ഇംഗ്ലീഷ് മിഷനറിയും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു വില്ല്യം കാരി.(ജ: 17ആഗസ്റ്റ് 1761 – മ:9 ജൂൺ 1834).പ്രൊട്ടസ്റ്റന്റ് സഭകളുടെ പിതാവ് എന്നതിലുപരി പത്തൊൻപതാം നൂറ്റാണ്ടിൽ ഭാരതത്തിലെ നവോത്ഥാനത്തിനു രൂപം നൽകിയവരിൽ കാരിയുടെ പങ്ക് നിസ്തുലമാണ് .[1].[2][3]

William Carey
Missionary to India
ജനനം(1761-08-17)17 ഓഗസ്റ്റ് 1761
Paulerspury, England
മരണം9 ജൂൺ 1834(1834-06-09) (പ്രായം 72)
Serampore, India

ആദ്യകാലം തിരുത്തുക

ഇംഗ്ലണ്ടിലെ പൗളേഴ്സ്സ്പറി ഗ്രാമത്തിലെ ഒരു നെയ്ത്തുകാരന്റെ മകനായിരുന്നു കാരി. നന്നേ ചെറുപ്പത്തിൽ തന്നെ സസ്യശാസ്ത്രത്തിൽ ആകൃഷ്ടനായ കാരി ഭാഷാപഠനത്തിലും അതീവ താത്പര്യം കാണിച്ചുപോന്നു. ദൈവശാസ്ത്രത്തിലും താത്പര്യം കാണിച്ചുപോന്ന കെറി ബാപ്റ്റിസ്റ്റ് സമ്മേളനങ്ങളിൽ പങ്കെടുത്തുവന്നു. 1782 ൽ അദ്ദേഹം ബാപ്റ്റിസ്റ്റ് മിഷനറിയായി പ്രവർത്തനം ആരംഭിച്ച് 1793 ൽ ബംഗാളിലേയ്ക്കു കാരിയും കുടുംബവും കപ്പൽ കയറി.

ബംഗാൾ ജീവിതം തിരുത്തുക

ബംഗാളിലെ ജീവിതവുമായി അടുത്ത് ഇടപഴകിയ കാരി ആദ്യമായി ചെറിയ ബംഗാളി നിഘണ്ടുവും, ബൈബിളിന്റെ 4 ഭാഗങ്ങളും തർജ്ജിമ ചെയ്ത് ഇംഗ്ലണ്ടിലേയ്ക്ക് അയച്ചു,പ്രതികരണം ആശാവഹമായിരുന്നില്ലെങ്കിലും കാരി തന്റെ പരിശ്രമം അശ്രാന്തം തുടർന്നുപോന്നു. ഫോർട്ട് വില്ല്യം കോളേജിൽ ഭാഷാദ്ധ്യാപകനായി ജോലി ലഭിക്കുകയുണ്ടായി. 1801 ൽ കഥോപകഥൻ എന്ന ഒരു സമാഹാരം കാരി രചിച്ചു. 1812 ൽ ഇതിഹാസമാല എന്ന കൃതിയും പുറത്തു വന്നു.

പ്രധാനകൃതികൾ തിരുത്തുക

1815-1825 കാലത്ത് ബംഗാളി- ഇംഗ്ലീഷ് ഭാഷാ നിഘണ്ടു രണ്ടു ക്വാർട്ടോ വാല്യങ്ങളായി പ്രസിദ്ധീകരിയ്ക്കപ്പെട്ടു. മറാത്ത ഭാഷാ വ്യാകരണം 1805 ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടു.[4] സസ്യശാസ്ത്രത്തിനു അദ്ദേഹം നൽകിയ സംഭാവന കണക്കിലെടുത്ത് ചില സസ്യങ്ങൾക്ക് അദ്ദേഹത്തിന്റെ നാമം നൽകുകയുണ്ടായി. ചില ചെടികൾക്ക് കാരിയ ഹെർബേസിയ, കാരിയ സ്റ്റോയിസ്റ്റിക്ക, കാരിയ അൽബോറിസിയ എന്നും പേരു നൽകപ്പെടുകയുണ്ടായി.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=വില്ല്യം_കാരി&oldid=2299077" എന്ന താളിൽനിന്ന് ശേഖരിച്ചത്