വീഡിയോ സ്‌പെക്ട്രൽ കമ്പാരറ്റർ

ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കൈയക്ഷരപരിശോധനയ്ക്കായി ഉപയോഗിക്കുന്ന ഉപകരണമാണ് വീഡിയോ സ്‌പെക്ട്രൽ കമ്പാരറ്റർ. കൈയെഴുത്ത്, അക്ഷരങ്ങളുടെ ചരിവ്, വലിപ്പം, എഴുത്തിന്റെ ഒഴുക്ക്, വേഗത, വാക്കുകളുടെയും അക്ഷരങ്ങളുടെയും അകലം, കൂട്ടിച്ചേർക്കൽ, എഴുതാനുപയോഗിച്ച സമ്മർദ്ദം, മഷിയുടെ സ്വഭാവം തുടങ്ങിയ നിരവധി ഘടകങ്ങൾ അതീവസൂക്ഷ്‌മമായി പരിശോധിക്കാൻ ഈ ഉപകരണത്തിനു കഴിയും. അമേരിക്കൻ നിർമ്മിതമാണ്, ഒരുകോടിയിലേറെ രൂപ വിലവരുന്ന ഈ ഉപകരണം.[1]

പ്രവർത്തനം തിരുത്തുക

കമ്പ്യൂട്ടർ, ക്യാമറകൾ, കളർ ചാർജ് ഡിവൈസുകൾ, ഊർജ്ജസ്രോതസ്സുകൾ എന്നിവയടങ്ങിയതാണ് ഈ ഉപകരണം. വിസിബിൾ, ഇൻഫ്രാറെഡ്, ലൂമിനസെൻസ്, അൾട്രാവയലറ്റ്, കോക്‌സിക്കൽ, ട്രാൻസ്‌മിറ്റഡ് തുടങ്ങിയ വിവിധ തരംഗദൈർഘ്യമുള്ള പ്രകാശകിരണങ്ങൾ ഉപയോഗിച്ചാണ് രേഖകളുടെ പരിശോധന നടത്തുന്നത്.

ഉപയോഗം തിരുത്തുക

വ്യാജകരാറുകൾ, ചെക്കുകൾ, ആത്മഹത്യാകുറിപ്പുകൾ, ഉടമ്പടികൾ, പാസ്‌പോർട്ട് തിരുത്തൽ, കള്ളനോട്ട്, വിൽപ്പത്രം, വ്യാജരേഖകൾ തുടങ്ങി നിരവധി കേസുകളിൽ ഫോറൻസിക് ലാബിലെ ഡോക്യുമെന്റ്‌സ് വിഭാഗം ഈ ഉപകരണത്തിൽ കൈയക്ഷര പരിശോധന നടത്താറുണ്ട്.

അവലംബം തിരുത്തുക

  1. "ഒറ്റ പരിശോധന മതി, സരിതയുടെ കൈയക്ഷരം യന്ത്രം പറയും". news.keralakaumudi.com. Retrieved 8 ഏപ്രിൽ 2015.