാദ എന്ന മിടുക്കിയായ മന്ത്രി പുത്രിയിലൂടെയാണ് ആയിരത്തൊന്ന് രാവുകളുടെ കഥ മുന്നേറുന്നത്. 1000 രാത്രികൾ തീരുമ്പോൾ ഷഹറസാദ ഷഹരിയാറിന്റെ മൂന്ന് കുട്ടികളുടെ അമ്മയായിക്കഴിഞ്ഞിരുന്നു. കഥ അവസാനിക്കുമ്പോഴേക്കും രാജാവിന്റെ സ്ത്രീകളോടുള്ള മനോഗതിയല്ല, മറിച്ച് ലോകവീക്ഷണം തന്നെ മാറുന്നു.

"https://ml.wikipedia.org/w/index.php?title=ഷഹരിയാർ&oldid=3758670" എന്ന താളിൽനിന്ന് ശേഖരിച്ചത്