ശംഖ് (വാദ്യം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കഥകളി[അവലംബം ആവശ്യമാണ്] പോലെയുള്ള കലാരൂപങ്ങളിലും വാദ്യമേളങ്ങളിലും അനുഷ്ഠാനങ്ങളുടെ ഭാഗമായുമൊക്കെ ഉപയോഗിക്കുന്ന വാദ്യമാണ് ശംഖ്. കേരളത്തിൽ മാത്രമല്ല ഭാരതം മുഴുവൻ ഈ വാദ്യം പ്രചാരത്തിലുണ്ട്. ഹൈന്ദവാചാരപ്രകാരം പല മംഗളകർമങ്ങളും തുടങ്ങുന്നത് ശംഖുനാദത്തോടെയാണ്. മേളങ്ങൾ തുടങ്ങുന്നതിന് മുൻപും മേളത്തിനിടക്കും ശംഖ് ഊതാറുണ്ട്. കൂടിയാട്ടത്തിൽ കഥാപാത്രം രംഗത്തുവരുന്നതിന് മുൻപ് ശംഖ് ഊതാറുണ്ട്. ചില പ്രത്യേക കഥാപാത്രങ്ങളുടെ വരവിനു മുൻപ് ശംഖൂതുന്ന പതിവ് കഥകളിയിലുമുണ്ട്. ക്ഷേത്രങ്ങളിലും ശംഖ് ഉപയോഗിക്കുന്നു.
തലക്കെട്ടാകാനുള്ള എഴുത്ത്
തിരുത്തുകമറ്റ് തരങ്ങൾ
തിരുത്തുകശംഖുകൾ ദ്വാരമില്ലാത്തവയും ഉണ്ടാകാറുണ്ട്. പക്ഷേ ദ്വാരമില്ലാത്ത ശംഖ് വാദ്യമായി ഉപയോഗിക്കാനാവില്ല. വൈദികകർമ്മങ്ങൾക്കാണ് ഈ തരം ശംഖുകൾ ഉപയോഗിക്കുന്നത്. ഹോമത്തിലും മറ്റുമായി തളിക്കുവാനുള്ള വെള്ളം ശേഖരിക്കാൻ ഈ തരം ശംഖുകൾ ഉപയോഗിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകStrombus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.