വളരെ എളുപ്പത്തിൽ പാരസ്‌പര്യമുള്ളതും, സഹപ്രവർത്തനത്തിലൂടെ പ്രവർത്തിപ്പിക്കാവുന്നതും, ഉപയോക്താവിനെ മുന്നിൽ കണ്ട്[1] വേൾഡ് വൈഡ് വെബ്ബിൽ നിർമ്മിച്ചിട്ടുള്ളതുമായ വെബ്‌സൈറ്റിന്റെ പുതിയ വകഭേദത്തെയാണ് ( version ) സാധാരണ വെബ് 2.0 എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾ, ബ്ലോഗുകൾ, വിക്കികൾ, വീഡിയോ പങ്കു വെക്കുന്ന സൈറ്റുകൾ, വെബ് അപ്ലിക്കേഷനുകൾ, മാഷപ്പുകൾ, ഫോക്‌സോണമികൾ എന്നിവയെയൊക്കെ വെബ് 2.0 വെബ്സൈറ്റുകളായി പരിഗണിക്കാം.

A tag cloud (a typical Web 2.0 phenomenon in itself) presenting Web 2.0 themes

2004-ൽ നടന്ന ഓറേലി മീഡിയ വെബ് 2.0 കോൻഫറൻസുമായി ബന്ധമുള്ളതിനാൽ ഈ പദം ടിം ഓറേലിയുമായി ബന്ധപ്പെട്ടു കിടക്കുന്നു[2][3]. വേൾഡ് വൈഡ് വെബിന്റെ പുതിയ പതിപ്പെന്ന് പേരിൽ നിന്നു തോന്നാമെങ്കിലും ഇതിൽ ഇതുമായി ബന്ധപ്പെട്ട സാങ്കേതികതകളിൽ ഒരു മെച്ചപ്പെടുത്തലുകളും വരുത്തിയിട്ടില്ല. പകരം സോഫ്റ്റ്‌വേർ ഉല്പാദകരും, ഉപയോക്താക്കളും വെബ് ഉപയോഗിക്കുന്നതിലുള്ള രീതികളിലാണ് സമൂലമായ മാറ്റം വരുത്തിയിട്ടുള്ളത്.

അവലംബംതിരുത്തുക

  1. "Core Characteristics of Web 2.0 Services".
  2. Paul Graham (2005). "Web 2.0". ശേഖരിച്ചത് 2006-08-02. I first heard the phrase 'Web 2.0' in the name of the Web 2.0 conference in 2004. Unknown parameter |month= ignored (help)
  3. Tim O'Reilly (2005-09-30). "What Is Web 2.0". O'Reilly Network. ശേഖരിച്ചത് 2006-08-06.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വെബ്_2.0&oldid=3657210" എന്ന താളിൽനിന്ന് ശേഖരിച്ചത്