1964 മുതൽ എല്ലാ വർഷവും ഒക്ടോബർ 15 ന് വൈറ്റ് കെയ്ൻ സേഫ്റ്റി ഡേ അഥവാ വെള്ള വടി ദിനം ആചരിക്കപ്പെടുന്നു. കാഴ്ചയില്ലാത്തവർ അഭിമുഖികരിക്കുന്ന വിവിധ പ്രശ്നങ്ങളിലേക്കും കാഴ്ചയില്ലാത്തവരുടെ വിവിധ കഴിവുകളിലേക്കുമെല്ലാം സമൂഹത്തിന്റെയും സർക്കാരുകളുടെയും ശ്രദ്ധയാകർഷിക്കുക എന്നതാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്.[1]

White Cane Safety Day
തിയ്യതിOctober 15
അടുത്ത തവണഒക്ടോബർ 15, 2025 (2025-10-15)
ആവൃത്തിannual
A long white cane
A long white cane, the symbol of White Cane Safety Day

അന്ധത ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന പരിമിതികളിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള കഴിവിന്റെ നഷ്ടമാണ്. വെള്ള വടിയുടെ ഉപയോഗമാണ് ഇത് ഒരു പരിധി വരെ മറികടക്കാൻ അവരെ സഹായിക്കുന്നത്.[2] അതുകൊണ്ട് വെളളവടി കാഴ്ച്ചയില്ലാത്തവരുടെ സുരക്ഷത്തിന്റെയും, സ്വാതന്ത്രത്തിന്റെയും, സ്വാശ്രയത്വത്തിന്റെയും പ്രതീകമായാണ് കരുതപ്പെടുന്നത്.[3][4]

1964 ൽ കാഴ്ചയില്ലാത്തവരുടെ ലോക സംഘടനയായ വേൾഡ് ബ്ലൈന്റ് യൂണിയൻ അന്ധ ക്ഷേമ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോടും, സംഘടനകളോടും എല്ലാ വർഷവും ഒക്ടോബർ 15 വൈറ്റ് കെയിൻ സേഫ്റ്റി ഡേ ആചരിക്കാൻ ആഹ്വാനം ചെയ്തു.[1] അമേരിക്കൻ ഐക്യ നാടുകളിലെ ഒരു ദേശീയ ആചരണമാണ് ഇത്.[5][6]

അന്ധരോ കാഴ്ചയില്ലാത്തവരോ ആയ ആളുകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിന് ഈ ദിനത്തിൽ പ്രത്യേക ശ്രദ്ധ നൽകുന്നു.

  1. 1.0 1.1 "അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണം". web.archive.org. 11 ഡിസംബർ 2020. Archived from the original on 2020-12-11. Retrieved 2020-12-11.{{cite web}}: CS1 maint: bot: original URL status unknown (link)
  2. ലേഖകൻ, സ്വന്തം (2020-10-15). "ഇന്ന് ലോക വൈറ്റ് കെയ്ൻ ദിനം; കാഴ്ചയില്ലാത്തവരുടെ കണ്ണ്, വഴികാട്ടി" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-07-09.
  3. "കാഴ്ചയില്ലാത്തവർ വെളിച്ചത്തെ തൊട്ടറിയുന്ന വെള്ളവടി" (in ഇംഗ്ലീഷ്). 2019-10-15. Retrieved 2024-07-09.
  4. "‌ഉൾക്കാഴ്ചയുടെ കരുത്ത് കൊണ്ടു ലോകത്തിന് വെളിച്ചമായ അസാധാരണ പ്രതിഭകൾ". Retrieved 2024-07-09.
  5. "അന്ധരുടെ കയ്യിലെ 'വെള്ള വടി' ദിനം ഇന്ന്". Retrieved 2020-10-20.
  6. "നാലു വാക്ക്: (ജോർജ് നടവയൽ): ഇന്റർ നാഷണൽ വൈറ്റ് കെയ്ൻ സെയ്ഫ്റ്റി ഡേ: ഒക്ടോബർ 15". Retrieved 2020-10-20.
"https://ml.wikipedia.org/w/index.php?title=വൈറ്റ്_കെയ്‍ൻ_ദിനം&oldid=4097277" എന്ന താളിൽനിന്ന് ശേഖരിച്ചത്