വിഷ്ണുക്രാന്തി

ചെടിയുടെ ഇനം
(വർത്തൂളകളായം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉഷ്ണമേഖലകളിൽ ജലനിരപ്പിൽ നിന്ന് 1600 മീറ്റർ വരെ ഉയരമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിൽ ആണ്ടോടാണ്ടു വളരുന്നു.[1] [2] ദീർഘവൃത്താകൃതിയിൽ രോമാവൃതമായ ഇലകൾ, തണ്ടുകൾക്ക് 30 സെ. മി. അടുത്ത് നീളം, മെലിഞ്ഞ് നിലം പറ്റി വളരുന്ന തണ്ടുകളിൽ 1-2 സെ. മി. നീളമുള്ള രോമങ്ങളുണ്ട്. മേയ് മുതൽ ഡിസംബർ വരെ പുഷ്പിക്കുന്നു. പുഷ്പങ്ങൾക്ക് നീല നിറം, പഴങ്ങൾ/കായ്കൾ പുറം തോടിനുള്ളിൽ നാല് അറകളിലായി കാണുന്നു. വേരുകൾക്ക് 15-30 സെ. മി. നീളം, പച്ചയോ വെള്ള കലർന്ന പച്ച നിറത്തിലോ കാണുന്നു[2][3].

വിഷ്ണുക്രാന്തി
വിഷ്ണുക്രാന്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. alsinoides
Binomial name
Evolvulus alsinoides
Linn.
Synonyms
  • Convolvulus alsinoides L.
  • Convolvulus linifolius L.
  • Convolvulus valerianoides Blanco
  • Evolvulus albiflorus M. Martens & Galeotti
  • Evolvulus alsinoides var. choisyanus Meisn.
  • Evolvulus alsinoides var. debilis (Kunth) Ooststr.
  • Evolvulus alsinoides var. hirticaulis Torr.
  • Evolvulus alsinoides var. linnaeanus Meisn.
  • Evolvulus azureus Vahl ex Schumach. & Thonn.
  • Evolvulus chinensis Choisy
  • Evolvulus debilis Kunth
  • Evolvulus filiformis Willd. ex Steud.
  • Evolvulus hirsutulus Choisy
  • Evolvulus modestus Hance ex Walp.
  • Evolvulus pilosissimus M. Martens & Galeotti
  • Evolvulus pimulus Span.
  • Evolvulus pseudo-incanus Span.
  • Evolvulus pumilus Span.
  • Evolvulus ramiflorus Boj. ex Choisy in DC
  • Evolvulus ramulosus M.E. Jones
  • Evolvulus tenuis subsp. yucatensis Ooststr.

കൃഷ്ണക്രാന്തി (മലയാളം)
വിഷ്ണുഗ്രന്ധി (സം.)
വിഷ്ണുക്രാന്ത(സം.)
നീലപുഷ്പ(സം.)
മംഗല്യപുഷ്പി(സം.)
സുപുഷ്പി(സം.)
മംഗല്യകുസുമ(സം.)
ശ്യാമകുറാന്ത(ഹി.)
ശംഖപുഷ്പി(ഹി.)


സ്ലെണ്ടർ ഡ്വാർഫ് മോർണിങ്ങ് ഗ്ലോറി (Slender Dwarf Morning Glory)എന്ന ആംഗലേയ നാമവും ഇവോൾവുലസ്‌ അൾസിനോയിഡ്‌സ്‌ എന്ന ശാസ്ത്രീയ നാമവുമുള്ള വിഷ്ണുക്രാന്തിക്ക് വിഷ്ണുവിന്റെ കാൽപ്പാട് എന്ന് അർത്ഥം(ജീവനെ പരിപാലിക്കുന്നവൻ വിഷ്ണു എന്നതിനാൽ)[2]. വേദ കാലഘട്ടത്തിൽ വിഷ്ണുക്രാന്തി ഗർഭധാരണ ശേഷി വർദ്ധിപ്പിക്കുന്ന ഔഷധമായി ഉപയോഗിച്ചിരുന്നു[2]. പല സംസ്കൃത നിഘണ്ടുക്കളിലും നീല പുഷ്പ, മംഗല്ല്യപുഷ്പി, സുപുഷ്പി, മംഗല്ല്യകുസുമ, കൃഷ്ണക്രാന്തി തുടങ്ങിയ പര്യായങ്ങൾ ഉപയോഗിച്ചു കാണുന്നു. ചില പേരുകൾ വിഷ്ണുക്രാന്തി പുഷ്പങ്ങൾ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്നു എന്ൻ സൂചിപ്പിക്കുന്നു. [2] ദക്ഷിണ ഇൻഡ്യയിൽ വിഷ്ണുക്രാന്തി സമൂലം ഔഷധമായി ഉപയോഗിച്ചിരുന്നു; പ്രത്യേകിച്ച് ചില ഉദര രോഗങ്ങളിൽ. ബുദ്ധി ശക്തിയും, ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുന്ന ഔഷധമായും വിഷ്ണുക്രാന്തി ഉപയോഗിച്ചു വരുന്നു[2]. ശ്വാസകോശ രോഗങ്ങൾ, വിഷ ചികിത്സ, അപസ്മാരം എന്നീരോഗങ്ങൾ ചികിത്സിക്കുവാനും, മന്ത്രവാദത്തിലും വിഷ്ണുക്രാന്തി ഉപയോഗിച്ചിരുന്നു[4].

ബീറ്റൈൻ, എവൊലൈൻ, സ്കോപോലേറ്റിൻ, കൌമറിൻ വിഭാഗങ്ങളിൽ പെട്ട ആൽക്കല്ലോയിടുകൾ വിഷ്ണുക്രാന്തിയിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്[2][5]. മദ്യത്തിൽ ലയിപ്പിച്ചെടുത്ത വിഷ്ണുക്രാന്തിയുടെ രസം മാനസിക പിരിമുറുക്കത്തിന് ഔഷധമായുപയോഗിക്കാമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്[6][7]. ആയുസ്സു വർദ്ധിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകൾ വിഷ്ണുക്രാന്തിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്[8]; സജീവ ഘടകങ്ങൾ ശരീരത്തിന്റെ രോഗപ്രധിരോധ പ്രക്രിയയെ അനുകൂലമായി ബാധിക്കുന്നു[9]. രസായന ചികിത്സയിൽ വളരെ പ്രധാനപ്പെട്ട ഔഷധമാണ്.

ഇതും കാണുക

തിരുത്തുക

പലയിടത്തും കൃഷ്ണക്രാന്തിയെയും വിഷ്ണുക്രാന്തി എന്നുവിളിക്കാറും വിഷ്ണുക്രാന്തിയായി ഉപയോഗിക്കാറുമുണ്ട്.

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :കടു, തിക്തം

ഗുണം :രൂക്ഷം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [10]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

സമൂലം [10]

ചിത്രങ്ങൾ

തിരുത്തുക
  1. "ഹെർബൽ ക്യുർ ഇൻഡ്യ". Archived from the original on 2009-03-27. Retrieved 2009-07-20.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "ഹിമാലയ ഹെൽത്ത്കെയർ". Archived from the original on 2009-04-11. Retrieved 2009-07-20.
  3. "ഹെർബൽ ക്യുർ ഇൻഡ്യ". Archived from the original on 2009-03-27. Retrieved 2009-07-20.
  4. "ഹെർബൽ ക്യുർ ഇൻഡ്യ". Archived from the original on 2009-03-27. Retrieved 2009-07-20.
  5. Nayana S. Kapadia1, Niyati S. Acharya2, Sanjiv A. Acharya2, Mamta B. Shah1;Use of HPTLC to establish a distinct chemical profile for Shankhpushpi and for quantification of scopoletin in Convolvulus pluricaulis choisy and in commercial formulations of Shankhpushpi;Journal of Planar Chromatography - Modern TLC;Volume 19, Number 109/June 2006[പ്രവർത്തിക്കാത്ത കണ്ണി]
  6. Kiran Babu Siripurapua, Prasoon Guptab, Gitika Bhatiac, Rakesh Mauryab, Chandishwar Natha and Gautam Palit;Adaptogenic and anti-amnesic properties of Evolvulus alsinoides in rodents;Pharmacology Biochemistry and Behavior;Volume 81, Issue 3, July 2005, Pages 424-432 (ലിങ്കിൽ സംഗ്രഹം മാത്രം)
  7. Anxiolytic activity of Evolvulus alsinoides and Convulvulus pluricaulis in rodents Alok Nahata‌, U.K. Patil‌, V.K. Dixit;‌Pharmaceutical BiologyMay 2009, Vol. 47, No. 5, Pages 444-451[പ്രവർത്തിക്കാത്ത കണ്ണി]
  8. B. Auddya,M.Ferreira,F.Blasina,L.Lafon,F.Arredondo,F.Dajasb,P.C.Tripathic,T.Seala,B.Mukherjee;Screening of antioxidant activity of three Indian medicinal plants, traditionally used for the management of neurodegenerative diseases;Journal of Ethnopharmacology;Volume 84, Issues 2-3, February 2003, Pages 131-138 (ലിങ്കിൽ സംഗ്രഹം മാത്രം)
  9. Lilly Ganju,Dev Karan,SudiptaChanda,K.K.Srivastava,R.C.Sawhney,W.Selvamurthy;Immunomodulatory effects of agents of plant origin;Biomedecine & Pharmacotherapy;Volume57,Issue7,September2003,Pages296-300
  10. 10.0 10.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറംകണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വിഷ്ണുക്രാന്തി&oldid=3791770" എന്ന താളിൽനിന്ന് ശേഖരിച്ചത്