വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ നിയമസഭാംഗങ്ങൾ

ഈ വർഗ്ഗം എത്രാമത്തെ നിയസമഭയിലെ എന്നാക്കി മാറ്റണം. ഉദാഹരണം 13-ആം കേരള നിയസമഭയിലെ അംഗങ്ങൾ. --സിദ്ധാർത്ഥൻ 08:53, 2 ജൂലൈ 2011 (UTC)Reply

അഥവാ ശ്രദ്ധയിൽ പെട്ടിട്ടില്ലെങ്കിൽ, 2006ലെ http://www.niyamasabha.org/codes/legislatorsupto2006.pdf ഈ സംഭരണത്തിൽ കേരളത്തിലെ അതുവരെയുണ്ടായിരുന്ന എല്ലാ നിയമസഭാംഗങ്ങളെക്കുറിച്ചും വിശദമായ വിവരങ്ങളുണ്ടു്. ViswaPrabha (വിശ്വപ്രഭ) 06:40, 1 നവംബർ 2011 (UTC)Reply

കേരളത്തിലെ മുൻ നിയമസഭാംഗങ്ങൾ

തിരുത്തുക

ഈ പേരിൽ ഒരു വർഗ്ഗം ആവശ്യമാണ്.കാരണം ഒ ഭരതനും മറ്റും മരിച്ചിട്ട് തന്നെ കാലം കുറെയായി.ഇപ്പോഴും കേരളത്തിലെ നിയമസഭാംഗങ്ങൾ എന്ന വർഗ്ഗത്തിലാണ് ഈ പേരുള്ളത്.ഇപ്പോഴത്തെ നിയമസഭാംഗങ്ങളെ മാത്രമെ കേരളത്തിലെ നിയമസഭാംഗങ്ങൾ എന്ന വർഗ്ഗത്തിൽ ചേർക്കേണ്ടതുള്ളൂ എന്നാണ് എന്റെ അഭിപ്രായം മറ്റുള്ളവ കേരളത്തിലെ മുൻ നിയമസഭാംഗങ്ങൾ എന്ന വർഗ്ഗത്തിലേക്കും എത്രാം നിയമസഭാംഗമാണ് എന്ന വർഗ്ഗത്തിലേക്കും മാറ്റാവുന്നതാണ്.--Nijusby 17:26, 6 നവംബർ 2011 (UTC)Reply

കേരളത്തിലെ മുൻ‌നിയമസഭാംഗങ്ങൾ എന്ന വർഗ്ഗത്തിലേക്കു് ഒരു താൾ ചേർക്കുമ്പോൾ അതു തന്നെത്താൻ കേരളത്തിലെ നിയമസഭാംഗങ്ങൾ എന്ന വർഗ്ഗത്തിൽ ചെന്നുചേരുന്നു. മുൻ‌നിയമസഭാംഗങ്ങൾ എന്നതു് സ്വതന്ത്രമായ ഒരു broad category ആയി നിലനിർത്തണം. ഏതു നിയമസഭയിലെ അംഗമായിരുന്നു എന്നു കൃത്യം അറിയാതെ, തൽക്കാലം, കൂടുതൽ ശരിയായ ഒരു വർഗ്ഗം ചേർക്കുവാൻ ആളുകൾക്കു് ഇതു സഹായകമാവും. പിന്നീട് കൂടുതൽ അറിവുള്ള വേറെ ആർക്കെങ്കിലും ഈ താളുകൾ അതാതു മുൻനിയമസഭാവർഗ്ഗങ്ങളിൽ ചേർക്കാവുന്നതാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:03, 4 ജൂൺ 2012 (UTC)Reply

"കേരളത്തിലെ നിയമസഭാംഗങ്ങൾ" താളിലേക്ക് മടങ്ങുക.