ആധുനിക മലയാളസാഹിത്യത്തിലെ ചെറുകഥാകൃത്തുക്കളിൽ‌ പ്രമുഖനായിരുന്നു വി.പി.ശിവകുമാർ (മേയ് 15, 1947 - ജൂലൈ 27, 1993). അസ്തിത്വവാദികളായ ആധുനികരെ പിന്തുടർന്നുവന്ന തലമുറയിൽപ്പെട്ട കഥാകാരനാണ് ഇദ്ദേഹം. ബോർഹെസിന്റെ സ്വാധീനം പ്രകടമാക്കിയ രചനകളാണ് ഇദ്ദേഹത്തിന്റേത്.

വി.പി. ശിവകുമാർ
ജനനം1947 മേയ് 15
മരണംജൂലൈ 27, 1993(1993-07-27) (പ്രായം 46)
ദേശീയതഇന്ത്യൻ
തൊഴിൽചെറുകഥാകൃത്ത്, അദ്ധ്യാപകൻ

ജീവിതരേഖ

തിരുത്തുക

മാവേലിക്കരയിൽ 1947 മേയ്‌ 15-ന്‌ ജനനം. പിതാവ് പാലക്കാട് ജില്ലയിലെ കുന്നത്തൂർ വില്ലേജിൽ പോഴരാമത്ത് പത്മനാഭൻ നായർ. അമ്മ ജാനകിയമ്മ. 1966-ൽ ടെലിഫോൺസ്‌ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. ജീവനക്കാരുടെ സമരത്തിൽ പങ്കെടുത്തതിന്‌ ജോലിയിൽനിന്ന്‌ പുറത്താക്കപ്പെട്ടു. 1971-ൽ കേരള സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ മലയാള സാഹിത്യത്തിൽ എം.എ പാസ്സായി, തുടർന്ന് 1972 മുതൽ വിവിധ ഗവൺമെന്റ് കോളേജുകളിൽ അദ്ധ്യാപകനായി ജോലിനോക്കി[1].

ഏറെ നാളായി അലട്ടിയിരുന്ന ഗുരുതരമായ അർബുദരോഗം മൂർച്ഛിച്ച് 1993 ജുലൈ 27-ന്‌ തിരുവനന്തപുരത്തെ ആർ.സി.സി.യിൽ വച്ച് ശിവകുമാർ അന്തരിച്ചു. മരണസമയത്ത് 46 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

പ്രധാന കൃതികൾ

തിരുത്തുക

കഥാസമാഹരങ്ങൾ

തിരുത്തുക
  • തിരുവതാംകൂർ കഥകൾ
  • ഒറ്റ[2]
  • കരയോഗം
  • വി.പി.ശിവകുമാറിന്റെ കഥകൾ

വിവർത്തനങ്ങൾ

തിരുത്തുക
  • യോനെസ്‌കോയുടെ 3 നാടകങ്ങൾ
  • ബോർഹസ്‌ കഥകൾ
  • ചാമിസോവിന്റെ പീറ്റർ ഷ്ലെമിലിന്റെ അത്ഭുതകഥ

ലേഖന സമാഹാരം

തിരുത്തുക
  • തലസ്ഥാനത്തെ ഹനുമാൻ
  1. ജീവചരിത്രക്കുറിപ്പ്, വി.പി.ശിവകുമാറിന്റെ കഥകൾ(2003), വി.പി.ശിവകുമാർ, കറന്റ് ബുക്സ് തൃശൂർ ഒന്നം പതിപ്പ് 1995
  2. "പാട്ടോർമ്മ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 702. 2011 ആഗസ്ത് 08. Retrieved 2013 മാർച്ച് 23. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)


"https://ml.wikipedia.org/w/index.php?title=വി.പി._ശിവകുമാർ&oldid=3132409" എന്ന താളിൽനിന്ന് ശേഖരിച്ചത്