വെന്നിയിൽ ഗോവിന്ദപ്പണിക്കർ
Venniyil Govinda Panicker.jpg
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Venniyil Govinda Panicker | |
---|---|
ജനനം | |
മരണം | 1972 |
ദേശീയത | Indian |
തൊഴിൽ | Social reformer, Freedom fighter |
ജീവിതപങ്കാളി(കൾ) | Lekshmikutty Amma |
കുട്ടികൾ | 9 |
മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അയിത്തോച്ചാടന പ്രസ്ഥാനം ആരംഭിച്ചു. കേരളത്തിലും അതിന്റെ അലകൾ ഉയർന്നു. കർമബദ്ധരായി തീർന്ന സമര ഭടന്മാരുടെ നേതൃത്വം കേരളത്തിൽ കെ. കേളപ്പൻ ഏറ്റെടുത്തു .ആ സേനാനികളുടെ കുട്ടത്തിൽ മധ്യ തിരുവതാംകൂർ സംഭാവന ചെയ്ത ഒരു സ്വാതന്ത്ര്യ അയിത്തോച്ചാടന ഭടൻനായിരുന്നു വെന്നിയിൽ ഗോവിന്ദ പണിക്കർ എന്ന കാഞ്ഞിക്കൽ ഗോവിന്ദ പണിക്കർ .
സർക്കാരിന്റെ സ്വാതന്ത്ര്യസേനാനികളുടെ പെന്ഷനോ, താമ്രപത്രമോ ,പതക്കമോ , അംഗീകാരമോ ഒന്നും ആഗ്രഹിക്കാതെ നാടിന്നു സ്വാതന്ത്ര്യം നേടികൊടുക്കുവാനും സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തിലെ അധസ്ഥിതരുടെ ഉന്നമനത്തിനും അവകാശങ്ങൾക്കുമായി പോരാടിയ ഒരു വ്യക്തിയായിരുന്നു പണിക്കർ .
പിന്നോക്ക സമുദായ അംഗങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു ക്ഷേത്രങ്ങളിൽ നിന്നും മനസുകളിൽ നിന്നും അയിത്തം തുടച്ചു മാറ്റുവാനായിരുന്നു കേരളത്തിൽ 1924 മാർച്ച് 30 നു നടന്ന ചരിത്ര പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം . ഇതിൽ ആദ്യ സത്യാഗ്രഹികളായി അറസ്റ്റുവരിച്ച മുന്ന് പേരിൽ ഒരാൾആയിരുന്നു ഗോവിന്ദ പണിക്കർ അന്ന് പ്രായം 25 വയസ്.
ചെങ്ങന്നൂർ സമരനായകനും ഡയനാമിറ്റു കേസിലെ മുഖ്യ പ്രതിയുമായിരുന്ന Dr കെ വി പണിക്കരുടെ ജ്യേഷ്ഠസഹോദരനായിരുന്നു ഇദ്ദേഹം .
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് , ഡി സി സി അംഗം എന്നി നിലകളിൽ തന്റെ കർമ്മ മണ്ഡലം നിറച്ചു . ജന്മകൊണ്ടു മാന്നാർ സ്വാദേശിയും കർമം കൊണ്ട് ചെന്നിത്തലക്കാരനായിരുന്നു ഗോവിന്ദപണിക്കർ .ചെന്നിത്തല മഹാത്മാ ഹൈ സ്കൂൾ സ്ഥാപകരിൽ ഒരാൾ കൂടിയാണ് പണിക്കർ .
ഉറ്റവരുടെ എതിർപ്പിനെ അവഗണിച്ചു അതസ്‌തിതരുമായി ചങ്ങാത്തമുണ്ടാക്കി അവരുടെ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റടുത്ത ഇദ്ദേഹം 1972 ഇൽ 78 വയസിൽ അന്തിരിച്ചു .മാവേലിക്കര ചെറുകോൽ വെന്നിയിൽ പരേതയായ ലക്ഷ്മിക്കുട്ടി അമ്മ യാണ് ഭാര്യ.