ശാരദ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശാരദ (വിവക്ഷകൾ) എന്ന താൾ കാണുക. ശാരദ (വിവക്ഷകൾ)

ബ്രാഹ്മി ലിപികുടുംബത്തിൽപ്പെട്ട ഒരു ആദ്യകാലലിപിയാണ് ശാരദ. എട്ടാം നൂറ്റാണ്ടിനോടുപ്പിച്ച് വടക്കുപടിഞ്ഞാറേ ഇന്ത്യയിൽ വികസിച്ച ഈ ലിപി, പഞ്ചാബി ലിപിയായ ഗുരുമുഖിയുടെ മാതൃലിപിയാണ്. ബ്രാഹ്മി ലിപിയിൽ നിന്നും ഗുപ്തി ലിപിയിൽ നിന്നുമാണ് ഇത് ഉടലെടുത്തത്. 8-ആം നൂറ്റാണ്ടിലേതാണെന്ന് കരുതുന്ന, ശാരദ ലിപിയിലെഴുതിയ ലിഖിതങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്ന് വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്[1]. മേഖലയിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ഈ ലിപി, പിൽക്കാലത്ത് കശ്മീരിൽ മാത്രമായി ഒതുങ്ങുകയും, ഇന്ന് കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ടവർ ആചാരാനുഷ്ടാനങ്ങൾക്കായി മാത്രം ഉപയോഗിക്കുകയും ചെയ്യുന്നു.

ശാരദ
കശ്മീരി ശൈവരുടെ, ശാരദ ലിപിയിലുള്ള ഒരു കൈയെഴുത്തുപ്രതി - മരത്തോലിലാണ് ഇതെഴുതിയിരിക്കുന്നത്
ഇനംAbugida
ഭാഷ(കൾ)സംസ്കൃതം, കാശ്മീരി
കാലഘട്ടംc. 800 CE–present (almost extinct)
മാതൃലിപികൾ
പുത്രികാലിപികൾഗുരുമുഖി
Takri
Landa
സഹോദര ലിപികൾNāgarī
Siddhaṃ
യൂണിക്കോഡ് ശ്രേണിU+11180–U+111DF
ISO 15924Shrd
* Brahmi is considered the oldest script of Abugida after Kharosthi
Note: This page may contain IPA phonetic symbols in Unicode.

ഈ ലിപിയെ ഡിജിറ്റൽ മാധ്യമത്തിലാക്കുന്നതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഇതിനെ യൂണികോഡിൽ ഉൾപ്പെടുത്താനുള്ള ഒരു നിർദ്ദേശം സമർപ്പിക്കപ്പെട്ടിട്ടുണ്ട്[2].

  1. Vogelsang, Willem (2002). "11-The advent of Islam". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 185-186. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Anshuman Pandey. "Request to Allocate the Sharada Script in the Unicode Roadmap" (PDF) (in ഇംഗ്ലീഷ്). Retrieved 2009 ഒക്ടോബർ 30. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help)
"https://ml.wikipedia.org/w/index.php?title=ശാരദ_ലിപി&oldid=4118565" എന്ന താളിൽനിന്ന് ശേഖരിച്ചത്