ശ്രദ്ധേയയായ ഹിന്ദുസ്ഥാനി സംഗീതഞ്ജയാണ് ശുഭ മുദ്ഗൽ (ജനനം : 1959). 2000 ൽ പത്മശ്രീ ലഭിച്ചു

ശുഭ മുദ്ഗൽ
ശുഭ മുദ്ഗൽ.
ശുഭ മുദ്ഗൽ.
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംശോഭ ഗുപ്ത
വിഭാഗങ്ങൾപോപ്പ്, ഫോക്ക, ഹിന്ദുസ്ഥാനി സംഗീതം, ചലച്ചിത്ര ഗാനം
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1986 [1] – present
വെബ്സൈറ്റ്http://www.shubhamudgal.com

ജീവിതരേഖ

തിരുത്തുക

പ്രൊഫ. സ്കന്ദിന്റെയും ജയാ ഗുപ്തയുടെയും മകളായി ഉത്തർപ്രദേശിലെ അലബാദിൽ 1959ൽ ജനിച്ച ശുഭ കഥക് നൃത്തവിദ്യാർഥി എന്ന നിലയിലായിരുന്നു കലാപഠനം ആരംഭിച്ചത്. പിന്നീട് അലഹബാദിലെ പണ്ഡിറ്റ് രാമാശ്രേയ ഝാ (1928 - 2009)യുടെ കീഴിൽ ഹിന്ദുസ്ഥാനി സംഗീത പഠനത്തിന് തുടക്കം കുറിച്ചു. തുടർന്ന് പണ്ഡിറ്റ് വിനയ ചന്ദ്ര മുദ്ഗലിയയെ അവർ ഗുരുവായി സ്വീകരിച്ചു. ബിരുദ പഠനത്തിനു ശേഷം പണ്ഡിറ്റ് വസന്ത് താക്കറിന്റെ കീഴിൽ അഭ്യസനം തുടർന്നു. പണ്ഡിറ്റ് ജിതേന്ദ്ര അഭിഷേകി, നൈനാ ദേവി, കുമാർഗന്ധർവ്വ എന്നീ പ്രഗല്ഭ സംഗീതഞ്ജരൽ നിന്നും വിദഗ്ദ്ധ പരിശീലനം നേടി.

ഖയാൽ, തുംരി, ദാദ്ര തുടങ്ങിയ ക്ലാസിക്കൽ രൂപങ്ങളോടൊപ്പം പോപ്പ്, ഫ്യൂഷൻ, ഫോക്, സൂഫി ഖവ്വാലി, ചലച്ചിത്ര സംഗീതം തുടങ്ങിയ സംഗീതരൂപങ്ങളുടെ അവതരണങ്ങളിലേക്കും അതിനെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഓഡിയോ - വീഡിയോ ആൽബങ്ങളും നിർമ്മിച്ചു. ഗായിക എന്നതോടൊപ്പം തന്നെ ശുഭ മുദ്ഗൽ അറിയപ്പെടുന്ന ഒരു സംഗീത സംവിധായിക കൂടിയാണ്. ഇന്ത്യൻ സംഗീതത്തിന്റെ വൈവിധ്യം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ, ശുഭ മുദ്ഗൽ ഭർത്താവും പ്രമുഖ തബല വാദകനുമായ ഡോ. അനീഷ് പ്രഥാൻ, പ്രശസ്ത ഹാർമോണിസ്റ്റ് സുധീർ നായക് എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ നാലു വർഷമായി പുണെയിൽ ബാജ ഗാജ എന്ന പേരിൽ സംഗീതമേള സംഘടിപ്പിച്ചു വരുന്നു.[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • 1996ൽ ലഭിച്ച നോൺ ഫീച്ചർ ഫിലിം മ്യൂസിക് ഡയറക്ഷനുള്ള ദേശീയ അവാർഡ്, (സിനിമ അമൃത് ബീജ്)
  • ചിക്കാഗോ ഫിലിം അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ ഡാൻസ് ഓഫ് ദി വിന്റ് (1997) എന്ന സിനിമയുടെ സംഗീതത്തിനു ലഭിച്ച അവാർഡ് *പദ്മശ്രീ (2000)

ആൽബങ്ങൾ

തിരുത്തുക
  • അലി മൊരെ അംഗന (1996)
  • അരസിയൽ (1998)
  • ക്ലാസിക്കലീ യുവേഴ്സ്, (1999) ISBN: D4HV2718
  • അബ്കെ സാവൻ,
  • പ്യാർ കെ ഗീത്,
  • മൻകെ മഞ്ജീരെ
  • കിസ്സോൻ കാ ഛദ്ദർ (2003)[3]
  • ശുഭ് ദീപാവലി(2005)
  • ആനന്ദ് മംഗൽ,
  • ദ എവേകനിങ്, (2006) [4]
  • ജഹാനെ ഖുസ്റു(2007)
  • നോ സ്ട്രേഞ്ചർ ഹിയർ (2012) [5]
  1. Interview The Hindu, Nov 26, 2005.
  2. http://www.deshabhimani.com/periodicalContent1.php?id=666[പ്രവർത്തിക്കാത്ത കണ്ണി]
  3. The pop diva goes classic Archived 2008-02-12 at the Wayback Machine. the-south-asian.com, September 2003.
  4. Shubha Mudgal straddles a range of musical worlds.. Archived 2007-03-13 at the Wayback Machine. The Hindu, Jul 14, 2006.
  5. Music Review: No Stranger Here Music Aloud, March 1, 2012.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശുഭ_മുദ്ഗൽ&oldid=3646066" എന്ന താളിൽനിന്ന് ശേഖരിച്ചത്