വാഴയുടെ കൂമ്പിലയുടെ അഗ്രഭാഗം വിരിയാതെ പുറത്തുവരികയും കൂമ്പില വെള്ളനിറമായി മാറുകയും ചെയ്യുന്ന ഒരു രോഗമാണ് വെള്ളക്കൂമ്പ് രോഗം. സാധാരണയായി കാത്സ്യത്തിന്റെ കുറവുകൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. വഴനട്ട് നാലാം മാസം മുതൽക്കാണ് ഈ രോഗം പ്രത്യക്ഷപ്പെടുക. അഞ്ച് - ആറ് മാസം പ്രായമാകുമ്പോൾ ഗോഗം തീവ്രമായി പ്രത്യക്ഷപ്പെടുന്നു. ഘട്ടം-ഘട്ടമായി ഉണ്ടാകുന്ന ഈ രോഗത്തിൽന്റെ തുടക്കകാലങ്ങളിൽ തലിരിലകളിൽ അല്ല രോഗത്തിന്റെ ലക്ഷണം കാണപ്പെടുക. തളിരിലകൾ സാധാരണപോലെ വിരിഞ്ഞ് പാകമായി വരുമ്പോൾ ഇലയുടെ ചുവട്ടിൽ നിന്നും ഏകദേശം 10-15 സെന്റീമീറ്റർ ഭാഗത്ത് ഇലകളിൽ ചെറിയ കുഴികൾ (ആഴത്തിലുള്ള മടക്കുകൾ) രൂപപ്പെടുന്നു. ഈ മടക്കുകൾക്ക് ഏകദേശം അര സെന്റീമീറ്റർ വരെ ആഴവുമുണ്ടാകാം. അടുത്ത ഇല ഉണ്ടാകുമ്പോൾ അവയുടെ ഞരമ്പുകൾക്ക് ലംബമായി മഞ്ഞകലർന്ന വരകൾ കാണപ്പെടുന്നു. ഇത്തരം വരകൾ ഇലയിലെ സ്വാഭാവികമായുള്ള ഒടിവുകൾക്ക് കുറുകെകാണ് ഈ വരകൾ കാണപ്പെടുക. അടുത്ത ഘട്ടത്തിൽ ഉണ്ടാകുന്ന കൂമ്പിലയിൽ മഞ്ഞവരകൾ കൂടാതെ കുഴിവുകളും കാണപ്പെടുന്നു. അടുത്ത ഘട്ടത്തിൽ കൂമ്പിലകൾ വെള്ളനിറത്തിലാകുകയും അഗ്രഭാഗം ചീയുകയും ചെയ്യുന്നു.

ഈ രോഗത്തിന്റെ പ്രതിവിധിയായി കാത്സ്യം നൽകുന്നത് പത്രപോഷണം എന്ന വളപ്രയോഗരീതിയിലൂടെയാണ്. കാത്സ്യം നേരിട്ട് ഇലകളിൽ പ്രയോഗിക്കുന്ന രീതിയാണിത്. കാത്സ്യത്തിനൊപ്പം ബോറോൺ കൂടി ചേർത്ത് പ്രയോഗിക്കുന്നത് കൂടുതൽ ഫലം ചെയ്യുന്നതായി കണ്ടേത്തിയിട്ടുണ്ട്. ഈ രോഗത്തിന് പത്രപോഷണം വഴി ഒരിക്കൽ മാത്രം വളപ്രയോഗം നൽകിയാൽ മതിയാകും.

"https://ml.wikipedia.org/w/index.php?title=വെള്ളക്കൂമ്പ്_രോഗം&oldid=1963089" എന്ന താളിൽനിന്ന് ശേഖരിച്ചത്