വ്യവസായരംഗത്തെ പ്രശ്നങ്ങൾ

കേരളത്തിലെ വ്യവസായരംഗം വലിയെ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. പിടിച്ചു നിൽക്കാനാകാതെ പലതും അടച്ചുപൂട്ടിപ്പോയി. ഈ സ്ഥിതി തുടർന്നാൽ ഇനിയും അനവധി സ്ഥാപനങ്ങൾ ഇല്ലാതെയാകും. വ്യവസായ രംഗത്തെ പിന്നോട്ടു നയിക്കന്നതിന് പലകാരണങ്ങളുമുണ്ട്. അതിൽ പ്രധാനം തൊഴിൽ സമരങ്ങളാണ്.ഓരോ രാഷ്ട്രീയപാർട്ടികളുടെയും നേതൃത്വത്തിൽ തൊഴിലാളി യൂണിയനുകളുണ്ടാക്കും.അവർ തമ്മിൽ മത്സരിച്ച് സമരം നടത്തുകയാണ് പതിവ്. ഇത് ഉല്പാപാദനത്തെയും വിവണ്ണത്തെയും പ്രതിക്കൂലമാ ബാധിക്കുന്നതാണ്. അടിക്കടിയുണ്ടാക്കുന്ന ബന്ദ്,ഹർത്താൽ എന്നിവ വ്യവസായ രംഗത്തെ പ്രതിക്കുലമായി ബാധിക്കാറുണ്ട്. ഏറ്റവും കൂടുതൽ മൂലധന നിക്ഷേപം ആവശ്യമായി വരുന്ന വ്യവസായങ്ങൾക്ക് ഉല്പാദനം നിർത്തിവയ്ക്കാനാകില്ല.പക്ഷെ പലപ്പോഴും ഹർത്താലും മറ്റും പ്രവർത്തനം സ്തംഭനം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. വൈദ്യുതി ക്ഷാമമാണ് വ്യവസായ രംഗം നേരിടുന്ന മറ്റൊരു പ്രതിസന്ധി നമ്മുടെ വൈദ്യു തോല്പാപാദനം അപര്യാപ്തമായതിനാൽ അന്യ നാടുകളെ ആശ്രിയിക്കേണ്ട സ്ഥിതിയാണുള്ളത്.കൂടിയ വിലയ്ക്കു വാങ്ങി വിതരണം ചെയ്യുന്ന വൈദ്യുതി ചാർജ്ജ് പല വ്യവസായങ്ങൾക്കും താങ്ങാൻ സാധിക്കാതെ വരുന്നു.തന്മൂലം പ്രവർത്തനം തന്നെ നിർത്തിവെക്കേണ്ട അവസ്ഥവരെ ഉണ്ടാകുന്നു. ഇതിനും പുറമെ ലോഡ്ഷെഡിംഗ്, പവർകട്ട് എന്നിവയും വൃവസായത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പല വ്യവസായങ്ങളുടെയും അസംസ്കൃത വസ്തുക്കൾ അന്യനാടുകളിൽനിന്ന് കൊണ്ടുവരേണ്ട സ്ഥിതിയാണ് നമ്മുക്കുള്ളത്. ഇതിനു വേണ്ടിവരുന്ന വർദ്ധിച്ച ചെലവും തൊഴിലാളികളുടെ അമിതക്കുലിയും പല വ്യവസായ സ്ഥാപനങ്ങൾക്കും പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടത്തെ ഉൽപാദന ചെലവ് വളരെ കൂടുതലാണ്. ലാഭകരമായ വിപണന സാദ്ധ്യതയില്ലാത്തതും വ്യവസായങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളായ കയർ,കശുവണ്ടി,,കൈത്തറി, ബീഡി തുടങ്ങിയവയെല്ലാം വളരെയധികം പ്രതിസന്ധിയിലാണ്.കേരളത്തിന്റെ സമ്പദ്ഘനയുടെ ചുക്കാൻ പിടിക്കുന്ന വ്യവസായ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാൻ വേണ്ട നടപടികൾ ഇനിയും വൈകിച്ചുകൂടാ.