പ്രധാന മെനു തുറക്കുക

വി.കെ. അലി.ഇസ്ലാമിക പണ്ഡിതൻ. ഇസ്ലാമിക് യൂണിവേഴ്സിറ്റി ശാന്തപുരം ഡയറക്ടർ, കേരള വഖഫ്ബോർഡ് മെമ്പർ. കൂടാതെ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ മെമ്പർ, ജമാഅത്തെ ഇസ്ലാമി കേന്ദ്രപ്രതിനിധി സഭാ മെമ്പർ, ഇസ്ലാമിക വിജ്ഞാനകോശം പത്രാധിപസമിതി അംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയർ മെമ്പർ എന്നീ നിലകളിൽ സേവനമനുഷ്ടിക്കുന്നു.[1]

ജീവിതരേഖതിരുത്തുക

മലപ്പുറം ജില്ലയിലെ എടയൂരിൽ വള്ളൂരൻ ബാവുട്ടിയുടെയും വള്ളൂരൻ കുഞ്ഞാച്ചുട്ടിയുടെയും മകനായി 1948 ൽ ജനിച്ചു. തിരൂർക്കാട് ഇലാഹിയ കോളേജ്, ശാന്തപുരം ഇസ്ലാമിയ കോളേജ്, ഖത്വറിലെ മഅ്ഹദുദ്ദീനീ, ഖത്വർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠിച്ചു. 1970 മുതൽ മൂന്നുവർഷം പ്രബോധനം വാരികയുടെ സഹപത്രാധിപരായിരുന്നു. ചേന്ദമംഗല്ലൂർ ഇസ്ലാഹിയാ കോളേജിലും 1980 മുതൽ ദീർഘകാലം ഖത്വറിലെ വഖഫ് മന്ത്രാലയത്തിലും ജോലി ചെയ്തു. ബോധനം ചീഫ് എഡിറ്റർ, ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി, ഐ. പി. എച്ച് ഡയറക്ടർ ബോർഡ് മെമ്പർ എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഇപ്പോൾ മജ്ലിസ് സംസ്ഥാന സമിതി മെമ്പർ, മസ്ജിദ് കൌൺസിൽ മെമ്പർ, ഹജ്ജ് സെൽ മെമ്പർ, ഉലമാ കൌൺസിൽ മെമ്പർ, ഖുർആൻ സ്റഡീ സെന്റർ സംസ്ഥാന കോ-ഓഡിനേറ്റർ,മജല്ലതുൽ ജാമിഅഃ (അറബി മാഗസിൻ) ചീഫ് എഡിറ്റർ എന്നീ നിലകളിലും ഉത്തരവാദിത്തങ്ങൾ വഹിക്കുന്നു. അറബി, ഉറുദു, ഇംഗ്ളീഷ്, ഹിന്ദി, മലയാളം ഭാഷകൾ അറിയാം. കേരള ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാഭ്യാസ സമിതിയായ മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമിക്കുവേണ്ടി നബിചരിത്രം, ഖുർആൻ പഠനം എന്നീ പാഠപുസ്തകങ്ങൾ രചിച്ചു. കൂടാതെ ഇസ്ലാമിന് രാഷ്ടീയ വ്യാഖ്യാനമോ, അതികായൻമാരുടെ സംവാദം, ഇസ്ലാം രാഷ്ട്രീയം അധികാരം, വിമർശിക്കപ്പെടുന്ന മൌദൂദി എന്നിവ വിവർത്തനഗ്രന്ഥങ്ങളാണ്.

കുടുംബംതിരുത്തുക

ഭാര്യ: ഇത്തീരുമ്മ, മക്കൾ: മൻസൂർ, ഹിശാം, നബീൽ, സുറയ്യ, സൽവ.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=വി.കെ._അലി&oldid=2919567" എന്ന താളിൽനിന്ന് ശേഖരിച്ചത്