ശ്രീരാം സേന

(ശ്രീരാമസേന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീരാം സേന (ശ്രീരാമന്റെ സേന എന്നർഥം വരുന്ന) എന്ന രാഷ്ട്രീയേതര-തീവ്ര ഹൈന്ദവ സംഘടന, 1960-ൽ ശിവസേനാ നേതാവ് ബാൽ താക്കറയുടെ വലം കയ്യായിരുന്ന കൽക്കിജി മഹാരാജ് രൂപം കൊടുത്തതാണ്.[അവലംബം ആവശ്യമാണ്] സദാചാര അക്രമണങ്ങളുമായി ബന്ധപെട്ട് ശ്രീരാം സേന വാർത്തമാധ്യമങ്ങളിൽ ശ്രദ്ധകേന്ദ്രം ആയിരുന്നു.

ശ്രീ രാം സേന
ചുരുക്കപ്പേര്SRS
രൂപീകരണം11 July, 2005
സ്ഥാപകർപ്രമോദ് മുത്തലിക്
തരംവർഗ്ഗീയത
ആസ്ഥാനംകർണാടക
Location
ഔദ്യോഗിക ഭാഷ
കന്നഡ , ഹിന്ദി, ഇംഗ്ലീഷ്
President
പ്രമോദ് മുത്തലിക്
പ്രധാന വ്യക്തികൾ
ഗംഗാദർ കുൽകർണി സിദ്ധാലിംഗ സ്വാമി

എന്നാൽ സംഘപരിവാർ സംഘടനയായ ബജരംഗ് ദള്ളിൽ മുമ്പ് പ്രവർത്തിച്ചിട്ടുള്ള ശ്രീരാമസേന ദേശീയ പ്രസിഡന്റ് പ്രമോദ് മുത്തലിക് ആണ് മാധ്യമ ശ്രദ്ധ നേടിയത്.[1] ശ്രീരാമ സേനയുടെ അക്ക്രമങ്ങൾ വർധിച്ചപ്പോൾ സംഘപരിവാർ ഉൾപ്പെടെ, നിരവധി രാഷ്ട്രീയ-രാഷ്ട്രീയേതര സംഘടനകൾ ഈ സംഘടനയെ നിരോധിക്കണം എന്നാവശ്യപ്പെട്ടു.[2][3]

അന്തർദേശീയ പ്രസിഡണ്ട്‌

തിരുത്തുക

അന്തർ ദേശീയ തലത്തിലും പ്രവർത്തിക്കുന്ന ശ്രീരാം സേനയുടെ അന്തർദേശീയ പ്രസിഡന്റ് കൂടിയാണ് സ്ഥാപകനായ കല്ക്കിജി മഹാരാജ്. ശ്രീരാമന്റെയും കൃഷ്ണന്റെയും ഭക്തനായ കല്ക്കിജി മഹാരാജ്, ഹിമാലയത്തിലും ബദരീനാഥിലും നിരവധികാലം കഴിഞ്ഞിരുന്നു. പിന്നീട് ശിവസേനയിൽ ചേരുകയും ബാൽ താക്കറയുമായി ചേർന്ന് പ്രവർത്തിച്ച് വടക്കേ ഇന്ത്യയിലെ ശിവസേനയുടെ നേതാവായി മാറി. അന്ന് "ഇസെഡ്" വിഭാഗത്തിൽ പെട്ട സുരക്ഷ ലഭിച്ചിരുന്ന ഇദ്ദേഹത്തിന് ഇന്ത്യയിലെ നിരവധി ഉന്നതരായ രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം ഉണ്ട്. നിരവധി ഹിന്ദു ബിസ്സിനെസ് സമ്പന്നരുമായി ബന്ധമുള്ള കല്ക്കിജി, ശ്രീരാം സേനയുടെ പ്രവർത്തനം ലോകത്തിന്റെ മറ്റിടങ്ങളിൽ വ്യാപിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ആണ്. കൽക്കിജിക്ക് ക്യാനഡയിലും സ്വിറ്റ്സർലാന്റിലും പഞ്ചനക്ഷത്ര ഹോട്ടൽ ഉണ്ട്.

ദേശീയ പ്രസിഡണ്ട്‌

തിരുത്തുക

മഹാരാഷ്ട്രക്കടുത്തുള്ള കർണാടകയിലെ മറാത്തി കുടുംബത്തിൽ നിന്നുള്ള പ്രമോദ് മുത്തലിക് ആണ് ശ്രീരാം സേനയുടെ ദേശീയ പ്രസിഡന്റ്.

പ്രവർത്തനം

തിരുത്തുക

രാജ്യത്തിലെ ഹിന്ദു വിരുദ്ധ നിലപാടുകളും അഴിമതികളും ആരോപിച്ച് കോണ്ഗ്രസിനെ നിശിതമായി വിമർശിക്കുന്നു. കോണ്ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ വിമർശിക്കുകയും ഹിന്ദുക്കൾക്ക് വിവിധ തീർഥാടന കേന്ദ്രങ്ങളിൽ നികുതി പിൻവലിക്കണമെന്ന് വാദിക്കുകയും ചെയ്യുന്നു. അമർനാഥ്‌ തീർഥയാത്രക്ക് ജമ്മു കാശ്മീർ സർക്കാർ നികുതി ഏർപ്പെടുത്തിയ വിഷയത്തിന്മേൽ ശ്രീരാം സേന പ്രവർത്തകർ സമരങ്ങൾ സംഘടിപ്പിച്ചു. ക്രിക്കെറ്റ് മത്സരങ്ങളിലെ ചീർഗേൾസ്‌ അവതരണത്തെയും വാലന്റൈൻ ദിന ആഘോഷങ്ങളെയും ഫാഷൻ ഷോകളെയും രാജ്യത്തിന്റെ സംസ്കാരത്തിന് നിരക്കാത്തത് എന്ന് ആരോപിച്ച് രാജ്യത്ത് നിരവധി പ്രതിഷേധ പ്രകടങ്ങൾ നടത്തിയിട്ടുണ്ട്.

വിമർശനങ്ങളും വിവാദങ്ങളും

തിരുത്തുക

2008- ലെ സേനയുടെ പ്രവർത്തനങ്ങൾ

തിരുത്തുക

2008 ആഗസ്റ്റ് 24 ന്‌, ശ്രീരാം സേനയുടെ പ്രവർത്തകർ ഡൽഹിയിൽ നടന്ന എം.എഫ്. ഹുസൈന്റെ ചിത്രപ്രദർശനം അലങ്കോലപ്പെടുത്തുകയുണ്ടായി. "ഇന്ത്യാ ആർട്ട് സമ്മിറ്റി"ൽ നിന്നും ഹുസൈന്റെ ചിത്രങ്ങൾ ഒഴിവാക്കിയ വിവാദപരമായ തീരുമാനത്തിൽ പ്രതിഷേധിക്കുന്നതിനായി സർക്കാരിതര സംഘടനയായ "സഹ്മത്" ആണ്‌ ഈ പ്രദർശനം സംഘടിപ്പിച്ചിരുന്നത്. എം.എഫ്. ഹുസൈൻ, ഹിന്ദു ദൈവങ്ങളുടെയും ഭാരത മാതാവിന്റെയും നഗ്നവും മോശവുമായി ചിത്രീകരിക്കുന്നതുമായ ചിത്രങ്ങൾ വരച്ചു എന്നാരോപിച്ചായിരുന്നു പ്രദർശനത്തിലെ ചില്ലിട്ട ചിത്രങ്ങളും രചനകളും നശിപ്പിച്ചത്. അവരുടെ പ്രവൃത്തി ഭാരതമാതാവിനെ സംരക്ഷിക്കാനാണ് എന്ന കുറിപ്പും എഴുതി വച്ചിരുന്നു.[4].

2008 സെപ്റ്റംബറിൽ ഹിന്ദു ദേവതകളെ അപകീർത്തിപ്പെടുത്തുന്ന ലഘുലേഖകൾ വിതരണം ചെയ്യുകയും മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് കർണാടകത്തിലെ നിരവധി ക്രിസ്ത്യൻ പള്ളികൾക്കെതിരെ ശ്രീരാം സേന ആക്രമണം നടത്തി.[അവലംബം ആവശ്യമാണ്]

മലേഗാവ് സ്ഫോടനത്തെ സംബന്ധിച്ച് മഹാരാഷ്ട്ര പോലീസ് കുറ്റപത്രത്തിലും ശ്രീരാം സേന പരാമർശവിധേയമായി. മലേഗാവ് സ്ഫോടനത്തിലെ പ്രധാന കുറ്റാരോപിതനായുള്ള കേണൽ പുരോഹിത്, ശ്രീരാം സേനയെ പുകഴ്ത്തി പറയുന്നതും പ്രമോദ് മുത്തലികിനെ അതിന്റെ നേതാവാണെന്ന് പറയുന്നതുമായ സംഭാഷണമാണ്‌ കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുള്ളത്.[5] ഒരു വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ പ്രമോദ് മുത്തലിക് , മലേഗാവ് സ്ഫോടനത്തിലെ മറ്റൊരു പ്രധാന കുറ്റവാളിയെന്ന് ആരോപിക്കപ്പെട്ട പ്രഗ്യ സിങ് ഠാക്കൂർ നിരപരാധിയെന്ന് പറഞ്ഞു.[5]

2008 ഒക്ടോബറിൽ, ന്യൂ ഡൽഹിയിലെ സമാജ്‌വാദി പാർട്ടിയുടെ ഓഫീസ് ശ്രീരാം സേനയുടെ പ്രവർത്തകർ ആക്രമിച്ചു. "ഡൽഹിയിലെ മരണമടഞ്ഞ പോലീസ് ഇൻസ്പെക്ടർ എം.സി. ശർമ്മയെക്കുറിച്ച് സമാജ്‌വാദി നേതൃത്വം നടത്തിയ അപകീർത്തികരമായ പ്രസ്താവനയോടുള്ള തിരിച്ചടി" എന്നാണ് ശ്രീരാം സേന ഇതിനെ വിശദീകരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട്, ശ്രീരാം സേനയുടെ ദേശീയ സെക്രട്ടറി ബിനായ് കുമാർ സിംഗ് പി.ടി.ഐയോട് ഇങ്ങനെ പറഞ്ഞു: "താനും തന്റെ അനുയായികളും കോപർനിക്കസ് ലെയ്‌നിലുള്ള എസ്.പി. ഓഫീസ് പരിസരത്ത് പ്രവേശിക്കുകയും അവിടെ നിറുത്തിയിട്ടിരുന്ന ചില വാഹനങ്ങളും ഓഫീസിലെ ഫർണീച്ചറുകളും പുറത്തെ പരസ്യബോർഡുകളും നശിപ്പിക്കുകയുമുണ്ടായി"[6].

വാലന്റൈൻ ദിന ആഘോഷിക്കുന്നതിനെതിരെയും ഫാഷൻ ഷോകൾക്കെതിരെയും ശ്രീരാം സേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുണ്ട്.[7]

2009 ലെ മാംഗ്ലൂർ പബ്ബ് ആക്രമണം

തിരുത്തുക

2009 ജനുവരി 24 ന്‌ മാംഗ്ലൂരിലെ ഒരു പബ്ബിലേക്ക് ശ്രീരാമ സേന പ്രവർത്തകർ ഇരച്ചു കയറുകയും പെൺകുട്ടികളെ അക്ക്രമിക്കുകയും ചെയ്തു. പബ്ബിൽ വന്ന പെൺകുട്ടികൾ, പരമ്പരാഗത ഭാരതീയ മൂല്യങ്ങൾ ലംഘിച്ചു എന്നാരോപിച്ചായിരുന്നു കയ്യേറ്റം നടത്തിയത്. ശ്രീരാം സേനയുടെ പ്രമോദ് മുത്തലിക് മാംഗ്ലൂർ പബ്ബ് ആക്രമണത്തിൽ ഖേദം പ്രകടിപ്പിക്കുകയും "ചെയ്ത പ്രവൃത്തി തെറ്റായിരുന്നുവെങ്കിലും നമ്മുടെ അമ്മമാരേയും പെൺ‌മക്കളേയും രക്ഷിക്കാനാണ്‌ അങ്ങനെ ചെയ്തത്" എന്ന് സമർഥിക്കുകയും ചെയ്തു.[8]. പിന്നീട് ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി.) സെക്ഷൻ 153 പ്രകാരം കർണാടക പോലീസ് അദ്ദേഹത്തെ മറ്റു ചില കേസിന്റെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്യുകയുണ്ടായി.[9][10][11][12][13].

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായ ആരോപണം

തിരുത്തുക

2009 ഫെബ്രുവരിയിൽ കാസർഗോഡ് എം.എൽ.എ ആയിരുന്ന സി.എച്ച്. കുഞ്ഞമ്പുവിന്റെ മകളെ തട്ടികൊണ്ടുപോയത് ശ്രീരാമ സേനയുടെ പ്രവർത്തകരാണ്‌ എന്ന് ആരോപണം ഉയർന്നു.[14] എന്നാൽ പിന്നീട് അവർക്കതിൽ പങ്കില്ല എന്ന് തെളിയുകയും[15] സി.പി.എം യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും പെൺകുട്ടിയെ മാനഭംഗപ്പെടലിൽ നിന്ന് രക്ഷിക്കാനാണ് തട്ടിക്കൊണ്ട് പോയതെന്ന് വിശദീകരിക്കുകയും ചെയ്തു.

പണം വാങ്ങി വർഗീയ കലാപം

തിരുത്തുക

2010 മെയ് മാസത്തിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രീരാമസേനാ ദേശീയ പ്രസിഡന്റ് പ്രമോദ് മുത്താലിക് പണംവാങ്ങി കരാറുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ സ്വകാര്യ ടി.വി. ചാനൽ പുറത്തുവിട്ടു. ബാംഗ്ലൂരിലെ ശിവാജിനഗറിൽ ചിത്രപ്രദർശനത്തിനുനേരെ ആക്രമണം നടത്തി വർഗീയ കലാപം സൃഷ്ടിക്കാൻ 70 ലക്ഷം രൂപയുടെ കരാർ ഉറപ്പിക്കുന്ന രംഗങ്ങളാണ് ചാനൽ പുറത്തുവിട്ടത്. തെഹൽകയും ഹെഡ്ലൈൻ ന്യൂസ് ചാനലും സംയുക്തമായി ശേഖരിച്ച ഒളിക്യാമറ രംഗങ്ങളായിരുന്നു ഇവ. ചിത്രപ്രദർശനം നടത്തി പ്രശസ്തരാകാൻ ശ്രമിക്കുന്ന ചിത്രകാരൻ എന്ന വ്യാജേന സമീപിച്ച വാർത്താസംഘത്തോടാണ് മുത്തലിക് താൻ വർഗീയ കലാപം നടത്താമെന്ന് പറയുന്നത്.[16][17][18]

നിരോധനം

തിരുത്തുക

2008 മാർച്ചിൽ ഗോവയിൽ ശ്രീരാം സേന നിരോധിക്കപ്പെട്ടു[19]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. http://www.indianexpress.com/news/sri-ram-sena-activists-attack-sp-office-in-delhi/378540/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-22. Retrieved 2011-05-08.
  3. http://www.dailypioneer.com/155516/Ban-Sri-Ram-Sena-RSS.html
  4. http://www.telegraphindia.com/1080825/jsp/frontpage/story_9739593.jsp
  5. 5.0 5.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-31. Retrieved 2009-10-20.
  6. http://www.indianexpress.com/news/sri-ram-sena-activists-attack-sp-office-in-delhi/378540/
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-05. Retrieved 2009-10-20.
  8. "Ram Sena on Pub Attack". Times of India. Jan 27 2008. Retrieved 2009-01-27. {{cite web}}: Check date values in: |date= (help)
  9. "Ram Sena chief apologies, arrested". zeenews.com. Jan 27 2008. Retrieved 2009-01-29. {{cite web}}: Check date values in: |date= (help)
  10. "Police arrest leader of Sri Ram Sena". new.yahoo.com. Tue, Jan 27 09. Retrieved 2009-01-29. {{cite web}}: Check date values in: |date= (help)
  11. "Ram Sena chief held, but not for pub attack". The Times of India. 27 Jan 2009,. Retrieved 2009-01-29. {{cite web}}: Check date values in: |date= (help)CS1 maint: extra punctuation (link)
  12. "Muthalik re-arrested, IG says probe on". CNN IBN. Jan 28, 2009. Archived from the original on 2009-01-30. Retrieved 2009-01-29.
  13. "Karnataka Police arrests Ram Sena leader". The Indian.com. January 27th, 2009. Archived from the original on 2009-02-12. Retrieved 2009-01-29. {{cite web}}: Check date values in: |date= (help)
  14. "Suspected Ram Sena men target CPM MLA's daughter".[പ്രവർത്തിക്കാത്ത കണ്ണി]
  15. "Sene being framed in MLA daughter abduction case: Muthalik". Archived from the original on 2009-06-20. Retrieved 2009-10-20.
  16. "പണം വാങ്ങി കലാപം: മുത്തലിക് ഒളിക്യാമറയിൽ കുടുങ്ങി". മാതൃഭൂമി ദിനപത്രം. Archived from the original on 2010-05-16. Retrieved 2010-05-15.
  17. "മുത്തലിക് പണം വാങ്ങുന്നതായി ഒളിക്യാമറ:കലാപത്തിനെന്ന് ആരോപണം". മലയാള മനോരമ ദിനപത്രം. Retrieved 2010-05-15.[പ്രവർത്തിക്കാത്ത കണ്ണി]
  18. "പണം നൽകിയാൽ വർഗീയ കലാപം നടത്താമെന്ന് മുത്തലിക്". മാധ്യമം ദിനപത്രം. Retrieved 2010-05-15.[പ്രവർത്തിക്കാത്ത കണ്ണി]
  19. "Goa govt makes anger pub-lic, bans Ram Sene". Archived from the original on 2009-03-24. Retrieved 2009-10-20.
"https://ml.wikipedia.org/w/index.php?title=ശ്രീരാം_സേന&oldid=3953525" എന്ന താളിൽനിന്ന് ശേഖരിച്ചത്