ശ്രീ ശ്വേതാംബർ മൂർത്തിപൂജക് ജൈന സംഘ ക്ഷേത്രം

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ ജൈന ക്ഷേത്രമാണ് ശ്രീ ശ്വേതാംബർ മൂർത്തിപൂജക് ജൈന സംഘ ക്ഷേത്രം. 2011 മേയിലാണ് ഈ ക്ഷേത്രം സ്ഥാപിതമായത്. ദിൽവാരയിലെ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീവാസു പൂജ്യ സ്വാമിയുടെ മൂർത്തിയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒൻപതു ദിവസം നീണ്ട ആഘോഷങ്ങളോടെയാണ് പ്രാൺ പ്രതിഷ്ഠാചടങ്ങുകൾ നടന്നത്. രാജസ്ഥാനിൽ നിന്നുമുള്ള ശില്പികൾ കിരൺ കുമാർ, മഗൻ മാലിക്ക് എന്നിവരുടെ നേതൃത്വത്തിലാണ് നാല് വർഷങ്ങൾ കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയത്. 40 ലോറി മാർബിൾ ക്ഷേത്രനിർമ്മിതിക്കായി ഉപയോഗിച്ചു.