ശ്യാം ലാൽ ഗുപ്ത
ഒരു ഭാരതീയ കവിയും[1] ഗാനരചയിതാവും ആയിരുന്നു ശ്യാം ലാൽ ഗുപ്ത (ശ്യാം ലാൽ ഗുപ്ത പ്രസാദ്, 1896- 1977) (Shyam Lal Gupta). അദ്ദേഹം എഴുതിയ ഒരു ഗാനം 1948 ൽ ആസാദ് കി രാഹ് പർ എന്ന ചിത്രത്തിനുവേണ്ടി സരോജിനി നായിഡു പാടിയിരുന്നു.[2] അത് ഇന്ത്യയുടെ പതാക ഗാനം ആയി അംഗീകാരം നേടുകയും,[3] എല്ലാവർഷവും സ്വാതന്ത്ര്യദിനത്തിലും, റിപ്പബ്ലിക്ക് ദിനത്തിലും പതാക ഉയർത്തുന്ന സമയത്ത് ആലപിക്കുകയും ചെയ്യുന്നു.[4]
അദ്ദേഹം 1969ൽ പത്മശ്രീ നേടി. 1997ൽ അദ്ദേഹത്തിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തു.[5]
1896 സെപ്തംബർ 9ന് ഉത്തർപ്രദേശിലെ കാൺപൂരിൽ, ദോസർ വൈശ്യ കുലത്തിൽ, വിശ്വേശർ പ്രസാദിന്റേയും കൌസല്യാദേവിയുടേയും ഇളയ പുത്രനായി ശ്യാം ലാൽ ജനിച്ചു. കുടുംബത്തിലെ ബിസിനസ്സിൽ ചേരാതെ അദ്ദേഹം ഒരു അദ്ധ്യാപകനായി. കാൺപൂരിലെ വിവിധ സ്കൂളുകളിൽ ജോലി ചെയ്തു. അതോടൊപ്പം തന്നെ സ്വാതന്ത്ര്യസമരത്തിലും ചേർന്നു. 1921ലും, 1930, 1944 എന്നീ വർഷങ്ങളിലും ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും പിന്നീടു വിട്ടയയ്ക്കുകയും ചെയ്തിരുന്നു. അദ്ദേഹം 19 വർഷത്തോളം ഫത്തേപ്പൂർ ജില്ല കോൺഗ്രസ്സ് കമ്മറ്റിയുടെ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. സ്വാതന്ത്ര്യം കിട്ടുന്നതുവരെ അദ്ദേഹം ചെരുപ്പും കുടയും ഉപയോഗിച്ചിരുന്നില്ല. ആഗസ്റ്റ് 10, 1977 ൽ 81 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
1952 ആഗസ്റ്റ്15നു സ്വാതന്ത്യ്രദിനാഘോഷസമയത്ത് അദ്ദേഹത്തിനു പതാക ഗാനം ആലപിക്കാൻ അവസരം ലഭിച്ചു. 1972ൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അദ്ദേഹത്തെ ആദരിച്ചു. 1969ൽ അദ്ദേഹത്തിനു പത്മശ്രീ അവാർഡ് നൽകി ആദരിച്ചു. 1977ൽ അന്നത്തെ പ്രസിഡന്റായിരുന്ന ശങ്കർ ദയാൽ ശർമ്മ, ശ്യാം ലാൽ ഗുപ്തയോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി.
പതാക ഗാനം
തിരുത്തുക1924 മാർച്ചിൽ ദേശഭക്തിഗാനമായിട്ടാണ് ഗുപ്ത ഈ ഗാനം രചിച്ചത്. കാൻപൂരിലെ ഖന്ന പ്രസ്സ് ഇത് പ്രസിദ്ധീകരിക്കുകയും 5000ത്തിലധികം കോപ്പികൾ വിറ്റുപോകുകയും ചെയ്തു. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് ഇത് പതാക ഗാനമായി അംഗീകരിച്ചു. 1924 ഏപ്രിൽ 13നു ജാലിയൻവാലാ ബാഗ് രക്തസാക്ഷി ദിനത്തിൽ, കാൻപൂരിലെ ഫൂൽ ബാഗിൽ, ജവഹർലാൽ നെഹ്രു പങ്കെടുത്ത ഒരു ചടങ്ങിലാണ് ഇത് ആദ്യമായി പാടുന്നത്. 1938ൽ , മഹാത്മ ഗാന്ധി, മോത്തിലാൽ നെഹ്രു, ജവഹർ ലാൽ നെഹ്രു, ഡോ. രാജേന്ദ്രപ്രസാദ്, ഗോവിന്ദ് വല്ലഭ് പന്ത്, ജമ്നാലാൽ ബജാജ്, മഹാദേവ് ദേശായ്, പുരുഷോത്തംദാസ് ഠണ്ടൻ എന്നിവരൊക്കെ പങ്കെടുത്ത ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ ഹരിപുര സമ്മേളനത്തിൽ ഈ ഗാനം സരോജിനി നായിഡു ആലപിച്ചു. പത്തുവർഷത്തിനുശേഷം 1948ൽ ഈ ഗാനം ലളിത് ചന്ദ്ര മേത്ത സംവിധാനം ചെയ്ത, ആസാദ് കീ രാഹ് പർ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി. അതിൽ പ്രിത്ഥ്വീരാജ് കപൂറും വനമാല പവാറും ആയിരുന്നു പ്രധാന അഭിനേതാക്കൾ. ഈ ഗാനം ശേഖർ കല്യാൺ ചിട്ടപ്പെടുത്തി, സരോജിനി നായിഡു ആലപിച്ചു.
ഹിന്ദിയിൽ ആ ഗാനം
തിരുത്തുക“ | विजयी विश्व तिरंगा प्यारा, झण्डा ऊँचा रहे हमारा। सदा शक्ति बरसाने वाला, प्रेम सुधा सरसाने वाला। वीरों को हर्षाने वाला, मातृ भूमि का तन मन सारा।। झण्डा ऊँचा रहे हमारा ... |
” |
മലയാളത്തിൽ
തിരുത്തുക“ | , ഝംടാ ഊംചാ രഹേ ഹമാരാ. വിജയീ വിശ്വ തിരം ഗാ പ്യാരാ
< സദാ ശക്തി ബർസാനേ വാലാ, പ്രേം സുധാ സർസാനേ വാലാ. വീരോം കൊ ഹർഷാനേവാലാ, മാതൃഭൂമി കാ തൻ മൻ സാരാ. ഝംടാ ഊംചാ രഹേ ഹമാരാ.. സ്വതന്ത്രതാ കേ ഭീഷൺ രൺ മെ, രഖ് കർ ജോഷ് ബഢേ ക്ഷൺ ക്ഷൺ മെ,
കാംപേ ശത്രു ദേഖ്കർ മൻ മെ, മിട്ട് ജായേ ഭയ് സങ്കട് സാരാ, ഝംടാ ഊംചാ രഹേ ഹമാരാ... |
” |
അവലംബം
തിരുത്തുക- ↑ "Lyrics India". Lyrics India. 2015. Retrieved May 13, 2015.
- ↑ "Flag Song". Smriti. 2015. Retrieved May 13, 2015.
- ↑ "Azadi ki Raah Par". Lyrics India. 2015. Retrieved May 13, 2015.
- ↑ "Jaan Tiranga Hai - National Flag of India Patriotic Song". YouTube video. Vande Mataram. 28 January 2011. Retrieved May 14, 2015.
- ↑ "India Post" (PDF). India Post. 2015. Archived from the original (PDF) on 2013-01-17. Retrieved May 13, 2015.